റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 മിനിയേച്ചര്‍ വൈറലാകുന്നു; വീഡിയോ

റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ നിന്നും ചുരുങ്ങിയ കാലം കൊണ്ട് വലിയ ജനപ്രീതി സ്വന്തമാക്കിയ മോഡലുകളാണ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 ബൈക്കുകള്‍.

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 മിനിയേച്ചര്‍ വൈറലാകുന്നു; വീഡിയോ

2018 നവംബര്‍ മാസത്തിലാണ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നീ മോഡലുകളെ റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ അവതരിപ്പിക്കുന്നത്. നിരവധി തവണ മോഡലുകളുടെ മോഡിഫൈ പതിപ്പുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 മിനിയേച്ചര്‍ വൈറലാകുന്നു; വീഡിയോ

ഇപ്പോള്‍ ഇന്റര്‍സെപ്റ്റര്‍ 650 വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇന്റര്‍സെപ്റ്റര്‍ 650-യുടെ മിനിയേച്ചര്‍ രൂപമാണ് വൈറലാകുന്നത്. ഗിരീഷ് ആചാര്യയാണ് ഈ സ്‌കെയില്‍ മോഡല്‍ തയ്യാറാക്കിയത്.

MOST READ: ഡൽഹി ഇലക്‌ട്രിക് നയം; ടാറ്റ നെക്സോൺ ഇവിക്ക് 1.5 ലക്ഷം രൂപ കുറയും

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 മിനിയേച്ചര്‍ വൈറലാകുന്നു; വീഡിയോ

ബൈക്ക് നിര്‍മ്മിക്കുന്നതിന്റെ വീഡിയോയും യൂട്യൂബ് ചാനലില്‍ അദ്ദേഹം അപ്ലോഡ് ചെയ്തിട്ടുണ്ട്. ചെറിയ ചക്രങ്ങളില്‍ നിന്ന് ആരംഭിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും. 2 മിനിറ്റും 40 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെ നിരവധി പേര്‍ കാണുകയും പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 മിനിയേച്ചര്‍ വൈറലാകുന്നു; വീഡിയോ

ടയര്‍ നിര്‍മ്മിച്ച ശേഷം സ്‌കെയില്‍ മോഡലിന്റെ ഫ്രെയിം നിര്‍മ്മിക്കുന്നു. അതിനുശേഷം സിംഗിള്‍-പീസ് സീറ്റും. എഞ്ചിന്‍ റെപ്ലിക്ക വളരെ ഭംഗിയായി കാണപ്പെടുന്നു. കൂടാതെ ക്രാന്‍കേസിന്റെ ആകൃതി, ഗിയര്‍ബോക്‌സ് കേസിംഗ്, എഞ്ചിന്‍ ഹെഡ് എന്നിവപോലുള്ള ഭാഗങ്ങള്‍ വളരെ ഭംഗിയായി ചെയ്തിരിക്കുന്നത് വീഡിയോയില്‍ കാണാം.

MOST READ: ഇന്ധനക്ഷാമം; സംസ്ഥാനത്ത് ഇന്ധന ഉപഭോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി മിസോറം

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 മിനിയേച്ചര്‍ വൈറലാകുന്നു; വീഡിയോ

മുന്നില്‍ ഫോര്‍ക്കുകളും പിന്നില്‍ ഷോക്കുകളും നല്‍കിയിട്ടുണ്ട്. അതിനുശേഷം, റേഡിയേറ്റര്‍, റൗണ്ട് ഹെഡ്‌ലാമ്പ്, ഉയര്‍ന്ന ഹാന്‍ഡ്ബാറുകള്‍, ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകള്‍ പോലുള്ള മറ്റ് മിനി ഫോക്‌സ് ഭാഗങ്ങള്‍ ചേര്‍ക്കുന്നു.

