RAV4 എസ്‌യുവി ഇന്ത്യയിൽ പരിചയപ്പെടുത്താൻ ഒരുങ്ങി ടൊയോട്ട

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട തങ്ങളുടെ അന്താരാഷ്ട്ര വിപണികളിലെ ജനപ്രിയ മോഡലായ RAV4 എസ്‌യുവിയെ അടുത്ത വർഷത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കും.

RAV4 എസ്‌യുവി ഇന്ത്യയിൽ പരിചയപ്പെടുത്താൻ ഒരുങ്ങി ടൊയോട്ട

ഇന്ത്യയിലെ പ്രീമിയം മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്കുള്ള ചുവടുവെപ്പും ടൊയോട്ട നടത്തും. എന്നാൽ തുടക്കത്തിൽ ഹൈബ്രിഡ് എസ്‌യുവിയുടെ പരിമിതമായ എണ്ണം മാത്രമായിരിക്കും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക.

RAV4 എസ്‌യുവി ഇന്ത്യയിൽ പരിചയപ്പെടുത്താൻ ഒരുങ്ങി ടൊയോട്ട

ഈ നീക്കം ബ്രാൻഡിന്റെ എസ്‌യുവി ശ്രേണി വിപുലീകരിക്കാനും ഹൈബ്രിഡ് ഡ്രൈവ് സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. അഞ്ചാം തലമുറ RAV4 ടൊയോട്ട ന്യൂ ഗ്ലോബൽ ആർക്കിടെക്ചർ (TNGA) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത്.

MOST READ: ഭാവി മോഡലുകൾക്ക് അക്രപോവിക്ക് എക്സ്ഹോസ്റ്റ് സംവിധാനവുമായി എംവി അഗസ്റ്റ

RAV4 എസ്‌യുവി ഇന്ത്യയിൽ പരിചയപ്പെടുത്താൻ ഒരുങ്ങി ടൊയോട്ട

ടൊയോട്ട RAV4 എസ്‌യുവി വരാനിരിക്കുന്ന സിട്രൻ C5 എയർക്രോസ്, ഹോണ്ട CR-V എന്നിവയുമായി നേരിട്ട് മത്സരിക്കും. വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ പുതിയ RAV4 എസ്‌യുവിക്ക് 4,600 മില്ലീമീറ്റർ നീളവും 1,85 മില്ലീമീറ്റർ വീതിയും 1,685 മില്ലീമീറ്റർ ഉയരവുമാണുള്ളത്. കൂടാതെ വീൽബേസ് 2,690 മില്ലീമീറ്റർ ആണെന്നതും ശ്രദ്ധേയമാണ്.

RAV4 എസ്‌യുവി ഇന്ത്യയിൽ പരിചയപ്പെടുത്താൻ ഒരുങ്ങി ടൊയോട്ട

ഇന്ത്യയിലെ ടൊയോട്ട RAV4 ഒരു ഹൈബ്രിഡ് എഞ്ചിൻ കൊണ്ട് സജ്ജീകരിക്കും. 218 bhp വികസിപ്പിക്കുന്ന ശക്തമായ ഹൈബ്രിഡ് സംവിധാനമുള്ള 2.5 ലിറ്റർ അറ്റ്കിൻസൺ-സൈക്കിൾ പെട്രോൾ യൂണിറ്റ് പതിപ്പും വാഹനത്തിൽ ഇടംപിടിക്കാൻ സാധ്യതയുണ്ട്.

MOST READ: ആൾട്രോസ്, നെക്സോൺ മോഡലുകൾക്ക് വില വർധിപ്പിച്ച് ടാറ്റ

RAV4 എസ്‌യുവി ഇന്ത്യയിൽ പരിചയപ്പെടുത്താൻ ഒരുങ്ങി ടൊയോട്ട

പിൻ ആക്‌സിലിൽ ഒരു മോട്ടോർ / ജനറേറ്റർ ഘടിപ്പിച്ചിരിക്കുന്നു. ഇത് ഓൾ വീൽ ഡ്രൈവ് സംവിധാനത്തോടു കൂടിയാണ് ലഭ്യമാവുക. അന്താരാഷ്ട്ര വിപണിയിൽ ടൊയോട്ട RAV4 2.0 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ, 2.5 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ, 2.5 ലിറ്റർ പെട്രോൾ-ഹൈബ്രിഡ് എന്നിങ്ങനെ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളിലാണ് എത്തുന്നത്.

RAV4 എസ്‌യുവി ഇന്ത്യയിൽ പരിചയപ്പെടുത്താൻ ഒരുങ്ങി ടൊയോട്ട

പ്രാദേശിക ഹോമോലോഗേഷൻ ഇല്ലാതെ 2500 കാറുകൾ വരെ ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്ന സർക്കാരിന്റെ നയപ്രകാരം ടൊയോട്ട RAV4 ഇറക്കുമതി ചെയ്യുമെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു.

MOST READ: പുത്തൻ രൂപത്തിൽ അണിഞ്ഞൊരുങ്ങി ടൊയോട്ട ക്വാളിസ്

RAV4 എസ്‌യുവി ഇന്ത്യയിൽ പരിചയപ്പെടുത്താൻ ഒരുങ്ങി ടൊയോട്ട

ഷോറൂമുകളിലേക്ക് ഒരു പുതിയ ഉൽപ്പന്നം കൊണ്ടുവരുന്നതിനുള്ള സമയവും ചെലവും കുറയ്ക്കാൻ ഇത് സഹായിക്കുന്നു. 2021 പകുതിയോടെ വിപണിയിലെത്താൻ സാധ്യതയുള്ള മോഡലിന് ഏകദേശം 60 ലക്ഷം രൂപയോളമാണ് പ്രതീക്ഷിക്കുന്നത്.

RAV4 എസ്‌യുവി ഇന്ത്യയിൽ പരിചയപ്പെടുത്താൻ ഒരുങ്ങി ടൊയോട്ട

ഇന്ത്യയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അർബൻ ക്രൂയിസർ കോംപാക്‌ട് എസ്‌യുവി ടൊയോട്ട പുറത്തിറക്കാൻ ഒരുങ്ങുന്നു. ഇത് അടിസ്ഥാനപരമായി മാരുതി വിറ്റാര ബ്രെസയുടെ റീ-ബാഡ്ജ് പതിപ്പാണ്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota RAV4 SUV To Introduce In India By 2021. Read in Malayalam
Story first published: Tuesday, August 11, 2020, 15:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X