ഇ-ഷോപ്പ്; ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് ഹീറോ
ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ. ഇ-ഷോപ്പ് എന്ന് പേരിട്ടിരിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആണ് കമ്പനി അവതരിപ്പിച്ചത്.

ഈ പ്രതിസന്ധി ഘട്ടത്തില്‍ വില്‍പ്പന മുന്നോട്ട് കൊണ്ടുപോകുന്നതിനായിട്ടാണ് പുതിയ പദ്ധതിക്ക് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ബൈക്കുകളും സ്‌കൂട്ടറുകളും ഇതിലൂടെ വാങ്ങാന്‍ സാധിക്കും.

ഇതിനായി ഉപഭോക്താക്കള്‍ ആദ്യം www.heromotocorp.com എന്ന കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കണം. അവിടെ ഇ-ഷോപ്പ് എന്ന ടാബ് കാണാന്‍ സാധിക്കും. അവിടെ ക്ലീക്ക് ചെയ്യുന്നതോടെ വാഹനം ബുക്ക് ചെയ്യുന്നതിനും വാങ്ങുന്നതിനും ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.
MOST READ: 2020 ഫെയ്‌സ്‌ലിഫ്റ്റ് സാന്റാ ഫെ; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഉപഭോക്താവ് ഇ-ഷോപ്പ് പേജില്‍ എത്തിക്കഴിഞ്ഞാല്‍, വാഹനത്തിന്റെ വില, വാഹനത്തിന്റെ സ്റ്റോക്ക് നില, ഓണ്‍ലൈന്‍ വഴി ഡോക്യുമെന്റ് വിവരങ്ങള്‍ കൈമാറുന്നതിനും അവസരം നല്‍കിയിട്ടുണ്ട്.

അതിനുശേഷം ഡീലറുടെ വിവരങ്ങള്‍, ഫിനാന്‍സ് ഓപ്ഷനുകള്‍, സെയില്‍സ് ഓര്‍ഡര്‍, ബുക്കിങ് സ്ഥിരീകരണം, ഡെലിവറി ഓപ്ഷന്‍ എന്നിവയും തെരഞ്ഞെടുക്കാം. വകഭേദം, നിറം, നഗരം, ഡീലര്‍ഷിപ്പ് എന്നിവ തെരഞ്ഞെടുക്കാനും ഉപഭോക്താവിന് സാധിക്കും.
MOST READ: ടാറ്റ പവറും എംജി മോട്ടോറും കൈകോര്‍ത്തു; ലക്ഷ്യം പുതിയ ഡിസി ഫാസ്റ്റ് ചാര്‍ജറുകള്‍

ഒരിക്കല്‍ വാഹനം സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ഉപഭോക്താവിന്, രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും. ഇത് നല്‍കി മറ്റ് പ്രക്രീയകളും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നടപടി പൂര്‍ത്തിയാകുന്നത്.

ലോക്ക്ഡൗണിന്റെ ഭാഗമായി നിര്‍ത്തിവെച്ചിരുന്ന പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിക്കുയാണ് ഹീറോ. പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും സര്‍ക്കാര്‍ മാനദണ്ഡങ്ങളോടെയാണ് ഈ മേഖലയിലെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്.
MOST READ: 20,000 യൂണിറ്റ് ഉത്പാദനം പിന്നിട്ട് ബെന്റ്‌ലി ബെന്റേഗ

റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 1,500 ഡീലര്‍ഷിപ്പുകള്‍ ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇവിടങ്ങളിലെ പ്രവര്‍ത്തനം എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

പ്രവര്‍ത്തനം ആരംഭിച്ച് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഏകദേശം 10,000 യൂണിറ്റ് വാഹനങ്ങളുടെ വില്‍പ്പന നടന്നതായും കമ്പനി റിപ്പോര്‍ട്ട് ചെയ്തു.
MOST READ: എട്ട് ലക്ഷം കിലോമീറ്റർ ഓടിയിട്ടും തളരാതെ ടൊയോട്ട ക്വാളിസ്

കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 22 മുതലാണ് നിര്‍മ്മാതാക്കള്‍ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നത്. പിന്നീട് ലോക്ക്ഡൗണില്‍ ചെറിയ ഇളവുകള്‍ ലഭിച്ചതോടെ മെയ് 4 -ന് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തു.


Click it and Unblock the Notifications








