സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവിയുടെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

15 -ാംമത് ഓട്ടോ എക്സ്പോയിലാണ് വിഷന്‍ ഇന്‍ എസ്‌യുവിയുടെ കണ്‍സെപ്റ്റ് പതിപ്പിനെ സ്‌കോഡ അവതരിപ്പിച്ചത്. 2021 -ന്റെ പകുതിയോടെ ഈ പുതിയ വാഹനം വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവിയുടെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹനത്തിന്റെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. കണ്‍സെപ്റ്റ് മോഡലിന് സമാനമായി തന്നെയാണ് പ്രെഡക്ഷന്‍ പതിപ്പും കാണുന്നത്.

സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവിയുടെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

സ്‌കോഡയുടെ മറ്റ് മോഡലുകളിലേതിന് സമാനമായ ഗ്രില്‍, അതിനോട് ചേര്‍ന്ന എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ കാണാന്‍ സാധിക്കും. ഹെഡ്‌ലാമ്പുകള്‍ക്ക് താഴെയായി ഫോഗ് ലാമ്പുകളും ഇടംപിടിച്ചിട്ടുണ്ട്.

MOST READ: ജൂൺ മാസത്തിൽ വമ്പൻ ഡിസ്കൗണ്ടുകളുമായി മാരുതി

സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവിയുടെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് ബമ്പര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതിന് താഴെയായി സ്‌കിഡ് പ്ലേറ്റും കാണാന്‍ സാധിക്കും. വശങ്ങളിലെ ബ്ലാക്ക് ക്ലാഡിങ് വലിയൊരു എസ്‌യുവിയുടെ മുഖഛായ വാഹനത്തിന് സമ്മാനിക്കും.

സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവിയുടെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിന്റെ സവിശേഷതയാണ്. സ്‌കോഡ പ്രാദേശികവല്‍ക്കരിക്കുന്ന മോഡലുകള്‍ക്ക് പ്രചോദനം നല്‍കുന്ന ആദ്യ വാഹനം കൂടിയാണ് വിഷന്‍ ഇന്‍.

MOST READ: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു; വര്‍ധനവ് 80 ദിവസങ്ങള്‍ക്ക് ശേഷം

സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവിയുടെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

ആഭ്യന്തര വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ ഫോക്‌സ്‌വാഗണും സ്‌കോഡയും സംയുക്തമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗം കൂടിയാണിത്. MQB A0 IN ആര്‍ക്കിടെച്ചറിലാണ് വിഷന്‍ ഇന്‍ എസ്‌യുവിയുടെ നിര്‍മ്മാണം.

സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവിയുടെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

വിഷന്‍ ഇന്‍ പ്രൊഡക്ഷന്‍ പതിപ്പ് വിപണിയില്‍ എത്തിയാല്‍ സ്‌കോഡ കോസ്മിക് എന്ന് അറിയപ്പെടുമെന്നാണ് സൂചന. 4,256 mm നീളവും 2,671 mm വീല്‍ബേസും വാഹനത്തില്‍ പ്രതീക്ഷിക്കാം. 19 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീലുകളാകും വശങ്ങളിലെ മറ്റൊരു സവിശേഷത.

MOST READ: മെയ്‌ഡ് ഇൻ ഇന്ത്യ ഉൽപ്പന്നമായി മാരുതി ജിംനി, സാധ്യതകൾ ഇങ്ങനെ

സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവിയുടെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

പിന്‍ഭാഗത്തേക്ക് വന്നാല്‍ L-ഡിസൈനിലുള്ള ടെയില്‍ ലാമ്പ് ക്ലസ്റ്ററുകളുണ്ട്. എല്‍ഇഡിയാണ് ടെയില്‍ ലാമ്പുകള്‍. മധ്യഭാഗത്ത് സ്‌കോഡ എന്ന് എഴുതിയിരിക്കുന്നത് കാണാം. നീളത്തിലുള്ള ഒരു ലൈറ്റ് ബാര്‍ താഴെയായി കാണാന്‍ സാധിക്കും.

സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവിയുടെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

മുന്നിലെ ബമ്പറില്‍ നല്‍കിയിരിക്കുന്നതുപോലൊരു സ്‌കിഡ് പ്ലേറ്റ് പിന്നിലും കാണാന്‍ സാധിക്കും. വശങ്ങളെ അലങ്കരിക്കുന്നതിനായി വിന്‍ഡോകള്‍ക്ക് ചുറ്റും ക്രോം ഘടകങ്ങള്‍ നല്‍കിയിട്ടുണ്ട്. പനോരമിക് സണ്‍റൂഫും വാഹനത്തില്‍ ഇടംപിടിച്ചേക്കും.

MOST READ: പിൻ സീറ്റ് യാത്രയല്ലാതെ വാഹനങ്ങൾ സ്വന്തമായി ഓടിക്കാൻ ഇഷ്ടപ്പെടുന്ന ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ

സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവിയുടെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

ആംബിയന്റ് ലൈറ്റ്, 10.25 ഇഞ്ച് പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 9.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആറ് എയര്‍ബാഗുകള്‍ തുടങ്ങിയ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിച്ചേക്കും.

സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവിയുടെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 1.0 ലിറ്റര്‍, 1.5 ലിറ്റര്‍ TSI ഇവോ ടര്‍ബോചാര്‍ജ്ഡ് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുകള്‍ ഇടംപിടിച്ചേക്കും. ആറ് സ്പീഡ് മാനുവല്‍, എഴ് സ്പീഡ് DSG ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്‌സ്.

സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവിയുടെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

ടര്‍ബോചാര്‍ജ്ഡ് ത്രീ സിലിണ്ടര്‍ എഞ്ചിന്‍ 110 bhp കരുത്തും 175 Nm torque ഉം സൃഷ്ടിക്കും. ടര്‍ബോചാര്‍ജ്ഡ് ഫോര്‍ സിലിണ്ടര്‍ എഞ്ചിന്‍ 150 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. 10 ലക്ഷം രൂപ മുതല്‍ വാഹനത്തിന് വിപണിയില്‍ വില പ്രതീക്ഷിക്കാം. കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ, നിസാന്‍ കിക്‌സ് എന്നിവരാകും എതിരാളികള്‍.

Source: Indianautosblog

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Vision IN Patent Images Leaked. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X