ഇന്ത്യയിൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഹാർലി-ഡേവിഡ്സൺ

'ദി റിവയർ' തന്ത്രം എന്ന് കമ്പനി വിളിക്കുന്ന പ്രവർത്തനങ്ങൾ പുനസംഘടിപ്പിക്കുന്ന പ്രക്രിയയുടെ ഭാഗമായി ഹാർലി-ഡേവിഡ്സൺ ഇന്ത്യയിലെ വിൽപ്പന, ഉൽപ്പാദന പ്രവർത്തനങ്ങൾ നിർത്താൻ തീരുമാനിച്ചു.

ഇന്ത്യയിൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഹാർലി-ഡേവിഡ്സൺ

2020 -ൽ 75 മില്യൺ ഡോളർ അധിക പുനസഘടന ചെലവുകൾ ഹാർലി-ഡേവിഡ്സൺ വ്യാഴാഴ്ച ജീവനക്കാരെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് അമേരിക്കൻ ബ്രാൻഡിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തലാക്കുകയാണ്.

ഇന്ത്യയിൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഹാർലി-ഡേവിഡ്സൺ

ഹാർലി-ഡേവിഡ്സൺ പ്രസിഡന്റും ചെയർമാനും സിഇഒയുമായ ജോചെൻ സീറ്റ്സ് രൂപപ്പെടുത്തിയ 'ദി റിവയർ' തന്ത്രവുമായി ബന്ധപ്പെട്ട മൊത്തം ചെലവ് ഈ വർഷം 169 മില്യൺ ഡോളറാണ്.

MOST READ: സോനെറ്റ് ടോപ്പ് സ്പെക്ക് GTX+ പതിപ്പുകളുടെ വിലകൾ പ്രഖ്യാപിച്ച് കിയ

ഇന്ത്യയിൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഹാർലി-ഡേവിഡ്സൺ

ആഗോള ഡീലർ ശൃംഖല ഒപ്റ്റിമൈസ് ചെയ്യുക, ചില അന്താരാഷ്ട്ര വിപണികളിൽ നിന്ന് പിൻവാങ്ങുക, ഇന്ത്യയിലെ വിൽപ്പന, ഉൽപ്പാദന പ്രവർത്തനങ്ങൾ നിർത്തലാക്കുക എന്നിവ ഉൾപ്പെടുന്ന ഓഗസ്റ്റിൽ ആരംഭിച്ച പുനസംഘടന പ്രവർത്തനങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മോട്ടോർസൈക്കിൾ ബ്രാൻഡ് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ, ഹാർലി-ഡേവിഡ്സൺ തൊഴിലാളികളുടെ എണ്ണം 70 ആയി കുറയ്ക്കും.

ഇന്ത്യയിൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഹാർലി-ഡേവിഡ്സൺ

ഉപഭോക്താക്കൾക്ക് സേവനം തുടരുന്നതിനായി കമ്പനി ഓപ്ഷനുകൾ വിലയിരുത്തുകയാണെന്ന് ഹാർലി-ഡേവിഡ്‌സൺ ഇന്ത്യ ഒരു പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു. ബാവലിലെ നിർമ്മാണ കേന്ദ്രം അടച്ചുപൂട്ടുമെന്നും ഗുരുഗ്രാമിലെ സെയിൽസ് ഓഫീസിന്റെ വലിപ്പം ഗണ്യമായി കുറയ്ക്കുമെന്നും H-D ഇന്ത്യ വ്യക്തമാക്കി.

MOST READ: ഹെക്‌സയ്ക്ക് പുതിയ വേരിയന്റ് ഒരുങ്ങുന്നു; പിന്‍വലിക്കില്ലെന്ന സൂചന നല്‍കി ടാറ്റ

ഇന്ത്യയിൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഹാർലി-ഡേവിഡ്സൺ

എന്നാൽ ഇന്ത്യയിൽ നിലവിലുള്ള ഉപഭോക്താക്കളെ ബ്രാൻഡ് എങ്ങനെ പിന്തുണയ്ക്കുമെന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തമായ ഒരു പ്രഖ്യാപനവുമില്ല. കരാർ കാലാവധി തുടരും വരെ ഡീലർ ശൃംഖല ഉപയോക്താക്കൾക്ക് സേവനം തുടരുമെന്ന് മാത്രമാണ് ഹാർലി-ഡേവിഡ്സൺ ഇന്ത്യ പറഞ്ഞിട്ടുള്ളത്.

