മുഖംമിനുക്കാൻ ഒരുങ്ങി എംജി ഹെക്‌ടർ; സ്പൈ ചിത്രങ്ങൾ പുറത്ത്
ഇന്ത്യൻ എസ്‌യുവി പ്രേമികളുടെ മനസിൽ അതിവേഗം കയറിപ്പറ്റിയ മോഡലാണ് എംജി ഹെക്‌ടർ. രാജ്യത്ത് എത്തി ഒരു വർഷം പൂർത്തിയാക്കിയ മോഡൽ ഇപ്പോൾ മുഖംമിനുക്കി ഒരു പുതിയ രൂപത്തിലേക്ക് മാറാൻ തയാറെടുക്കുകയാണ്.

ഹെക്‌ടറിന്റെ വിൽപ്പന കണക്കുകൾ കുറയാതെ പിടിച്ചു നിൽക്കുകാണ് ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ പുറത്തിറക്കുന്നതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി മോഡലിന്റെ പരീക്ഷണയോട്ടത്തിലാണ് കമ്പനി. കുറച്ച് സൂക്ഷ്‌മമായ കോസ്മെറ്റിക് മാറ്റങ്ങൾ മാത്രമാണ് എംജി അവതരിപ്പിക്കുന്നത്.

കാറിന്റെ മുൻവശത്ത് ഗ്രില്ലിനായി ഒരു പുതിയ മെഷ് ഡിസൈനാണ് ബ്രാൻഡ് നൽകിയിരിക്കുന്നത്. ഇവ മാറ്റി നിർത്തിയാൽ ഗ്രില്ലിലെ ക്രോം ഔട്ട്‌ലൈനിംഗ്, ലംബമായി വിഭജിച്ച ഹെഡ്‌ലാമ്പ് ഡിസൈൻ, ഫ്രണ്ട് ബമ്പർ തുടങ്ങിയവയെല്ലാം മുമ്പത്തെപ്പോലെ തന്നെ തുടരുന്നു.
MOST READ: സ്പോർടി മുഖഭാവത്തിൽ കസ്റ്റം ബോഡി റാപ്പുമായി കിയ സെൽറ്റോസ്

വശങ്ങളിൽ 17 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളുടെ ഒരു സാന്നിധ്യമാണ് പുതുമയേകുന്നത്. ഇതുകൂടാതെ കാറിന്റെ സൈഡ് പ്രൊഫൈൽ പൂർണമായും പഴയപടി തന്നെ തുടരുന്നു. എന്നാൽ പിൻവശത്ത് ടെയിൽലാമ്പുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സ്ട്രിപ്പാണ് ശ്രദ്ധേയമാകുന്നത്.

നിലവിലെ ഹെക്‌ടറിന്റെ ടെയിൽ ലൈറ്റുകൾക്കിടയിൽ തിരശ്ചീനമായി പ്രവർത്തിക്കുന്ന ഒരു ചുവന്ന സ്ട്രിപ്പും അതോടൊപ്പം നടുക്ക് ഒരു നേർത്ത ക്രോം സ്ട്രിപ്പുമാണ് കാണാൻ സാധിക്കുന്നത്. എന്നാൽ പരീക്ഷണയോട്ടത്തിന് വിധേയമായ മോഡലിൽ കട്ടിയുള്ള ക്രോം അടിവരയിട്ട ഒരു കറുത്ത സ്ട്രിപ്പാണ് ഇടംപിടിച്ചിരിക്കുന്നത്.
MOST READ: ഉറൂസ് ഗ്രാഫൈറ്റ് കാപ്‌സ്യൂൾ എഡിഷൻ അവതരിപ്പിച്ച് ലംബോർഗിനി

എന്നാൽ റിയർ ബമ്പർ, റിഫ്ലക്ടറുകൾ തുടങ്ങിയവയ്ക്ക് മാറ്റമില്ല. ഒറ്റനോട്ടത്തിൽ വളരെ സൂക്ഷ്മമായ മാറ്റങ്ങൾ മാത്രമേ എംജി ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കൂ. താരതമ്യേന പുതിയ രൂപകൽപ്പന ആയതിനാലാണ് കൂടുതൽ പരിഷ്ക്കരണങ്ങളൊന്നും അവതരിപ്പിക്കാൻ കമ്പനി തയാറാകാത്തത്.

എസ്‌യുവിയുടെ മെക്കാനിക്കലുകളെ സംബന്ധിച്ചിടത്തോളം എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകളിൽ ഒന്നും മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് എസ്‌യുവി വിപണിയിൽ എത്തുന്നത്. ആദ്യത്തേത് 141 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റാണ്.
MOST READ: ഒരു വിട്ടുവീഴ്ച്ചയുമില്ല; മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടിയുമായി MVD

രണ്ടാമത്തെ ഓപ്ഷനിൽ ഒരേ 1.5 ലിറ്റർ ടർബോ-പെട്രോളും മൈൽഡ്-ഹൈബ്രിഡ് സംവിധാനവും ഉൾക്കൊള്ളുന്നുണ്ടെങ്കിലും പവറും ടോർഖ് കണക്കുകളും പെട്രോൾ യൂണിറ്റിന് സമാനമാണ്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഡിസിടി എന്നിവ ഗിയർബോക്സ് ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

അവസാന എഞ്ചിൻ ഓപ്ഷൻ 2.0 ലിറ്റർ ഡീസലാണ്. ഇത് പരമാവധി 168 bhp കരുത്തും 350 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് ഉപയോഗിച്ച് മാത്രമേ ഈ യൂണിറ്റ് ലഭ്യമാകൂ.


Click it and Unblock the Notifications








