മെയ്‌ഡ് ഇൻ ഇന്ത്യ ഉൽപ്പന്നമായി മാരുതി ജിംനി, സാധ്യതകൾ ഇങ്ങനെ
ഇന്ത്യൻ വാഹന പ്രേമികൾ ഏറെ ആകാംഷയോടെയാണ് സുസുക്കി ജിംനിക്കായി കാത്തരിക്കുന്നത്. രണ്ട് വർഷത്തിനിടയ്ക്ക് നിരവധി അഭ്യൂഹങ്ങളും കോംപാക്‌ട് 3-ഡോർ ഓഫ്-റോഡർ മോഡലിനെ കുറിച്ച് പ്രചരിക്കുന്നുണ്ട്.

അതിനിടയിൽ പൊതുജനങ്ങളിൽ നിന്നുള്ള പ്രതികരണം അറിയാനായി 2020 ഓട്ടോ എക്സ്പോയിൽ മാരുതി ജിംനി സിയെറ പതിപ്പും പ്രദർശിപ്പിച്ചിരുന്നു. തുടർന്ന് മികച്ച അഭിപ്രായമാണ് കമ്പനിക്ക് ലഭിച്ചത്.
MOST READ: പ്രതിസന്ധിക്കിടയിലും ശമ്പള വര്‍ധന പ്രഖ്യാപിച്ച് റെനോ

ജാപ്പനീസ് വാഹന നിർമാതാക്കളായ സുസുക്കി 2018 ലാണ് നാലാം തലമുറ ജിംനിയെ ലോകത്തിന് പരിചയപ്പെടുത്തുന്നത്. പഴയ മാരുതി ജിപ്‌സിയുടെ പിൻഗാമിയാണ് ഈ കുഞ്ഞൻ എസ്‌യുവി എന്നത് ശ്രദ്ധേയം. അതേ കാരണത്താൽ ഇന്ത്യൻ ഓഫ്താ റോഡ് പ്രേമികൾക്ക് ഈ ലാൻഡർ-ഫ്രെയിം ഫോർവീൽ ഡ്രൈവ് വാഹനത്തിൽ ഒരു പ്രത്യേക താൽപര്യവുമുണ്ട്.
MOST READ: വിൽപ്പനയിൽ വെന്യുവിനെയും ബ്രെസയെയും മറികടന്ന് മഹീന്ദ്ര XUV300

നിലവിൽ ജപ്പാനിൽ വളരെയധികം ഡിമാൻഡാണ് വാഹനത്തിനുള്ളത്. ജിംനിക്കായുള്ള ബുക്കിംഗ് കാലയളവ് ഒന്നര വർഷത്തോളമാണ് എന്നറിയുന്നതും ഏറെ ആശ്ചര്യം ഉളവാക്കുന്നതാണ്.

മൂന്ന് ഡോർ സുസുക്കി ജിംനി CBU യൂണിറ്റ് എന്ന നിലയിൽ വിപണിയിൽ എത്തിക്കുന്നതിൽ അർഥമില്ലെന്ന് ബ്രാൻഡിന്റെ സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ സിവി രാമൻ പറയുന്നു. വാസ്തവത്തിൽ ജിംനി ആഭ്യന്തര വിപണിയിൽ എത്തിക്കുകയാണെങ്കിൽ ഇത് പ്രാദേശികവൽക്കരിച്ച മോഡലായിരിക്കുമെന്ന് അദ്ദേഹം സൂചന നൽകി.
MOST READ: പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ഹ്യുണ്ടായി എലൈറ്റ് i20-യെ പിന്തള്ളി ആള്‍ട്രോസ്

മാരുതി മോഡലുകളുടെ സ്വഭാവം നോക്കിയാൽ ജംനിക്ക് കാര്യമായ വിൽപ്പന നേടാൻ സാധ്യതയില്ല. മഹീന്ദ്രയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതുതലമുറ ഥാർ ഒഴികെ ഒരു മോഡലും മാരുതി എസ്‌യുവിക്ക് വെല്ലുവിളിയാകില്ലെന്നതും യാഥാർഥ്യമാണ്.

ചെലവ് കുറഞ്ഞ അഞ്ച് ഡോറുകളുള്ള ഒരു ഓൾവീൽ ഡ്രൈവ് ജിംനിയെ അവതിരിപ്പിക്കാനാണ് സാധ്യതകളേറെയുള്ളത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ബോക്സി ഡിസൈനുള്ള വിറ്റാര ബ്രെസയായിരിക്കുമിത്.

ഇന്ത്യയിലെ ഗുജറാത്തിലെ തങ്ങളുടെ പ്ലാന്റിൽ ജിംനിയുടെ ഉത്പാദനം ആരംഭിക്കാൻ സുസുക്കിക്ക് പദ്ധതിയുണ്ടെന്ന് ജപ്പാനീസ് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പരിചിതമായ ബിഎസ്-VI 1.5 ലിറ്റർ K15B NA നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെയാകും കുഞ്ഞൻ എസ്‌യുവിയിൽ ഉൾപ്പെടുത്തുക.

12V മൈൽഡ്-ഹൈബ്രിഡ് സംവിധാനത്തോടു കൂടിയുളള ഈ എഞ്ചിൻ 103 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് അഞ്ച്-സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല്-സ്പീഡ് ടിസി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കും.


Click it and Unblock the Notifications








