മോട്ടോർസൈക്കിളുകൾക്ക് ഇനി ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ, വികസിപ്പിക്കുന്നത് ഹോണ്ട
ഏറ്റവും മികച്ച ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ വാഗ്‌ദാനം ചെയ്യുന്ന ബ്രാൻഡുകളിൽ മുൻനിരയിലാണ് ഹോണ്ടയുടെ മോട്ടോർസൈക്കിൾസ്. ഹോണ്ട ആഫ്രിക്ക ട്വിൻ, ഗോൾഡ് വിംഗ് എന്നിവയിലെ ഏറ്റവും പുതിയ ഡിസിടി യൂണിറ്റുകൾ വളരെ വേഗമാണ് ജനപ്രീതി നേടിയെടുക്കുന്നത്.

എന്നാൽ ഇവിടംകൊണ്ട് ഒന്നും അവസാനിക്കുന്നില്ല എന്നാതാണ് ശ്രദ്ധേയം. ഒരു പുതിയ പേറ്റന്റ് ആപ്ലിക്കേഷൻ അനുസരിച്ച് ഹോണ്ട ഇപ്പോൾ ഒരു പുതിയ സെമി ഓട്ടോമാറ്റിക് ഗിയർബോക്സിൽ പ്രവർത്തിക്കുകയാണ്.

ഈ സംവിധാനം നിലവിലെ ഡിസിടി സാങ്കേതികവിദ്യയിൽ നിന്നും അല്ലെങ്കിൽ 1970 കളിൽ നിന്നുള്ള ഹോണ്ടമാറ്റിക് ട്രാൻസ്മിഷനിൽ നിന്നും വളരെ വ്യത്യസ്തമാണ്. ഡിസിടി ഒരു സമഗ്ര ഡ്യുവൽ ക്ലച്ച് സജ്ജീകരണമാണ്. അതേസമയം പഴയ ഹോണ്ടമാറ്റിക് സിസ്റ്റം ഒരു ടോർഖ് കൺവെർട്ടറും ടു സ്പീഡ് ഗിയർബോക്‌സുമാണ് ഉപയോഗിച്ചിരുന്നത്.
MOST READ: ഇലക്ട്രിക് ആപ്പ്‌സ്‌കൂട്ടര്‍ അടുത്ത വർഷം വിപണിയിൽ എത്താക്കാനൊരുങ്ങി ഓല

ഈ രണ്ട് സാങ്കേതികവിദ്യകളും കാർ ലോകത്തിൽ നിന്നാണ് ഉത്ഭവിച്ചതെങ്കിലും ഹോണ്ടയുടെ പുതിയ പേറ്റന്റ് വളരെ ലളിതമാണെന്ന് തോന്നുന്ന. മാത്രമല്ല അവ കൂടുതൽ താങ്ങാനാകുന്നതുമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ പുതിയ ഗിയർബോക്സ് സാങ്കേതികവിദ്യ ഒരു പരമ്പരാഗത ആറ് സ്പീഡ് ട്രാൻസ്മിഷൻ ജോഡിയാക്കുന്നു. ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്ററും കമ്പ്യൂട്ടർ നിയന്ത്രിത സിസ്റ്റവും ഉപയോഗിച്ച് നിർത്തുമ്പോൾ ക്ലച്ച് ഒഴിവാക്കുകയും പ്രവർത്തനരഹിതമാക്കുകയും ചെയ്യുന്നു.
MOST READ: ഉപഭോക്താക്കൾക്കായി കസ്റ്റം ഹാൻഡ് പെയിന്റിംഗ് സേവനങ്ങൾ പ്രഖ്യാപിച്ച് ഒഖീനാവ

ഗിയറുകൾ മാറ്റുന്നതിന് ഒരു പരമ്പരാഗത കാൽ ലിവർ തന്നെയാണ് ഉപയോഗിക്കുന്നതെങ്കിലും ഹാൻഡിൽബാറിൽ ക്ലച്ച് ലിവർ ഇല്ല എന്നതാണ് പ്രത്യേകത. ഈ സിസ്റ്റം കൂടുതൽ പരമ്പരാഗത സവാരി അനുഭവത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കാം.

ഒരു സാധാരണ മോട്ടോർ സൈക്കിളിൽ മുകളിലേക്കും താഴേക്കുമുള്ള ഗിയർ മാറുന്നതുപോലെയാണെങ്കിലും കുറഞ്ഞ വേഗതയിൽ നഗര സാഹചര്യങ്ങളിൽ ക്ലച്ച് കൈകാര്യം ചെയ്യുന്നതിനുള്ള മടുപ്പ് ഇനി ആവശ്യമില്ല എന്നതാണ് വ്യത്യാസം.
MOST READ: സ്കൂട്ടർ ഷെയറിംഗ് പ്രോഗ്രാമിനായി കൈകോർത്ത് ബൗൺസും ഏഥറും

പേറ്റന്റ് ചിത്രങ്ങൾ ഒരു ഹോണ്ട CB1100-ലെ പുതിയ ഗിയർബോക്സിലേക്ക് വിരൽ ചൂണ്ടുമ്പോൾ കമ്പനി കാലക്രമേണ അതിന്റെ കൂടുതൽ മോഡലുകളിൽ ഇത് വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ നിലവിലുള്ള മോഡലുകളിലൊന്നും ഈ സംവിധാനം ലഭ്യമായേക്കില്ലെങ്കിലും ഭാവിയിൽ നിർമിക്കുന്ന ഹോണ്ടയുടെ മോട്ടോർസൈക്കിളുകളിൽ സെമി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഇടംപിടിച്ചേക്കും.
Source: Bennetts


Click it and Unblock the Notifications








