പുതിയ ബിഎസ്-VI സൂപ്പർ സ്പ്ലെൻഡറിനെ അവതരിപ്പിച്ച് ഹീറോ

സൂപ്പർ സ്പ്ലെൻഡറിന്റെ ബിഎസ്-VI പതിപ്പും വിപണിയിൽ അവതരിപ്പിച്ച് ഹീറോ മോട്ടോകോർപ്. തങ്ങളുടെ ശ്രേണിയിലെ എല്ലാ മോഡലുകളെയും ഏപ്രിൽ ഒന്നിനു മുന്നോടിയായി നവീകരിച്ച് വിപണിയിൽ എത്തിക്കുന്ന തിരക്കിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ.

പുതിയ ബിഎസ്-VI സൂപ്പർ സ്പ്ലെൻഡറിനെ അവതരിപ്പിച്ച് ഹീറോ

ഇതുവരെ പാഷൻ പ്രോ, ഗ്ലാമർ 125, സ്പ്ലെൻഡർ ഐസ്‌മാർട്ട്, സ്പ്ലെൻഡർ പ്ലസ്, HF ഡീലക്‌സ്, പ്ലെഷർ പ്ലസ് 110, ഡെസ്റ്റിനി 125, മാസ്ട്രോ എഡ്‌ജ് 125, തുടങ്ങിയ മോഡലുകളെയെല്ലാം കമ്പനി ബിഎസ്-VI ലേക്ക് പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചിട്ടുണ്ട്.

പുതിയ ബിഎസ്-VI സൂപ്പർ സ്പ്ലെൻഡറിനെ അവതരിപ്പിച്ച് ഹീറോ

2020 ഹീറോ സൂപ്പർ സ്പ്ലെൻഡർ ബിഎസ്-VI ഇതിനോടകം തന്നെ ഡീലർഷിപ്പുകളിൽ ലഭ്യമാണ്. രണ്ട് വകഭേദങ്ങളിലാണ് ബൈക്ക് വിപണിയിൽ എത്തുന്നത്. ബേസ് മോഡലിന് 67,300 രൂപയും ഉയർന്ന മോഡലിന് 70,800 രൂപയുമാണ് എക്സ്ഷോറൂം വില.

പുതിയ ബിഎസ്-VI സൂപ്പർ സ്പ്ലെൻഡറിനെ അവതരിപ്പിച്ച് ഹീറോ

ബിഎസ്-VI സൂപ്പർ സ്പ്ലെൻഡറിന് നിലവിലെ മോഡലിനേക്കൾ 5,500 രൂപ കൂടുതലാണ്. എക്‌സ്‌സെൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിച്ച 125 സിസി സ്പോർട്ടിംഗ് ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് ഇപ്പോൾ ബൈക്കിന് ലഭിക്കുന്നത്. ഈ യൂണിറ്റ് 7500 rpm-ൽ 10.73 bhp കരുത്തും 6000 rpm-ൽ 10.6 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

പുതിയ ബിഎസ്-VI സൂപ്പർ സ്പ്ലെൻഡറിനെ അവതരിപ്പിച്ച് ഹീറോ

ബിഎസ്-IV മോഡലിൽ കാണുന്ന നാല് സ്പീഡ് യൂണിറ്റിന് പകരം അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാണ് പുതിയ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഹീറോ മോട്ടോകോർപ് അതിന്റെ i3S ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് സംവിധാനവും മോട്ടോർസൈക്കിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് മലിനീകരണം കുറയ്ക്കുന്നതിനൊപ്പം മികച്ച ഇന്ധനക്ഷമതയും വാഗ്‌ദാനം ചെയ്യുന്നു.

