ആക്ടിവ 125 നേരിയ വില വര്‍ധനവുമായി ഹോണ്ട

ആക്ടിവ 6G -യ്ക്ക് പിന്നാലെ ആക്ടിവ 125-ന്റെ വിലയും വര്‍ധിപ്പിച്ച് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട. ആക്ടിവ 6G-യില്‍ 500 രൂപയുടെ വര്‍ധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്.

ആക്ടിവ 125 നേരിയ വില വര്‍ധനവുമായി ഹോണ്ട

എന്നാല്‍ ആക്ടിവ 125-ല്‍ നേരിയ വര്‍ധനവ് മാത്രമാണ് ബ്രാന്‍ഡ് വരുത്തിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് സ്‌കൂട്ടറിന്റെ വില നിര്‍മ്മാതാക്കള്‍ വര്‍ധിപ്പിക്കുന്നത്. ഡ്രം, ഡ്രം അലോയി, ഡിസ്‌ക് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

ആക്ടിവ 125 നേരിയ വില വര്‍ധനവുമായി ഹോണ്ട

68,890 രൂപ വില ഉണ്ടായിരുന്ന ഡ്രം പതിപ്പിന് ഇനി മുതല്‍ 68,997 രൂപ എക്‌സ്‌ഷോറും വിലയായി നല്‍കണം. 72,490 രൂപ വില ഉണ്ടായിരുന്ന ഡ്രം അലോയി പതിപ്പിന് 72,497 രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

MOST READ: മോഡലുകള്‍ക്ക് വന്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മഹീന്ദ്ര

ആക്ടിവ 125 നേരിയ വില വര്‍ധനവുമായി ഹോണ്ട

75,940 രൂപയായിരുന്ന ഉയര്‍ന്ന പതിപ്പായ ഡിസ്‌ക വകഭേദത്തിന്റെ വില. ഈ പതിപ്പിന് ഇനി 75,997 രൂപ എക്‌സ്‌ഷോറൂം വിലയായി ഉപഭോക്താക്കള്‍ നല്‍കണം. 2019 സെപ്തംബര്‍ മാസത്തിലാണ് ബിഎസ് VI നവീകരണത്തോടെ ആക്ടിവ 125 വിപണിയില്‍ എത്തുന്നത്.

ആക്ടിവ 125 നേരിയ വില വര്‍ധനവുമായി ഹോണ്ട

ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള 124 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്. ഈ എഞ്ചിന്‍ 6500 rpm -ല്‍ 8.4 bhp പവറും 5000 rpm -ല്‍ 10.54 Nm torque ഉം സൃഷ്ടിക്കും. കാര്‍ബുറേറ്റഡ് ബിഎസ് IV ആക്ടിവയെക്കാള്‍ പവര്‍ അല്‍പം കുറവാണ് പുതിയ ആക്ടിവ 125-ന്.

MOST READ: വിഷൻ ഇൻ കൺസെപ്റ്റ് 2021 ആദ്യ പാദത്തിൽ വിപണിയിൽ എത്തിക്കാൻ സ്കോഡ

ആക്ടിവ 125 നേരിയ വില വര്‍ധനവുമായി ഹോണ്ട

എല്‍ഇഡി ഹെഡ്‌ലാമ്പ്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡികേറ്റര്‍, എക്സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ് എന്നിവ ബിഎസ് VI ആക്ടിവയുടെ സവിശേഷതകളാണ്. പുതിയ ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ മൈലേജ് സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ സാധിക്കും.

ആക്ടിവ 125 നേരിയ വില വര്‍ധനവുമായി ഹോണ്ട

ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റവും വാഹനത്തിലുണ്ട്. വിപണിയിലുള്ള മോഡലിനെക്കാള്‍ 13 ശതമാനം അധിക മൈലേജും ബിഎസ് VI ആക്ടിവയില്‍ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

MOST READ: പരിഷ്കരിച്ച സിക്ലോൺ E4 ഇ-മോപ്പെഡ് അവതരിപ്പിച്ച് ഗാരെല്ലി

ആക്ടിവ 125 നേരിയ വില വര്‍ധനവുമായി ഹോണ്ട

18 ലിറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ് സ്‌പേസ്. സാധനങ്ങള്‍ വെയ്ക്കുന്നതിന് മുന്നില്‍ ചെറിയൊരു സ്റ്റോറേജ് സ്‌പേസ് വേറെയും നല്‍കിയിട്ടുണ്ട്. പുതിയ അലോയി വീലിനൊപ്പം മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കാണ് സസ്‌പെന്‍ഷന്‍.

ആക്ടിവ 125 നേരിയ വില വര്‍ധനവുമായി ഹോണ്ട

പിന്നില്‍ ത്രീ സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ ഷോക്ക് അബ്‌സോര്‍ബറും. സുരക്ഷയ്ക്കായി മുന്നില്‍ 190 mm ഡിസ്‌കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണുള്ളത്. സൈഡ് സ്റ്റാന്റ് പൂര്‍ണ്ണമായും മടങ്ങിയ ശേഷം മാത്രമേ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കുകയുള്ളു.

MOST READ: അഞ്ച് രാജ്യങ്ങൾ, 5,000 കിലോമീറ്റർ; ദി ഗ്രേറ്റ് ഇൻഡിപെൻഡൻസ് ഡേ റൈഡ്

ആക്ടിവ 125 നേരിയ വില വര്‍ധനവുമായി ഹോണ്ട

റെബല്‍ റെഡ്, മെറ്റാലിക് ബ്ലാക്ക്, ഹെവി ഗ്രേ മെറ്റാലിക്, മിഡ്‌നൈറ്റ് ബ്ലൂ മെറ്റാലിക്, പേള്‍ പ്രെഷ്യസ് വൈറ്റ്, മജസ്റ്റിക് ബ്രൗണ്‍ മെറ്റാലിക് എന്നിങ്ങനെ ആറ് നിറങ്ങളില്‍ ഹോണ്ട ആക്ടിവ 125 ബിഎസ് VI ലഭ്യമാണ്.

More from DriveSpark

Article Published On: Friday, August 14, 2020, 13:09 [IST]
English summary
Honda Activa 125 Receives Another Price Hike. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X