ആക്ടിവ 6G -യുടെ വിലയില്‍ വീണ്ടും വര്‍ധനവുമായി ഹോണ്ട

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട, ആക്ടിവ 6G വിപണിയില്‍ അവതരിപ്പിച്ചത്. ഹോണ്ട. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്.

ആക്ടിവ 6G -യുടെ വിലയില്‍ വീണ്ടും വര്‍ധനവുമായി ഹോണ്ട

മിക്ക നിര്‍മ്മാതാക്കളും അവരുടെ മോഡലുകളുടെ വില വര്‍ധിപ്പിച്ചു തുടങ്ങി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഹോണ്ട രണ്ടാമതും ആക്ടിവ 6G -യുടെ വില വര്‍ധിപ്പിക്കുന്നത്. 576 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ആക്ടിവ 6G -യുടെ വിലയില്‍ വീണ്ടും വര്‍ധനവുമായി ഹോണ്ട

ഇരുവകഭേദങ്ങള്‍ക്കും വില വര്‍ധനവ് ബാധകമാണ്. ഇതോടെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് 65,419 രൂപയും, ഡീലക്സ് പതിപ്പിന് 66,919 രൂപയും എക്‌സ്‌ഷോറൂം വിലയായി ഉപഭോക്താക്കള്‍ നല്‍കണം. ഹോണ്ട നിരയില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന മൂന്നാമത്തെ ബിഎസ് VI വാഹനമാണ് ആക്ടിവ 6G.

MOST READ: ആൾട്ടോയാണ് താരം; മാരുതി വിറ്റഴിച്ചത് 40 ലക്ഷം യൂണിറ്റുകൾ

ആക്ടിവ 6G -യുടെ വിലയില്‍ വീണ്ടും വര്‍ധനവുമായി ഹോണ്ട

അതേസമയം മോഡലില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ നിര്‍മ്മാതാക്കള്‍ വരുത്തിയിട്ടില്ല. മുന്‍തലമുറ ആക്ടിവ 5G വിപണിയില്‍ എത്തി രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് പുതിയ പതിപ്പിനെ കമ്പനി നിരത്തില്‍ എത്തിക്കുന്നത്. നിരവധി മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തിയിരിക്കുന്നത്.

ആക്ടിവ 6G -യുടെ വിലയില്‍ വീണ്ടും വര്‍ധനവുമായി ഹോണ്ട

ആറ് നിറങ്ങളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. ആക്ടിവ 5G -യില്‍ നിന്നും വ്യത്യസ്തമായി പുതുക്കിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, പുതിയ ഡിസൈനിലുള്ള ആപ്രോണ്‍ എന്നിവ ആക്ടിവ 6G -യുടെ സവിശേഷതകളാണ്.

MOST READ: മുഖംമാറി കെടിഎം ഡ്യൂക്ക് 250; ഇനി എൽഇഡി ഹെഡ്‌ലൈറ്റും സൂപ്പർ മോട്ടോ മോഡും, ഡെവലിവറി ആരംഭിച്ചു

ആക്ടിവ 6G -യുടെ വിലയില്‍ വീണ്ടും വര്‍ധനവുമായി ഹോണ്ട

ആക്ടിവ 125 ബിഎസ് VI പതിപ്പില്‍ കണ്ടിരുന്ന സൈലന്റ് സ്റ്റാര്‍ട്ട് സിസ്റ്റം പുതിയ പതിപ്പിലും ഇടംപിടിച്ചിട്ടുണ്ട്. മുന്നില്‍ 12 ഇഞ്ച് ടയറിനൊപ്പം ടെലിസ്‌കോപിക് ഫോര്‍ക്കുകളും നല്‍കിയിട്ടുണ്ട. ആക്ടിവ 5G -യില്‍ 10 ഇഞ്ച് ടയറുകളായിരുന്നു ഹോണ്ട നല്‍കിയിരുന്നത്.

ആക്ടിവ 6G -യുടെ വിലയില്‍ വീണ്ടും വര്‍ധനവുമായി ഹോണ്ട

എഞ്ചിന്‍ സ്റ്റാര്‍ട്ട്, സ്റ്റോപ് ബട്ടണ്‍, പകുതി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, മള്‍ട്ടി-ഫങ്ഷന്‍ കീ, വലിയ സീറ്റ്, 18 ലിറ്റര്‍ സ്റ്റോറേജ് സ്പെയ്സ്, വലിയ വീല്‍ബേസ് എന്നിവയും പുതിയ പതിപ്പിന്റെ സവിശേഷതകളാണ്.

MOST READ: ഫാസ്ടാഗ് സംവിധാനത്തില്‍ വര്‍ധനവ്; ജൂലൈയില്‍ 8.6 കോടി ഇടപാടുകള്‍

ആക്ടിവ 6G -യുടെ വിലയില്‍ വീണ്ടും വര്‍ധനവുമായി ഹോണ്ട

110 സിസി ബിഎസ് VI എഞ്ചിന്‍ കരുത്തിലാണ് പുതിയ സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. ഈ എഞ്ചിന്‍ 8,000 rpm -ല്‍ 7.6 bhp കരുത്ത് ഉത്പാദിപ്പിക്കും.

ആക്ടിവ 6G -യുടെ വിലയില്‍ വീണ്ടും വര്‍ധനവുമായി ഹോണ്ട

ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനം സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്. പഴയ പതിപ്പുകളില്‍ നിന്നും 10 ശതമാനത്തില്‍ അധികം ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Thursday, August 13, 2020, 15:59 [IST]
English summary
Honda Hiked Activa 6G Price Again. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X