പുതിയ ബിഎസ്-VI സൂപ്പർ സ്പ്ലെൻഡറിനെ അവതരിപ്പിച്ച് ഹീറോ

2020 ഹീറോ സൂപ്പർ സ്പ്ലെൻഡർ 125 ൽ പരിഷ്ക്കരിച്ച ഹാർഡ്‌വെയറും ഉൾപ്പെടുന്നു എന്നത് സ്വാഗതാർഹമാണ്. പഴയ ഡബിൾ ക്രാഡിൽ യൂണിറ്റിന് പകരം ഇപ്പോൾ ഒരു പുതിയ ഡയമണ്ട് ഫ്രെയിമാണ് ഹീറോ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉയർത്തിയ 180 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് പഴയ മോഡലിനേക്കാൾ 30 മില്ലീമീറ്റർ ഉയർന്നതാണ് പുതിയ ചാസി.

പുതിയ ബിഎസ്-VI സൂപ്പർ സ്പ്ലെൻഡറിനെ അവതരിപ്പിച്ച് ഹീറോ

45 മില്ലിമീറ്റർ നീളമുള്ള സിംഗിൾ സീറ്റ് കൂടുതൽ സുഖപ്രദമായ സവാരി പ്രധാനം ചെയ്യുന്നു. പുതിയ ഫ്രെയിമിനൊപ്പം സസ്‌പെൻഷൻ സജ്ജീകരണത്തിലെ ടെലിസ്‌കോപ്പിക് ഫോർക്കുകൾ മുൻവശത്ത് അധിക15 mm ഡൈവിംഗും പിന്നിൽ 10 ശതമാനം ട്രാവൽ വർധനവും വാഗ്‌ദാനം ചെയ്യുന്നു.

പുതിയ ബിഎസ്-VI സൂപ്പർ സ്പ്ലെൻഡറിനെ അവതരിപ്പിച്ച് ഹീറോ

പുതിയ സൂപ്പർ സ്പ്ലെൻഡർ 240 mm ഡിസ്‌ക് ബ്രേക്കാണ് മുന്നിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അടിസ്ഥാന മോഡലിന് ഇരുവശത്തും 130 mm ഡ്രം ബ്രേക്കുകളാണ് ലഭ്യമാവുക. ഫലപ്രദമായ സ്റ്റോപ്പിംഗ് പവറിനായി കോമ്പൈൻഡ് ബ്രേക്കിംഗ് സിസ്റ്റം (CBS) ഉപയോഗിച്ചാണ് ബൈക്ക് വിപണിയിൽ എത്തുന്നത്.

പുതിയ ബിഎസ്-VI സൂപ്പർ സ്പ്ലെൻഡറിനെ അവതരിപ്പിച്ച് ഹീറോ

ഹീറോ സൂപ്പർ സ്പ്ലെൻഡർ ബിഎസ്-VI ന് പുതിയ ഗ്രാഫിക്സും ക്രോം ഘടകങ്ങളും ഉൾക്കൊള്ളുന്ന പുതിയ ഡ്യുവൽ-ടോൺ പെയിന്റ് സ്കീം ലഭിക്കുന്നു. ഗ്ലേസ് ബ്ലാക്ക്, ഹെവി ഗ്രേ, കാൻഡി ബ്ലേസിംഗ് റെഡ് എന്നീ മൂന്ന് നിറങ്ങളോടൊപ്പം പുതിയ മെറ്റാലിക് നെക്‌സസ് ബ്ലൂ പെയിന്റ് സ്കീമും വാഗ്‌ദാനം ചെയ്യുന്നു.

പുതിയ ബിഎസ്-VI സൂപ്പർ സ്പ്ലെൻഡറിനെ അവതരിപ്പിച്ച് ഹീറോ

ഇതിനകം തന്നെ അവരുടെ നിർമ്മാണ പ്ലാന്റുകളിൽ ബി‌എസ്-IV വാഹനങ്ങളുടെ ഉത്പാദനം നിർത്തിവെച്ചതായും ഇപ്പോൾ ബിഎസ്-VI ഇരുചക്ര വാഹനങ്ങൾ മാത്രമാണ് നിർമ്മിക്കുന്നതെന്നും ഹീറോ പറയുന്നു.

More from DriveSpark

Article Published On: Thursday, February 27, 2020, 19:46 [IST]
English summary
2020 Hero Super Splendor 125 BS6 Launched. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X