വിൽപ്പനയിൽ വെന്യുവിനെയും ബ്രെസയെയും മറികടന്ന് മഹീന്ദ്ര XUV300

രാജ്യത്തെ ഏറ്റവും ജനപ്രിയമായ വാഹന വിഭാഗങ്ങളിൽ ഒന്നാണ് കോംപാക്‌ട് എസ്‌യുവിയുടേത്. 2020 മെയ് മാസത്തെ വിൽപ്പന കണക്കിൽ വമ്പൻമാരെയെല്ലാം മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് മഹീന്ദ്ര XUV300.

വിൽപ്പനയിൽ വെന്യുവിനെയും ബ്രെസയെയും മറികടന്ന് മഹീന്ദ്ര XUV300

കോംപാക്‌ട് എസ്‌യുവി നിരയിലെ ജനപ്രിയ മോഡലുകളാണ്മാരുതി സുസുക്കി വിറ്റാര ബ്രെസയും, ഹ്യുണ്ടായി വെന്യുവും. ദീർഘ നാളുകളായിപ്രതിമാസ വിൽപ്പനയിൽ ഈ രണ്ട് മോഡലുകളുമാണ് ആദ്യ രണ്ട് സ്ഥാനങ്ങൾ വഹിച്ചിരുന്നത്.എന്നാൽ ഇത്തവണ 1,257 യൂണിറ്റ് വിൽപ്പന നേടി മഹീന്ദ്ര XUV300 കരുത്തുകാട്ടിയിരിക്കുകയാണ്.

വിൽപ്പനയിൽ വെന്യുവിനെയും ബ്രെസയെയും മറികടന്ന് മഹീന്ദ്ര XUV300

എങ്കിലും XUV300-ന്റെ വാർഷിക വിൽപ്പനയിൽ 75 ശതമാനം ഇടിവാണ് ചൂണ്ടിക്കാണിക്കാൻ സാധിക്കുന്നത്. 2019 മെയ് മാസത്തിൽ മോഡലിന്റെ വിൽപ്പന 5,113 യൂണിറ്റായിരുന്നു. മഹീന്ദ്ര കോംപാക്‌ട് എസ്‌യുവിയുടെ വിൽപ്പനയ്‌ക്ക് മറുപടിയായി ഹ്യുണ്ടായി വെന്യു 1,242 യൂണിറ്റ് വിൽപ്പനയാണ് കഴിഞ്ഞ മാസം നേടിയെടുത്തത്.

MOST READ: വെല്‍ഫയര്‍, കാമ്രി ഹൈബ്രിഡ് മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ടൊയോട്ട

വിൽപ്പനയിൽ വെന്യുവിനെയും ബ്രെസയെയും മറികടന്ന് മഹീന്ദ്ര XUV300

ഈ വിഭാഗത്തിൽ ടാറ്റയുടെ പ്രധാന മോഡലായ നെക്‌സോൺ 623 യൂണിറ്റ് വിൽപ്പനയുമായി മൂന്നാം സ്ഥാനത്തെത്തിയപ്പോൾ മാരുതി വിറ്റാര ബ്രെസ വെറും 572 യൂണിറ്റ് മാത്രമാണ് വിറ്റഴിച്ച് നാലാം സ്ഥാനത്തെത്തി. അതേസമയം2019 മെയ് മാസത്തിൽ വിറ്റഴിച്ച8,800 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്രെസയുടെ വിൽപ്പനയിൽ 93 ശതമാനം ഇടിവാണ് മാരുതി നേരിടുന്നത്.

വിൽപ്പനയിൽ വെന്യുവിനെയും ബ്രെസയെയും മറികടന്ന് മഹീന്ദ്ര XUV300

മാരുതി വിറ്റാര ബ്രെസയെ പിന്തുടർന്ന് ഫോർഡ് ഇക്കോസ്പോർട്ട്, ഹോണ്ട WR-V, എന്നിവ നാല്, അഞ്ച് സ്ഥാനങ്ങളിലെത്തി. ഫോർഡ് ഇക്കോസ്‌പോർട്ടും ഹോണ്ട WR-V-യും യഥാക്രമം 331, 114 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയപ്പോൾ മഹീന്ദ്ര TUV300-ന് കഴിഞ്ഞ മാസത്തിൽ ഒരു യൂണിറ്റ് വിൽപ്പന പോലും ലഭിച്ചില്ല എന്നത് ശ്രദ്ധേയമായി.

MOST READ: മിനി കൂപ്പർ മോഡൽ ടെയിൽലാമ്പുകളിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്

വിൽപ്പനയിൽ വെന്യുവിനെയും ബ്രെസയെയും മറികടന്ന് മഹീന്ദ്ര XUV300

കഴിഞ്ഞ വർഷം ഇന്ത്യയിൽ പുറത്തിറക്കിയ മഹീന്ദ്ര XUV3000 ഇന്ത്യൻ വിപണിയിൽ മികച്ച സ്വീകാര്യതയാണ് നേടിയെടുത്തത്. 1.2 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായാണ് മഹീന്ദ്രയുടെ ഈ കോംപാക്‌ട് എസ്‌യുവി വിൽപ്പനക്ക് എത്തുന്നത്.

വിൽപ്പനയിൽ വെന്യുവിനെയും ബ്രെസയെയും മറികടന്ന് മഹീന്ദ്ര XUV300

ഇവ രണ്ടും ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി അടുത്തിടെ പരിഷ്ക്കരിക്കുകയും ചെയ്‌തിരുന്നു. 1.2 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് 108 bhp കരുത്തും 200 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

MOST READ: വോൾവോയുടെ പൂർണ്ണ ഇലക്ട്രിക് എസ്‌യുവി XC40 റീചാർജ് ഇന്ത്യയിലേക്കും

വിൽപ്പനയിൽ വെന്യുവിനെയും ബ്രെസയെയും മറികടന്ന് മഹീന്ദ്ര XUV300

1.5 ലിറ്റർ ഡീസൽ 115 bhp പവറിൽ 300 Nm torque സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്. രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുമ്പോൾ ഓപ്ഷണലായി ഓട്ടോമാറ്റിക് ഗിയർബോക്സും തെരഞ്ഞെടുക്കാൻ സാധിക്കും.

വിൽപ്പനയിൽ വെന്യുവിനെയും ബ്രെസയെയും മറികടന്ന് മഹീന്ദ്ര XUV300

ഇതു കൂടാതെ നിരവധി സവിശേഷതകളും ഉപകരണങ്ങളും ഉൾക്കൊള്ളുന്ന XUV300 കോംപാക്ച് എസ്‌യുവി നിരയിലെ തന്നെ ഏറ്റവും ആകർഷകമായ ഉൽപ്പന്നമായി മാറുന്നു.

More from DriveSpark

Article Published On: Sunday, June 7, 2020, 14:00 [IST]
English summary
Mahindra XUV300 Sales Beats Venue And Vitara Brezza. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X