ടാറ്റ പവറും എംജി മോട്ടോറും കൈകോര്‍ത്തു; ലക്ഷ്യം പുതിയ ഡിസി ഫാസ്റ്റ് ചാര്‍ജറുകള്‍

പുതിയ പദ്ധതിക്കായി കൈകോര്‍ത്ത് എംജി മോട്ടോര്‍ ഇന്ത്യയും ടാറ്റ പവറും. രാജ്യത്തൊട്ടാകെയുള്ള തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ഡിസി ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിക്കുന്നതിനായിട്ടാണ് ഇരുവരും കൈകോര്‍ത്തത്.

ടാറ്റ പവറും എംജി മോട്ടോറും കൈകോര്‍ത്തു; ലക്ഷ്യം പുതിയ ഡിസി ഫാസ്റ്റ് ചാര്‍ജറുകള്‍

ഇലക്ട്രിക്ക് വാഹന ഉപഭോക്താക്കള്‍ക്ക് പരമാവധി സൗകര്യം നല്‍കുന്നതിനായാണ് ഇത്തരത്തിലൊരു സഹകരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ധാരണാപത്രത്തിലെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ടാറ്റ പവര്‍ 50 കിലോവാട്ട് ഡിസി സൂപ്പര്‍ഫാസ്റ്റ് ചാര്‍ജറുകള്‍ രാജ്യത്തൊട്ടാകെയുള്ള എംജിയുടെ തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ സ്ഥാപിക്കും.

ടാറ്റ പവറും എംജി മോട്ടോറും കൈകോര്‍ത്തു; ലക്ഷ്യം പുതിയ ഡിസി ഫാസ്റ്റ് ചാര്‍ജറുകള്‍

ഈ ചാര്‍ജറുകള്‍ എംജി ZS ഇലക്ട്രിക്ക് ഉടമകള്‍ക്കും മറ്റ് ഇലക്ട്രിക്ക് വാഹന ഉടമകള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും. ഈ സംവിധാനം ഉപയോഗിക്കുന്നതിന് കമ്പൈന്‍ഡ് ചാര്‍ജിങ് സിസ്റ്റം (CCS), ചാഡെമോ (CHAdeMO) ചാര്‍ജിങ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പൊരുത്തപ്പെടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവിയുടെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

ടാറ്റ പവറും എംജി മോട്ടോറും കൈകോര്‍ത്തു; ലക്ഷ്യം പുതിയ ഡിസി ഫാസ്റ്റ് ചാര്‍ജറുകള്‍

ആഗോളതലത്തില്‍ ഉപയോഗിക്കുന്ന രണ്ട് വ്യത്യസ്ത ഇവി ചാര്‍ജിംഗ് മാനദണ്ഡങ്ങളാണ് CCS, CHAdeMO യും. തുടക്കത്തില്‍, രാജ്യത്തെ പ്രധാന നഗരങ്ങളിലാകും ഈ സംവിധാനം ഒരുക്കുക. പിന്നീട് മറ്റ് നഗരങ്ങളിലേക്കും ഘട്ടംഘട്ടമായി വ്യാപിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടാറ്റ പവറും എംജി മോട്ടോറും കൈകോര്‍ത്തു; ലക്ഷ്യം പുതിയ ഡിസി ഫാസ്റ്റ് ചാര്‍ജറുകള്‍

നിലവില്‍ അഞ്ച് നഗരങ്ങളിലായി എംജി മോട്ടോര്‍ ഇന്ത്യയുടെ ഡീലര്‍ഷിപ്പുകളിലായി മൊത്തം 10, ഡിസി ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉണ്ട്. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ഹൈദരാബാദ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

MOST READ: എട്ട് ലക്ഷം കിലോമീറ്റർ ഓടിയിട്ടും തളരാതെ ടൊയോട്ട ക്വാളിസ്

ടാറ്റ പവറും എംജി മോട്ടോറും കൈകോര്‍ത്തു; ലക്ഷ്യം പുതിയ ഡിസി ഫാസ്റ്റ് ചാര്‍ജറുകള്‍

മറുവശത്ത്, ടാറ്റ പവര്‍ ഇതിനകം തന്നെ 19 വ്യത്യസ്ത നഗരങ്ങളില്‍ 180 ചാര്‍ജ് പോയിന്റുകള്‍ EZ ചാര്‍ജ് ബ്രാന്‍ഡിന് കീഴില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ 2021 ഓടെ 700 ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് ടാറ്റ പ്രഖ്യാപിച്ചു.

ടാറ്റ പവറും എംജി മോട്ടോറും കൈകോര്‍ത്തു; ലക്ഷ്യം പുതിയ ഡിസി ഫാസ്റ്റ് ചാര്‍ജറുകള്‍

എംജി മോട്ടോര്‍ ഇന്ത്യയുടെ വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ പങ്കാളിത്തമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ രാജ്യത്തെ 11 നഗരങ്ങളിലാണ് എംജി ZS ഇലക്ട്രിക്ക് വിപണിയില്‍ എത്തുന്നത്.

MOST READ: ജൂൺ മാസത്തിൽ വമ്പൻ ഡിസ്കൗണ്ടുകളുമായി മാരുതി

ടാറ്റ പവറും എംജി മോട്ടോറും കൈകോര്‍ത്തു; ലക്ഷ്യം പുതിയ ഡിസി ഫാസ്റ്റ് ചാര്‍ജറുകള്‍

തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് കാറിന്റെ വില്‍പ്പന വര്‍ധിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് ഈ വിപുലീകരണം. തുടക്കത്തില്‍ അഞ്ച് നഗരങ്ങളില്‍ മാത്രമായിരുന്നു വാഹനം വില്‍പ്പനയ്ക്ക് എത്തിയിരുന്നത്. എന്നാല്‍ ജൂണ്‍ 1 മുതല്‍ പുതിയ ആറ് സ്ഥലങ്ങളില്‍ കൂടി വാഹനം വില്‍പ്പനയ്ക്ക് എത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ടാറ്റ പവറും എംജി മോട്ടോറും കൈകോര്‍ത്തു; ലക്ഷ്യം പുതിയ ഡിസി ഫാസ്റ്റ് ചാര്‍ജറുകള്‍

കൊച്ചി, ചെന്നൈ, പുനെ, സൂറത്ത്, ജയ്പുര്‍, ചണ്ഡിഗഡ് എന്നിവടങ്ങളിലാണ് ഇനി കാര്‍ വില്‍പ്പനയ്ക്ക് എത്തുക. എംജി-ടാറ്റ പങ്കാളിത്തം ഇന്ത്യയില്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ വളര്‍ച്ച് വേഗത്തിലാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: പ്രതിസന്ധിക്കിടയിലും ശമ്പള വര്‍ധന പ്രഖ്യാപിച്ച് റെനോ

ടാറ്റ പവറും എംജി മോട്ടോറും കൈകോര്‍ത്തു; ലക്ഷ്യം പുതിയ ഡിസി ഫാസ്റ്റ് ചാര്‍ജറുകള്‍

ചാര്‍ജിങ് സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിലൂടെ പുതിയ ഉപഭോക്താക്കള്‍ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് ആകൃഷ്ടരാകും. ഇതോടെ വരും നാളുകളില്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പന ഗണ്യമായി ഉയരുകയും ചെയ്യും.

Most Read Articles

Malayalam
English summary
MG India Partners With Tata Power To Create Fast Chargers. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X