ബിഎസ്-VI ഹീറോ എക്‌സ്‌പൾസ് ഇനി ഓയിൽ കൂളറുമായി എത്തും

എഞ്ചിനിൽ കാര്യമായ മാറ്റങ്ങൾ വരുത്താനൊരുങ്ങി ഹീറോ എക്‌സ്‌പൾസ് 200. വരാനിരിക്കുന്ന ബിഎസ്-VI കംപ്ലയിന്റ് മോഡലിലാണ് പുതിയ നവീകരണങ്ങൾ ഉൾപ്പെടുത്താൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്.

ബിഎസ്-VI ഹീറോ എക്‌സ്‌പൾസ് ഇനി ഓയിൽ കൂളറുമായി എത്തും

2020 ൽ പരിഷ്ക്കരണത്തിന് വിധേയമാകുന്ന ഓഫ്-റോഡ്-ഓറിയന്റഡ് മോട്ടോർസൈക്കിളിന് ഇനി മുതൽ എയർ-ഓയിൽ കൂൾഡ് സംവിധാനം ലഭിക്കും. ഇത് നിലവിലെ ഉപഭോക്താക്കൾ ഏറെ ആഗ്രഹിക്കുന്ന മാറ്റങ്ങളിൽ ഒന്നാണ്.

ബിഎസ്-VI ഹീറോ എക്‌സ്‌പൾസ് ഇനി ഓയിൽ കൂളറുമായി എത്തും

റീറൗട്ട് ചെയ്‌ത എക്‌സ്‌ഹോസ്റ്റ് സിസ്റ്റമായിരിക്കും ബിഎസ്-VI കംപ്ലയിന്റ് എക്‌സ്‌പൾസിന് ലഭിക്കുന്ന മറ്റൊരു പ്രധാന മാറ്റം. ഇം‌പൾ‌സ്, 2019 എക്‌സ്‌പൾസ് എന്നിവയിൽ‌ ചെയ്‌തതുപോലെ ഹെഡർ‌ പൈപ്പ് ഇപ്പോൾ‌ എഞ്ചിന്‌ സമീപത്തു നിന്നും മാറ്റി, എഞ്ചിന്‌ താഴെയായി മഫ്ലറിലേക്ക് ബാക്കപ്പ് ചെയ്യാനും ഹീറോ ശ്രമിച്ചു.

ബിഎസ്-VI ഹീറോ എക്‌സ്‌പൾസ് ഇനി ഓയിൽ കൂളറുമായി എത്തും

വലിയ കാറ്റലറ്റിക് കൺവെർട്ടറിന് ഇടം നൽകുന്നതിനാണ് ഈ മാറ്റം വരുത്തിയതെന്ന് ഹീറോ വ്യക്തമാക്കി. എക്‌സ്‌ഹോസ്റ്റ് പൈപ്പിംഗിന് ഇടം നൽകുന്നതിനായി ബിഎസ്-VI ബൈക്കിലെ ബെല്ലി-പാൻ രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഇത് ഗ്രൗണ്ട് ക്ലിയറൻസിൽ നേരിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ബിഎസ്-VI ഹീറോ എക്‌സ്‌പൾസ് ഇനി ഓയിൽ കൂളറുമായി എത്തും

എഞ്ചിൻ നവീകരണത്തിൽ എല്ലാ മോഡലുകൾക്കും ലഭിക്കുന്നതുപോലെ ബി‌എസ്- VI കംപ്ലയിന്റ് എക്‌സ്‌പൾസിലെ പവർ, ടോർഖ് കണക്കുകൾ അല്പം കുറയാൻ സാധ്യതയുണ്ട്. നിലവിലെ ബിഎസ്-IV കംപ്ലയിന്റ് ബൈക്ക് 18.4 bhp കരുത്തിൽ 17.1 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്.

ബിഎസ്-VI ഹീറോ എക്‌സ്‌പൾസ് ഇനി ഓയിൽ കൂളറുമായി എത്തും

2019 മെയ് മാസത്തിൽ വിപണിയിലെത്തിയ എക്‌സ്‌പൾസ് 200 മോഡലുകൾ മികച്ച വിൽപ്പനയാണ് കൈവരിക്കുന്നത്. മുൻപ് വിപണിയിലുണ്ടായിരുന്ന ഹീറോ ഇംപള്‍സിന്റെ പരിഷ്‌കൃത പതിപ്പാണ് എക്‌സ്പള്‍സ് ഇരട്ടകള്‍.

