ആകെ മാറി പുത്തൻ ഥാർ, രണ്ടാംവരവിൽ ഒരുക്കുന്നത് ഫീച്ചറുകളുടെ നീണ്ടനിര

ഓഫ് റോഡ് എസ്‌യുവികളിലെ കേമൻ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ എല്ലാവർക്കുമുള്ളൂ. അത് നമ്മുടെ സ്വന്തം മഹീന്ദ്ര ഥാർ തന്നെയാണ്. നിലവിലെ സ്വഭാവം അതേപടി നിലനിർത്തി എന്നാൽ കൂടുതൽ കാര്യക്ഷമവുമാക്കി ഥാറിന്റെ പുത്തൻ മോഡൽ ഉടൻ നിരത്തുകളിൽ ഇടംപിടിക്കും.

ആകെ മാറി പുത്തൻ ഥാർ, രണ്ടാംവരവിൽ ഒരുക്കുന്നത് ഫീച്ചറുകളുടെ നീണ്ടനിര

സ്കോർപിയോയുടെ പ്ലാറ്റ്‌ഫോമിൽ നിർമിച്ച ബിഎസ്-IV കംപ്ലയിന്റ് മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി പുതിയ മഹീന്ദ്ര ഥാർ അടിമുടി മാറ്റങ്ങളും നിരവധി സവിശേഷതകളുമാകും രണ്ടാംതലമുറ ആവർത്തനത്തിലേക്ക് കടക്കുമ്പോൾ അവതരിപ്പിക്കുക.

ആകെ മാറി പുത്തൻ ഥാർ, രണ്ടാംവരവിൽ ഒരുക്കുന്നത് ഫീച്ചറുകളുടെ നീണ്ടനിര

ഓഗസ്റ്റ് 15 ന് ഔദ്യോഗികമായി പുത്തൻ ഥാറിനെ മഹീന്ദ്ര വാഹന പ്രേമികൾക്ക് മുന്നിൽ അവതരിപ്പിക്കും. ഫോഴ്‌സ് ഗൂർഖയുടെ ബിഎസ്-VI മോഡൽ വിപണിയിൽ എത്തുന്നതു വരെ പുതിയ മഹീന്ദ്ര ഥാറിന് നേരിട്ടുള്ള എതിരാളികളില്ല.

MOST READ: വിപണിയിൽ എത്തും മുമ്പ് ബിഎസ് VI മഹീന്ദ്ര മറാസോയുടെ വിലവിവരങ്ങൾ പുറത്ത്

ആകെ മാറി പുത്തൻ ഥാർ, രണ്ടാംവരവിൽ ഒരുക്കുന്നത് ഫീച്ചറുകളുടെ നീണ്ടനിര

ആഗോള അരങ്ങേറ്റത്തിന് അടുത്ത ദിവസം കളംഒരുങ്ങുമ്പോൾ ഥാർ എസ്‌യുവിയുടെ അവസാനഘട്ട പരീക്ഷണയോട്ടത്തിലാണ് മഹീന്ദ്ര. പുതിയ സ്പൈ ചിത്രങ്ങൾ റഷ്‌ലൈൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. പരുക്കൻ ശൈലി, കണ്ണെത്തും ദൂരത്ത് എവിടെയും പോകാവുന്ന സ്വഭാവം, എന്നിവയെല്ലാം ഒത്തുചേർത്ത് ഒരുങ്ങുന്ന മോഡൽ ഇത്തവണ കൂടുതൽ ദൈനംദിന ജീവിത സാഹചര്യങ്ങൾക്ക് അനുയോജ്യമായിരിക്കും.

ആകെ മാറി പുത്തൻ ഥാർ, രണ്ടാംവരവിൽ ഒരുക്കുന്നത് ഫീച്ചറുകളുടെ നീണ്ടനിര

സാങ്കേതികവിദ്യയിലും യാത്രാസുഖത്തിലും സുരക്ഷാ നിലവാരത്തിലുമൊക്കെ വൻകുതിച്ചു ചാട്ടത്തിനാണ് 2020 ഥാർ തയാറെടുക്കുന്നതെന്നാണ് മഹീന്ദ്രയുടെ അവകാശവാദം. എങ്കിലും വരാനിരിക്കുന്ന എസ്‌യുവി അതിന്റെ ഓഫ്-റോഡ് ശേഷിയും ഐതിഹാസിക ഡിസൈൻ ശൈലിയിലും വിട്ടുവീഴ്ച ചെയ്യില്ല.

MOST READ: ചെറു വഴികളിലും എളുപ്പത്തിൽ എത്തിചേരാം; ത്രീ വിലർ ആംബുലൻസ് ഒരുക്കി അതുൽ ഓട്ടോ

ആകെ മാറി പുത്തൻ ഥാർ, രണ്ടാംവരവിൽ ഒരുക്കുന്നത് ഫീച്ചറുകളുടെ നീണ്ടനിര

ഏകദേശം 10 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്ക് ആവശ്യമായ ഉപകരണങ്ങളൊന്നും പഴയ മഹീന്ദ്ര ഥാറിന് ഇല്ലായിരുന്നുവെന്നതാണ് യാഥാർഥ്യം. എന്നാൽ ഇത്തവണ കഥ തീർത്തും വ്യത്യസ്‌തമായിരിക്കും.

ആകെ മാറി പുത്തൻ ഥാർ, രണ്ടാംവരവിൽ ഒരുക്കുന്നത് ഫീച്ചറുകളുടെ നീണ്ടനിര

സ്റ്റിയറിംഗ് നിരയുടെ വലതുവശത്ത് ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവയ്ക്കുള്ള ബട്ടണുകൾ പുതിയ സ്പൈ ചിത്രങ്ങളിൽ കാണാൻ സാധിക്കും. ബാക്കി സ്വിച്ച് പാനൽ ഇതിലും കൂടുതൽ പ്രവർത്തനങ്ങൾ വെളിപ്പെടുത്തിയേക്കാം.

MOST READ: RAV4 എസ്‌യുവി ഇന്ത്യയിൽ പരിചയപ്പെടുത്താൻ ഒരുങ്ങി ടൊയോട്ട

ആകെ മാറി പുത്തൻ ഥാർ, രണ്ടാംവരവിൽ ഒരുക്കുന്നത് ഫീച്ചറുകളുടെ നീണ്ടനിര

വിവിധ സുരക്ഷ, സഹായ സംവിധാനങ്ങൾക്കൊപ്പം എൽഇഡി ലൈറ്റിംഗ്, അലോയ് വീലുകൾ, വലുപ്പത്തിലുള്ള ടച്ച്സ്ക്രീൻ, എംഐഡിയുള്ള ഇൻസ്ട്രുമെന്റ് കൺസോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയവയും 2020 ഥാറിൽ മഹീന്ദ്ര അവതരിപ്പിക്കും.

ആകെ മാറി പുത്തൻ ഥാർ, രണ്ടാംവരവിൽ ഒരുക്കുന്നത് ഫീച്ചറുകളുടെ നീണ്ടനിര

രണ്ട് എഞ്ചിൻ ഓപ്ഷനുകളിലായിരിക്കും എസ്‌യുവി നിരത്തിലെത്തുക. അതിൽ 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എന്നിവ ഉൾപ്പെടുന്നു. ഗിയർബോക്സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടിസി ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
The New Mahindra Thar Features Lot More Equipment Than Its BS4 Counterpart. Read in Malayalam
Story first published: Tuesday, August 11, 2020, 19:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X