ഇന്ത്യയിൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഹാർലി-ഡേവിഡ്സൺ

ഹാർലി-ഡേവിഡ്‌സണിന് ഇന്ത്യയിലുടനീളം 33 ഡീലർഷിപ്പുകളുണ്ട്, ഓരോ ഡീലർഷിപ്പിനും വ്യത്യസ്ത കരാർ കാലാവധിയുണ്ടാകും, എന്നാൽ നിലവിലുള്ള ഉപഭോക്താക്കൾക്ക് സ്പെയറുകളുടെയും സേവനത്തിന്റെയും അടിസ്ഥാനത്തിൽ ഭാവിയിൽ എങ്ങനെ സേവനം നൽകും എന്നത് ഇപ്പോഴും വ്യക്തമല്ല. വാസ്തവത്തിൽ, ഇന്ത്യയിലെ ഉൽ‌പാദന കേന്ദ്രം അടച്ചതോടെ ഹാർലി-ഡേവിഡ്‌സൺ സ്ട്രീറ്റ് 750 ശ്രേണിയും നിർത്തലാക്കും.

MOST READ: ബാബ്സിന് കട്ട സപ്പോർട്ട്; പിഴയൊടുക്കാൻ ധനസഹായവുമായി ഫാൻസ്

ഇന്ത്യയിൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഹാർലി-ഡേവിഡ്സൺ

അമേരിക്കൻ മോട്ടോർ സൈക്കിൾ ബ്രാൻഡിന്റെ വിൽപ്പന ലോകമെമ്പാടുമുള്ള നിരവധി വിപണികളിൽ മന്ദഗതിയിലായതിനാൽ ഹാർലി-ഡേവിഡ്‌സൺ കുറയ്ച്ചു കാലമായി സമ്മർദ്ദത്തിലാണ്. അത്തരം ഒരു വിപണിയാണ് ഇന്ത്യയും, 2009 മുതൽ ഹാർലി-ഡേവിഡ്‌സൺ രാജ്യത്ത് ലഭ്യമായിരുന്നു.

ഇന്ത്യയിൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഹാർലി-ഡേവിഡ്സൺ

2010 ജൂലൈയിൽ ആദ്യത്തെ ഹാർലി ഡീലർഷിപ്പ് തുറന്നു. പിന്നീട് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹാർലി-ഡേവിഡ്‌സൺ ഇന്ത്യയിൽ പ്രീമിയം മോട്ടോർ സൈക്കിൾ വിൽപ്പനയ്ക്ക് നേതൃത്വം നൽകിയിരുന്നു. മെയ്ഡ് ഇൻ ഇന്ത്യ സ്ട്രീറ്റ് 750 മോഡലുകളും കമ്പനി അവതരിപ്പിച്ചു.

MOST READ: ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ പവർഡ് വാണിജ്യ വിമാന സർവ്വീസ് പദ്ധതിയുമായി എയർബസ്

ഇന്ത്യയിൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഹാർലി-ഡേവിഡ്സൺ

എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, ഹാർലി-ഡേവിഡ്സൺ ഇന്ത്യ 2,500 -ൽ താഴെ യൂണിറ്റുകൾ മാത്രമാണ് വിറ്റത്, 2020 ഏപ്രിൽ-ജൂൺ കാലയളവിൽ, 100 ഓളം ഹാർലികൾ മാത്രമാണ് ഇന്ത്യയിൽ വിറ്റു പോയത്. ഇതോടെ കമ്പനി ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച അന്താരാഷ്ട്ര വിപണികളിൽ ഒന്നായി ഇന്ത്യ മാറി.

Most Read Articles

Malayalam
English summary
Harley Davidson To Discontinue Operation In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X