Just In
- 18 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 21 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 23 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചു, പൗരന്മാര്ക്കുള്ള വാക്സിനേഷന് ആരംഭിച്ചു
- Lifestyle
സമ്പത്ത് വര്‍ദ്ധിക്കുന്ന രാശിക്കാര്‍ ഇവര്‍
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒന്നാമനായി ഹോണ്ട സിറ്റി; സെപ്റ്റംബറിൽ ഏറ്റവും വിറ്റഴിക്കപ്പെട്ട സി-സെഗ്മെന്റ് സെഡാൻ
എസ്‌യുവി മോഡലുകളുടെ കടന്നുവരവോടെ ജനപ്രീതി നഷ്‌ടപ്പെട്ട സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിലേക്ക് അടിമുടി മാറ്റങ്ങളുമായി ഈ വർഷം ജൂലൈയിൽ ഹോണ്ട സിറ്റിയുടെ അഞ്ചാംതലമുറ പതിപ്പ് എത്തി.

സിറ്റിയുടെ മുൻ തലമുറ സെഡാനുകളെപ്പോലെ തന്നെ 2020 മോഡലിനും രാജ്യത്ത് മികച്ച പ്രതികരണം ലഭിച്ചു. വിൽപ്പനയിൽ കാര്യമായ നേട്ടമുണ്ടാക്കിയ ഹോണ്ട 2020 സെപ്റ്റംബർ മാസത്തിൽ വാഹനത്തിന്റെ വിൽപ്പനയിൽ 49 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ സെപ്റ്റംബറിൽ ഹോണ്ട സിറ്റിയുടെ 1819 യൂണിറ്റുകൾ വിൽക്കാൻ ഹോണ്ടയ്ക്ക് കഴിഞ്ഞപ്പോൾ ഇത്തവണ 2020 സെപ്റ്റംബറിൽ ഇത് 2709 ആയി ഉയർന്നു. അതായത് കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 890 അധിക യൂണിറ്റുകൾ ബ്രാൻഡിന് നിരത്തിലെത്തിക്കാൻ സാധിച്ചെന്ന് സാരം.
MOST READ: ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് 47,500 രൂപ വരെ ആകര്‍ഷമായ ഓഫറുമായി ഡാറ്റ്സന്‍

തുടർന്ന് ഈ മാസത്തിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സി-സെഗ്മെന്റ് സെഡാനെന്ന പദവിയും ഹോണ്ട സിറ്റിക്ക് സ്വന്തം. 121 bhp പവറും 145 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ, 100 bhp കരുത്തിൽ 200 Nm torque വികസിപ്പിക്കുന്ന 1.5 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ എന്നിവയാണ് കാറിൽ ലഭ്യമാകുന്നത്.

രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. എന്നാൽ പെട്രോൾ പതിപ്പിന് ഓപ്‌ഷണലായി സിവിടി ഗിയർബോക്‌സും തെരഞ്ഞെടുക്കാൻ സാധിക്കും.
MOST READ: ഗ്ലോസ്റ്റർ ഉപഭോക്താക്കൾക്കായി വ്യക്തിഗത ആഫ്റ്റർസെയിൽ പാക്കേജുകൾ അവതരിപ്പിച്ച് എംജി

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വെബ്‌ലിങ്ക് എന്നിവയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അലക്‌സാ റിമോട്ട് കോംപാറ്റിബിളിറ്റി, ജി-ഫോഴ്‌സ് മീറ്റർ, ഹോണ്ടയുടെ ലെയ്ൻ വാച്ച് ക്യാമറ, 32 കണക്റ്റുചെയ്‌ത ഹോണ്ട കണക്റ്റ് ടെലിമാറ്റിക്‌സ് സിസ്റ്റം തുടങ്ങിയ സവിശേഷതകളോടെയാണ് 2020 ഹോണ്ട സിറ്റി വിപണിയിൽ എത്തുന്നത്.

അതോടൊപ്പം 7.0 ഇഞ്ച് എംഐഡി, ക്രൂയിസ് കൺട്രോൾ, പാഡിൽ ഷിഫ്റ്ററുകൾ (സിവിടിയിൽ മാത്രം), ഒരു ഇലക്ട്രിക് സൺറൂഫ്, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, റിയർ സൺഷേഡ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും അതിലേറെയും സംവിധാനങ്ങളും വാഹത്തിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
MOST READ: 2020 ഒക്ടോബറിലും മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി റെനോ

2020 സിറ്റിയുടെ ടോപ്പ് വേരിയന്റിലെ സുരക്ഷാ സവിശേഷതകളിൽ 6 എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, ബ്രേക്ക് അസിസ്റ്റ്, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, എജൈൽ ഹാൻഡിലിംഗ് അസിസ്റ്റ്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹോണ്ടയുടെ ലെയ്ൻ വാച്ച് ക്യാമറ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, വൈപ്പറുകൾ എന്നിവ ഉൾപ്പെടുന്നു.

പുതുതലമുറ സിറ്റിയുടെ വില നിലവിൽ രാജ്യത്ത് 10.89 മുതൽ 14.64 ലക്ഷം രൂപ വരെയാണ്. അഞ്ചാം തലമുറയ്ക്കൊപ്പം ഹോണ്ട സിറ്റിയുടെ പഴയ മോഡലും വിൽപ്പനയ്ക്ക് എത്തുന്നുണ്ട്. ഇതിന് 9.29 ലക്ഷം രൂപയും 9.99 ലക്ഷം രൂപയും വിലയുള്ള രണ്ട് വേരിയന്റുകളിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.