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 മിനിയേച്ചര്‍ വൈറലാകുന്നു; വീഡിയോ

ചെറിയ റെപ്ലിക്ക മോട്ടോര്‍സൈക്കിളില്‍ ഒരു ജോടി റൗണ്ട് ഇന്‍സ്ട്രുമെന്റ് പോഡുകള്‍, റിയര്‍ ഷോക്കുകളില്‍ ഫേക് ഗ്യാസ് കാനിസ്റ്ററുകള്‍, മികച്ച രൂപത്തിലുള്ള ഡ്യുവല്‍ എക്സ്ഹോസ്റ്റ് സിസ്റ്റം എന്നിവയും ചേര്‍ക്കുന്നു.

MOST READ: R18 ഡ്രാഗ്സ്റ്റർ അവതരിപ്പിച്ച് ബിഎംഡബ്ല്യു

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 മിനിയേച്ചര്‍ വൈറലാകുന്നു; വീഡിയോ

ഒര്‍ജിനല്‍ എന്ന് തോന്നിക്കുന്ന വ്യാജ ബ്രേക്ക് കാലിപ്പറുകള്‍, ബ്രേക്ക് ലൈന്‍, ക്ലച്ച് വയര്‍, ബ്രേക്ക് ലൈറ്റ്, ടേണ്‍-ഇന്‍ഡിക്കേറ്ററുകള്‍, ഹാന്‍ഡില്‍ബാര്‍ ഗ്രിപ്പുകള്‍, ലിവര്‍ എന്നിവയ്ക്കൊപ്പം ടയറുകളില്‍ ട്രെഡ് പാറ്റേണുകളും നല്‍കിയിരിക്കുന്നു.

ഒര്‍ജിനല്‍ മോഡല്‍ എന്ന് തോന്നും വിധമാണ് എഞ്ചിന്‍ ഭാഗങ്ങള്‍ ഒരുങ്ങുന്നത്. കൂടാതെ ഇതിന് ഒരു പില്യണ്‍ ഗ്രാബ്രെയില്‍, ടാങ്ക്-ലിഡ്, വര്‍ക്കിംഗ് സൈഡ് സ്റ്റാന്‍ഡ് എന്നിവയുണ്ട്.

MOST READ: സ്ട്രീറ്റ് ട്രിപ്പിള്‍ R -നെ അവതരിപ്പിച്ച് ട്രയംഫ്; വില 8.84 ലക്ഷം രൂപ

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 മിനിയേച്ചര്‍ വൈറലാകുന്നു; വീഡിയോ

ഡ്യുവല്‍-ടോണ്‍ ചുവപ്പും കറുപ്പും നിറമുള്ള 'റാവിഷിംഗ് റെഡ്' പെയിന്റ് സ്‌കീം മോട്ടോര്‍സൈക്കിളില്‍ ഉള്‍ക്കൊള്ളുന്നു. ഇതിന് ധാരാളം പരിമിതികള്‍ ഉണ്ടെങ്കിലും, ആദ്യ കാഴ്ചയില്‍ ഈ മിനിയേച്ചര്‍ ആരെയും ആകര്‍ഷിക്കും എന്ന് തന്നെ വേണം പറയാന്‍.

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 മിനിയേച്ചര്‍ വൈറലാകുന്നു; വീഡിയോ

ഇന്റര്‍സെപ്റ്ററിനെ സംബന്ധിച്ചിടത്തോളം 648 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ് കരുത്ത്. ഈ എഞ്ചിന്‍ 47.65 bhp കരുത്തും 52 Nm torque ഉം സൃഷ്ടിക്കും.

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 മിനിയേച്ചര്‍ വൈറലാകുന്നു; വീഡിയോ

ഈ എഞ്ചിന്‍ ആറ് സ്പീഡ് ഗിയര്‍ബോക്‌സിലേക്ക് ജോടിയാക്കുന്നു. സ്ലിപ്പര്‍ ക്ലച്ച് സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാണ്. മോട്ടോര്‍സൈക്കിളിന് 2.64 ലക്ഷം രൂപ മുതല്‍ 2.85 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Royal Enfield Interceptor 650 Miniature Viral In Social Media. Read in Malayalam.
Story first published: Wednesday, August 12, 2020, 13:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X