ബിഎസ്-VI ഹീറോ എക്‌സ്‌പൾസ് ഇനി ഓയിൽ കൂളറുമായി എത്തും

അഡ്വഞ്ചര്‍ ടൂറർ മോട്ടോർ സൈക്കിളുകൾക്ക് ആഭ്യന്തര വിപണിയിൽ ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്താണ് ഹീറോ എൻട്രി ലെവൽ അഡ്വഞ്ചര്‍ ശ്രേണിയിലേക്ക് രണ്ട് മോഡലുകളെ പുറത്തിറക്കിയത്. ഹീറോ സെന്റർ ഓഫ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജിയിൽ (CIT) രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത മോട്ടോർ സൈക്കിളുകളാണ് എക്‌സ്‌പൾസ് 200, എക്‌സ്‌പൾസ് 200T എന്നിവ.

ബിഎസ്-VI ഹീറോ എക്‌സ്‌പൾസ് ഇനി ഓയിൽ കൂളറുമായി എത്തും

റോഡ് അധിഷ്ഠിത മോട്ടോർസൈക്കിളാണ് ഹീറോ എക്സ്പൾസ് 200. ഇതിന്റെ കാബ്യൂറേറ്റഡ് വകഭേദത്തിന് 97,000 രൂപയും ഫ്യുവൽ ഇഞ്ചക്ഷൻ മോഡലിന് 1.05 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ഹീറോ എക്സ്പൾസ് 200 T ഒരു ടൂറിംഗ് ബൈക്കാണ്. കാർബ്യൂറേറ്റഡ് പതിപ്പിൽ മാത്രമാണ് ഈ മോഡലിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. 94,000 രൂപയാണ് 200 T-യുടെ വില.

ബിഎസ്-VI ഹീറോ എക്‌സ്‌പൾസ് ഇനി ഓയിൽ കൂളറുമായി എത്തും

ഈ രണ്ട് മോഡലുകളും രാജ്യത്തെ എൻട്രി ലെവൽ ഓഫ് റോഡ് സെഗ്‌മെന്റിലെ ഏറ്റവും താങ്ങാവുന്ന മോഡലുകളാണ് എന്നതു തന്നെയാണ് ഉപഭോക്താക്കളെ ഈ മോഡലുകളിലേക്ക് ആകർഷിക്കുന്നത്.

ബിഎസ്-VI ഹീറോ എക്‌സ്‌പൾസ് ഇനി ഓയിൽ കൂളറുമായി എത്തും

എക്‌സ്‌പൾസ് 200 നെ അപേക്ഷിച്ച് നോക്കുമ്പോൾ 200T വിപണിയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കുന്നില്ല. ഒരേ 200 സിസി ഫ്യുവൽ ഇഞ്ചക്റ്റഡ് എയർ കൂൾഡ് എഞ്ചിനാണ് ഹീറോ എക്സ്പൾസ് 200, 200 T എന്നിവയ്ക്ക് കരുത്തേകുന്നത്. എങ്കിലും ഓഫ് റോഡിംഗിന് ശേഷിയും മികച്ച ലുക്കും വാഗ്‌ദാനം ചെയ്യുന്ന സ്റ്റാൻഡേർഡ് എക്‌സ്‌പൾസിലേക്കാണ് ആളുകലുടെ ശ്രദ്ധ പോകുന്നത്.

ബിഎസ്-VI ഹീറോ എക്‌സ്‌പൾസ് ഇനി ഓയിൽ കൂളറുമായി എത്തും

സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ടേൺ ബൈ ടേൺ നാവിഗേഷൻ, എൽഇഡി ഹെഡ്, ടെയിൽ ലാമ്പുകളും രണ്ട് മോഡലുകളിലും ഉൾപ്പെടുന്നു. ഇന്ത്യൻ വിപണിയിൽ റോയൽ എൻഫീൽഡ് ഹിമാലയനാണ് എക്‌സ്‌പൾസിന്റെ പ്രധാന വിപണി എതിരാളി.

Most Read Articles

Malayalam
English summary
Hero XPulse BS6 gets an oil-cooler. Read in Malayalam
Story first published: Thursday, February 20, 2020, 19:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X