ഥാറിന്റെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി പുതിയ ടീസറുമായി മഹീന്ദ്ര

ഒക്ടോബർ 2 മഹാത്മാഗാന്ധിയുടെ ജന്മദിനമാണ്. ഇതേ തീയതിയിൽ മഹീന്ദ്ര തങ്ങളുടെ സ്ഥാപക ദിനവും ആഘോഷിക്കുന്നു.

ഥാറിന്റെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി പുതിയ ടീസറുമായി മഹീന്ദ്ര

ഈ വരുന്ന ഒക്ടോബർ 2-ാം തീയതി കമ്പനി തങ്ങളുടെ 75 -ാമത്തെ സ്ഥാപക ദിനം ആഘോഷിക്കും, കൂടാതെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതുതലമുറ ഥാർ എസ്‌യുവിയും പുറത്തിറക്കും.

ഥാറിന്റെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി പുതിയ ടീസറുമായി മഹീന്ദ്ര

ഇതേ ദിവസം തന്നെ വാഹനത്തിനായുള്ള ബുക്കിംഗുകൾ ഔദ്യോഗികമായി നിർമ്മാതാക്കൾ സ്വീകരിക്കാനും തുടങ്ങും. ഥാറിന്റെ ഡെലിവറികൾ കുറച്ച് ദിവസങ്ങൾക്ക് ശേഷം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: ചൈനീസ് സൂപ്പർ ബൈക്ക് ശ്രേണിയിലേക്ക് QJമോട്ടോർ; വിപണിയിൽ എത്തിച്ചിരിക്കുന്നത് പുതിയ ആറ് മോഡലുകൾ

ഥാറിന്റെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി പുതിയ ടീസറുമായി മഹീന്ദ്ര

പുതിയ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച 2020 ഥാർ, സാധ്യമായ എല്ലാ മേഘലകളിലും പഴയ ഥാറിന്റെ മെച്ചപ്പെട്ട പതിപ്പാണ് എന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. ഇതിന് കൂടുതൽ സുഖസൗകര്യങ്ങൾ, കൂടുതൽ പവർ, പുതിയ എഞ്ചിൻ ഓപ്ഷനുകൾ, സവിശേഷതകൾ, മെച്ചപ്പെട്ട ക്യാബിൻ സ്പെയിസ് തുടങ്ങിയവയുണ്ട്.

ഥാറിന്റെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി പുതിയ ടീസറുമായി മഹീന്ദ്ര

ഥാർ വിപണിയിൽ വലിയൊരു കോളിളക്കം ഉണ്ടാക്കിയതായും ധാരാളം ഉപഭോക്താക്കൾ താൽപര്യം പ്രകടിപ്പിച്ചതായും ഡീലർമാർ അവകാശപ്പെടുന്നു.

MOST READ: C5 എയർക്രോസിൽ ഒതുങ്ങില്ല, ഇന്ത്യക്കായി സിട്രൺ ഒരുക്കുന്നത് നിരവധി മോഡലുകൾ

ഥാറിന്റെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി പുതിയ ടീസറുമായി മഹീന്ദ്ര

ലോഞ്ച് ആസന്നമായതോടെ മഹീന്ദ്ര ഇപ്പോൾ വാഹനത്തിന്റെ ഒരു പുതിയ ടീസർ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്, ഇത് ഥാർ സോഫ്റ്റ് ടോപ്പും ഹാർഡ് ടോപ്പ് വേരിയന്റുകളും വായുവിലൂടെ പൊങ്ങി പറക്കുന്നത് കാണിക്കുന്നു.

ഥാറിന്റെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി പുതിയ ടീസറുമായി മഹീന്ദ്ര

രണ്ടാം തലമുറ മോഡൽ വളരെ എക്‌സ്‌ക്ലൂസീവായ ഡ്രൈവർ, പാസഞ്ചർ കംഫർട്ട് സുരക്ഷാ സവിശേഷതകളും ഉൾക്കൊള്ളുന്നു. AX, LX എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ വിൽപ്പനയ്ക്ക് എത്തുന്ന ഇവ യഥാക്രമം അഡ്വഞ്ചർ, ലൈഫ്സ്റ്റൈൽ സീരീസാണ്.

MOST READ: ഇന്ത്യയെ ജിംനിയുടെ എക്‌സ്‌ക്ലൂസീവ് പ്രൊഡക്ഷൻ ഹബ്ബാക്കി മാറ്റാൻ സുസുക്കി

ഥാറിന്റെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി പുതിയ ടീസറുമായി മഹീന്ദ്ര

AX ഓഫ്-റോഡിംഗ് പ്രവർത്തനങ്ങളിലേക്കാണ് നയിക്കുന്നത്, LX അതിന്റെ വിഭാഗത്തിൽ കൂടുതൽ ആഢംബര സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.

ഥാറിന്റെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി പുതിയ ടീസറുമായി മഹീന്ദ്ര

പുതുതലമുറ മഹീന്ദ്ര ഥാറിന്റെ ആദ്യ യൂണിറ്റ് നിലവിൽ കൊവിഡ് പ്രതിരോധ ഫണ്ടിനായി ലേലം ചെയ്യുന്നു. സെപ്റ്റംബർ 29 വരെ ബിഡ്ഡിംഗ് സജീവമായിരിക്കും.

MOST READ: പുതുതലമുറ ആൾട്ടോ, വിറ്റാര എസ്‌യുവി മോഡലുകൾ അടുത്ത വർഷം അവസാനത്തോടെ വിൽപ്പനയ്ക്ക് എത്തും

ഇപ്പോൾ വരെ 89 ലക്ഷം രൂപയാണ് വാഹനത്തിന് ലേലം വിളിച്ചിരിക്കുന്നത്. മഹീന്ദ്ര ഏറ്റവും ഉയർന്ന ബിഡ് തുകയ്ക്ക് തുല്യമായ തുക NGO -യ്ക്ക് സംഭാവന ചെയ്യും.

ഥാറിന്റെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി പുതിയ ടീസറുമായി മഹീന്ദ്ര

റെഡ് റേജ്, മിസ്റ്റിക് കോപ്പർ, നാപ്പോളി ബ്ലാക്ക്, അക്വാമറൈൻ, ഗാലക്സി ഗ്രേ, റോക്കി ബീജ് എന്നിവയുൾപ്പടെ ആറ് കളർ ഓപ്ഷനുകളിലാണ് മഹീന്ദ്ര ഥാർ വാഗ്ദാനം ചെയ്യുന്നത്. ഇതിന് ഹാർഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് എന്നിവയുടെ ഒന്നിലധികം റൂഫ് ഓപ്ഷനുകളും കൺവേർട്ടിബിൾ ടോപ്പിന്റെ ആദ്യ ഓഫറും ലഭിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Released New Teaser Revealing Booking Date Of Thar. Read in Malayalam.
Story first published: Monday, September 28, 2020, 13:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X