ഫാസ്ടാഗ് സംവിധാനത്തില്‍ വര്‍ധനവ്; ജൂലൈയില്‍ 8.6 കോടി ഇടപാടുകള്‍

2020 ജൂലൈ മാസത്തെ ഫാസ്ടാഗ് ഇടപാടിന്റെ പൂര്‍ണ വിവരങ്ങള്‍ പങ്കുവെച്ച് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI). റിപ്പോര്‍ട്ട് അനുസരിച്ച് 8.6 കോടി ഇടപാടുകളാണ് ഈ കാലയളവില്‍ നടന്നിരിക്കുന്നത്.

ഫാസ്ടാഗ് സംവിധാനത്തില്‍ വര്‍ധനവ്; ജൂലൈയില്‍ 8.6 കോടി ഇടപാടുകള്‍

ഫാസ്ടാഗ് സംവിധാനം കൂടുതല്‍ കാര്യക്ഷമാകുന്നതായി നാഷ്ണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. വാഹനങ്ങളിലെ ഫാസ്ടാഗ് ഇടപാടുകളില്‍ 54 ശതമാനത്തിന്റെ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫാസ്ടാഗ് സംവിധാനത്തില്‍ വര്‍ധനവ്; ജൂലൈയില്‍ 8.6 കോടി ഇടപാടുകള്‍

കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദേശീയ പാതകളിലെ ടോള്‍ പിരിവ് ഇടക്കാലത്ത് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ദേശീയ പാത അതോറിറ്റി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 2020 ഏപ്രില്‍ 20 മുതല്‍ ടോള്‍ പിരിവ് പുനരാരംഭിക്കുകയും ചെയ്തു.

MOST READ: റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 മിനിയേച്ചര്‍ വൈറലാകുന്നു; വീഡിയോ

ഫാസ്ടാഗ് സംവിധാനത്തില്‍ വര്‍ധനവ്; ജൂലൈയില്‍ 8.6 കോടി ഇടപാടുകള്‍

ജൂലൈ മാസത്തില്‍ 1623.30 കോടി രൂപയാണ് ഫാസ്ടാഗില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. എന്നാല്‍ ജൂണ്‍ മാസത്തില്‍ ഇത് 1511 കോടി രൂപയായിരുന്നു. ജൂണ്‍ മാസത്തില്‍ 8.1 കോടി ഫാസ്ടാഗ് ഇടപാടുകളാണ് നടന്നിട്ടുള്ളത്.

ഫാസ്ടാഗ് സംവിധാനത്തില്‍ വര്‍ധനവ്; ജൂലൈയില്‍ 8.6 കോടി ഇടപാടുകള്‍

കൊവിഡ് ഭീതിയെ തുടര്‍ന്നാണ് ഫാസ്ടാഗ് ഇടപാടുകളില്‍ വര്‍ധനവുണ്ടായിരിക്കുന്നതെന്നാണ് സൂചന. ജൂലൈ മാസത്തില്‍ മാത്രം 54 ശതമാനം വര്‍ധനവാണ് ഉണ്ടായത്.

MOST READ: വില അൽപ്പം കൂട്ടാൻ എംജി, ഹെക്‌ടർ പ്ലസിനായി ഇനി 50,000 രൂപ അധികം മുടക്കേണം

ഫാസ്ടാഗ് സംവിധാനത്തില്‍ വര്‍ധനവ്; ജൂലൈയില്‍ 8.6 കോടി ഇടപാടുകള്‍

ടോള്‍ ബൂത്തുകളിലെ സമ്പര്‍ക്കം കുറയ്ക്കുന്നതിന്റെ ഭാഗമായി വരും മാസങ്ങളില്‍ ഇതില്‍ വര്‍ധനവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഭാവിയില്‍ ഫാസ്ടാഗിന്റെ സേവനം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്ന് എന്‍പിസിഐ സിഇഒ പ്രവീണ റായി പറഞ്ഞു.

