Just In
- 17 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 20 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 23 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- Lifestyle
സമ്പത്ത് വര്‍ദ്ധിക്കുന്ന രാശിക്കാര്‍ ഇവര്‍
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഗ്ലോസ്റ്റർ എത്തുന്നത് നാല് വേരിയന്റുകളിൽ; മോടിയേകാൻ നാല് കളർ ഓപ്ഷനുകളും
ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗ്ലോസ്റ്റർ എസ്‌യുവിയെ ഔദ്യോഗികമായി അവതരിപ്പിച്ച് എംജി മോട്ടോർസ്. 2020 ഒക്ടോബറിൽ വിപണിയിൽ വിൽപ്പനയ്ക്കെത്തുന്ന പ്രീമിയം മോഡലിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്.

താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ ടോക്കൺ തുകയായി നൽകി എസ്‌യുവി ഓൺലൈനിലോ ഡീലർഷിപ്പുകൾ വഴിയോ പ്രീ ബുക്ക് ചെയ്യാം. ഇന്ത്യയിലെ ടൊയോട്ട ഫോർച്യൂണറും ഫോർഡ് എൻഡവറും വാഴുന്ന ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ഒരു കൂട്ടം പുതുതലമുറ സാങ്കേതികവിദ്യകളുമായാണ് എംജിയുടെ വരവ്.

സ്മാർട്ട്, ഷാർപ്പ്, സാവി, സൂപ്പർ എന്നിങ്ങനെ നാല് വേരിയന്റുകളിലായാണ് എംജി ഗ്ലോസ്റ്റർ വാഗ്ദാനം ചെയ്യുന്നത്. സ്മാർട്ട്, ഷാർപ്പ്, സാവി വകഭേദങ്ങൾ ആറ് സീറ്റർ ഓപ്ഷനുകളും ഷാർപ്പ്, സൂപ്പർ എന്നിവ ഏഴ് സീറ്റ് ലേഔട്ടിലുമാണ് വിൽപ്പനയ്ക്ക് എത്തുന്നത്.
MOST READ: ഫോർഡ് F-150 പിക്കപ്പ് ട്രക്കിനും ചൈനീസ് അപരൻ; ഫോട്ടോൺ ബിഗ് ജനറൽ

മെറ്റൽ ബ്ലാക്ക്, അഗേറ്റ് റെഡ്, വാം വൈറ്റ്, മെറ്റൽ ആഷ് എന്നീ നാല് കളർ ഓപ്ഷനുകളിൽ പുതിയ ഗ്ലോസ്റ്റർ തെരഞ്ഞെടുക്കാൻ സാധിക്കും. 2.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് എംജി ഗ്ലോസ്റ്ററിന്റെ ഹൃദയം. ഇത് 215 bhp പവറും 480 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഗ്ലോസ്റ്ററിന്റെ എഞ്ചിൻ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിലേക്കാണ് എംജി ജോടിയാക്കിയിരിക്കുന്നത്. ഷിഫ്റ്റ്-ഓൺ-ഫ്ലൈ 4WD സിസ്റ്റവും ഓപ്ഷണലായി കമ്പനി അവതരിപ്പിക്കുന്നുണ്ട്.
MOST READ: ഏഴ് സീറ്റര്‍ എസ്‌യുവിയുമായി ഹ്യുണ്ടായി; 2021 -ഓടെ അരങ്ങേറ്റം

എസ്‌യുവിക്ക് ടെറൈൻ സെലക്ഷൻ സംവിധാനവും ലഭിക്കുമെന്നത് ശ്രദ്ധേയമാണ്. സ്നോ, സാൻഡ്, ഇക്കോ, മഡ്, ഓട്ടോ, റോക്ക്, സ്‌പോർട്ട് എന്നീ 7 ഡ്രൈവ് മോഡുകൾ എസ്‌യുവി വാഗ്ദാനം ചെയ്യും.

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് പാർക്കിംഗ് അസിസ്റ്റ്, ഫോർവേഡ് കൊളീഷൻ വാർണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ് എന്നിങ്ങനെ ഒന്നിലധികം നൂതന ഡ്രൈവർ സഹായ സവിശേഷതകളാണ് എംജി ഗ്ലോസ്റ്ററിൽ ഒരുക്കിയിരിക്കുന്നത്.
MOST READ: ഇന്ത്യയിൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഹാർലി-ഡേവിഡ്സൺ

യാത്രക്കാരുടെ സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ, ഓട്ടോമാറ്റിക് വെഹിക്കിൾ ഹോൾഡ് (AVH), 360 എറൗണ്ട് വ്യൂ മിറർ, ഇലക്ട്രോ മെക്കാനിക്കൽ ഡിഫറൻഷ്യൽ ലോക്ക്, ഹിൽ ഹോൾഡ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, റോൾ മൂവ്മെന്റ് ഇടപെടൽ, ബ്രേക്ക് അസിസ്റ്റുള്ള ഇബിഡിയോടു കൂടിയ എബിഎസ്, ഓട്ടോഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയും സെഗ്മെന്റിൽ ഗ്ലോസ്റ്ററിന്റെ മാറ്റുകൂട്ടും.

ഹെക്‌ടറിലൂടെ ഇന്ത്യൻ വാഹന വിപണിയിൽ അരങ്ങേറ്റം കുറിച്ച ബ്രാൻഡിൽ നിന്നും എത്തുന്ന നാലാമത്തെ മോഡലാണ് ഗ്ലോസ്റ്റർ. അന്താരാഷ്ട്ര വിപണിയിൽ വിൽക്കുന്ന മാക്‌സസ് D90 എസ്‌യുവിയെ അടിസ്ഥാനമാക്കി എത്തുന്ന വാഹനം ഇന്ത്യയിലെ ആദ്യത്തെ ലെവൽ വൺ ഓട്ടോണമസ് പ്രീമിയം എസ്‌യുവി എന്ന സവിശേഷതയോടെയാണ് എത്തുന്നത്.