ഫാസ്ടാഗ് സംവിധാനത്തില്‍ വര്‍ധനവ്; ജൂലൈയില്‍ 8.6 കോടി ഇടപാടുകള്‍

ഫാസ്ടാഗ് സംവിധാനം ആരംഭിച്ച് നാല് വര്‍ഷത്തിനുള്ളില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ലക്ഷകണക്കിന് വാഹന ഉടമകള്‍ക്ക് ഇത് ഉപകാരപ്രദമാകുന്നുണ്ടെന്നും പ്രവീണ റായി വ്യക്തമാക്കു.

MOST READ: ആകെ മാറി പുത്തൻ ഥാർ, രണ്ടാംവരവിൽ ഒരുക്കുന്നത് ഫീച്ചറുകളുടെ നീണ്ടനിര

ഫാസ്ടാഗ് സംവിധാനത്തില്‍ വര്‍ധനവ്; ജൂലൈയില്‍ 8.6 കോടി ഇടപാടുകള്‍

നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) വികസിപ്പിച്ചെടുത്ത ഈ ഡിജിറ്റല്‍ സംവിധാനം നാഷണല്‍ ഇലക്ട്രോണിക്ക് ടോള്‍ കളക്ഷന്‍ (NETC) പ്രോഗ്രാമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഫാസ്ടാഗ് സംവിധാനത്തില്‍ വര്‍ധനവ്; ജൂലൈയില്‍ 8.6 കോടി ഇടപാടുകള്‍

ടോള്‍ പ്ലാസയിലെ ജീവനക്കാരന് പണം നല്‍കാതെ ഓട്ടമാറ്റിക്കായി അക്കൗണ്ടില്‍ നിന്ന് പണം നല്‍കുന്ന സംവിധാനമാണ് ഫാസ്ടാഗ്. ടോള്‍ ബൂത്തുകളില്‍ വാഹനങ്ങള്‍ കാത്തുകിടക്കുന്നത് വഴിയുണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കാന്‍ പറ്റുമെന്നതും ഇതിന്റെ സവിശേഷതയാണ്.

MOST READ: ചെറു വഴികളിലും എളുപ്പത്തിൽ എത്തിചേരാം; ത്രീ വിലർ ആംബുലൻസ് ഒരുക്കി അതുൽ ഓട്ടോ

ഫാസ്ടാഗ് സംവിധാനത്തില്‍ വര്‍ധനവ്; ജൂലൈയില്‍ 8.6 കോടി ഇടപാടുകള്‍

പ്രീപെയ്ഡ് ശൈലിയില്‍ ടോള്‍ ബൂത്തുകളില്‍ പണമടയ്ക്കാതെ കടന്നുപോകുന്നതിനുള്ള സംവിധാനമാണ് ഫാസ്ടാഗ്. റേഡിയോ ഫ്രീക്കന്‍സി ഐഡന്റിഫിക്കേഷന്‍ (RFID) സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഫാസ്ടാഗ് സംവിധാനത്തില്‍ വര്‍ധനവ്; ജൂലൈയില്‍ 8.6 കോടി ഇടപാടുകള്‍

ഇതിനായി വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനില്‍ ഇലക്ട്രോണിക്ക് ചിപ്പ് അടങ്ങിയ ടാഗ് മുന്‍കൂട്ടി പതിപ്പിക്കണം. ആര്‍എഫ്ഐഡി റീഡര്‍ വഴി വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന ഫാസ്ടാഗിനെ നിര്‍ണയിച്ച് അക്കൗണ്ടിലൂടെ ഡിജിറ്റല്‍ പണമിടപാട് നടത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. സമയ ലാഭം, ഇന്ധന ലാഭം, കടലാസ് രഹിത പേയ്മെന്റ് എന്നിവ ഇത് വഴി ലഭ്യമാകുന്നു.

More from DriveSpark

Article Published On: Wednesday, August 12, 2020, 16:36 [IST]
English summary
FASTag Transactions Cross 86 Million In July 2020. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X