ഇനി നിരത്തിലേക്ക്, ഹസ്ഖ്‌വർണ ഇരട്ടകളുടെ ഡെലിവറി ആരംഭിച്ചു

സ്വാർട്ട്പിലൻ 250, വിറ്റ്‌പിലൻ 250 മോഡലുകളുടെ ഡെലിവറി ആരംഭിച്ച് ഹസ്‌ഖ്‌വർണ. കെടിഎമ്മിന്റെ ഷോറൂമുകളിലൂടെയാണ് രണ്ട് മോഡലുകളുടെയും വിൽപ്പന കമ്പനി നടത്തുന്നത്. 1.80 ലക്ഷം രൂപയാണ് ഹസ്ഖി ഇരട്ടകളുടെ എക്സ്ഷോറൂം വില.

ഇനി നിരത്തിലേക്ക്, ഹസ്ഖ്‌വർണ ഇരട്ടകളുടെ ഡെലിവറി ആരംഭിച്ചു

അടുത്തിടെയാണ് സ്വീഡിഷ് ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കളായ ബജാജിന്റെ പങ്കാളിത്തത്തോടെയാണ് കെടിഎമ്മിന്റെ കീഴിലുള്ള ഹസ്‌ഖ്‌വർണ ആഭ്യന്തര വിപണിയിലേക്ക് എത്തുന്നത്.

ഇനി നിരത്തിലേക്ക്, ഹസ്ഖ്‌വർണ ഇരട്ടകളുടെ ഡെലിവറി ആരംഭിച്ചു

കഴിഞ്ഞ വർഷം ഡിസംബറിൽ ഗോവയിൽ നടന്ന ഇന്ത്യ ബൈക്ക് വീക്കിൽ ഇരു മോഡലുകളെയും ഹസ്ഖ്‌വർണ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ആദ്യ ഘട്ടത്തിൽ 45 നഗരങ്ങളിലായി കെടിഎമ്മിന്റെ 100 ഓളം ഷോറൂമുകളിലൂടെയാണ് രണ്ട് മോഡലുകളുടെയും വിൽപ്പന ഹസ്‌ഖ്‌വർണ ആരംഭിച്ചിരിക്കുന്നത്.

ഇനി നിരത്തിലേക്ക്, ഹസ്ഖ്‌വർണ ഇരട്ടകളുടെ ഡെലിവറി ആരംഭിച്ചു

പ്രീമിയം മോട്ടോർസൈക്കിൾ വിഭാഗത്തിൽ സ്വന്തം ശൈലിയിൽ ഇടംപിടിക്കുന്ന മിനിമലിസ്റ്റ് അപ്പീലുമായെത്തുന്ന സ്വാർട്ട്‌പൈലൻ 250, വിറ്റ്‌പൈലൻ 250 എന്നിവ ഇതിനോടകം തന്നെ രാജ്യത്ത് ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്.

ഇനി നിരത്തിലേക്ക്, ഹസ്ഖ്‌വർണ ഇരട്ടകളുടെ ഡെലിവറി ആരംഭിച്ചു

കെടിഎം ഡ്യൂക്ക് 250 യിൽ നിന്നും കടമെടുത്ത അതേ എഞ്ചിനാണ് രണ്ട് ബൈക്കുകൾക്കും കരുത്തേകുന്നത്. 250 സിസി ഫ്യുവൽ ഇഞ്ചക്ഷൻ ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ, 4-സ്ട്രോക്ക് DOHC എഞ്ചിനാണ് വാഗ്‌ദാനം ചെയ്യുന്നത്.

ഇനി നിരത്തിലേക്ക്, ഹസ്ഖ്‌വർണ ഇരട്ടകളുടെ ഡെലിവറി ആരംഭിച്ചു

ഇത് മികച്ച ചലനാത്മകവും രസകരവുമായ സവാരി അനുഭവം നൽകുന്നതിന് ശേഷിയുവയാണ്. 248.8 സിസി യൂണിറ്റ് 30 bhp കരുത്തും 24 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഇനി നിരത്തിലേക്ക്, ഹസ്ഖ്‌വർണ ഇരട്ടകളുടെ ഡെലിവറി ആരംഭിച്ചു

കഫേ റേസർ ശൈലിയിൽ വിറ്റ്‌പിലൻ ഒരുക്കിയിരിക്കുമ്പോൾ സ്വാർട്ട്‌പിലൻ ഒരു സ്‌ക്രാംബ്ലർ ശൈലിയാണ് പിന്തുടരുന്നത്. വിറ്റ്പിലെന് 153 കിലോഗ്രാമും സ്വാർട്ട്പിലെന് 154 കിലോഗ്രാമും ആണ് വെയിറ്റ്. രണ്ട് ബൈക്കുകളും കോംപാക്‌ട് ചാസി ഡിസൈൻ, അപ്സൈഡ് ഡൗൺ ഫോർക്കുകളുള്ള WP അപെക്സ് സസ്പെൻഷൻ, പ്രീമിയം ഗുണനിലവാര ഘടകങ്ങൾ എന്നിവ വാ‌ഗ്‌ദാനം ചെയ്യുന്നു.

ഇനി നിരത്തിലേക്ക്, ഹസ്ഖ്‌വർണ ഇരട്ടകളുടെ ഡെലിവറി ആരംഭിച്ചു

രണ്ട് മോട്ടോർസൈക്കിളുകളിലും അടിസ്ഥാന ബോഡി ശൈലി സമാനമായി തുടരുന്നു. സ്വീഡിഷ് ബൈക്കുകൾ നിലവിൽ സിംഗിൾ ഗ്രേ പെയിന്റ് സ്കീമിലാണ് ലഭ്യമാകുന്നത്. രണ്ട് മോഡലുകളും പ്രാദേശികമായി ബജാജ് ഓട്ടോയുടെ ചകാൻ പ്ലാന്റിലാണ് നിർമിക്കുന്നത്. കൂടാതെ ഇന്ത്യയിൽ നിന്നുള്ള ഓഫറുകൾ മറ്റ് വിപണികളിലേക്കും കയറ്റുമതി ചെയ്യാനുള്ള പദ്ധതികളും കമ്പനിക്കുണ്ട്.

ഇനി നിരത്തിലേക്ക്, ഹസ്ഖ്‌വർണ ഇരട്ടകളുടെ ഡെലിവറി ആരംഭിച്ചു

സ്വാർട്ട്‌പിലൻ 250 വിറ്റ്പിലൻ 250 എന്നിവയുടെ വിലയിൽ ഉടൻ മാറ്റമുണ്ടായേക്കും. നിലവില വില ആമുഖമാണെന്ന് ഹസ്ഖ്‌വർണ ബൈക്കുകളുട അവതരണ വേളയിൽ തന്നെ വ്യക്തമാക്കിയിരുന്നു.

ഇനി നിരത്തിലേക്ക്, ഹസ്ഖ്‌വർണ ഇരട്ടകളുടെ ഡെലിവറി ആരംഭിച്ചു

ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യത്തെ ഹസ്‌ഖികളാണ് ഈ 250 ഇരട്ടകൾ എങ്കിലും ഇതേ ഡിസൈൻ ഭാഷ്യയുള്ള കെടിഎം 390 ഡ്യൂക്ക് അധിഷ്ഠിത ഹസ്‌ഖ്‌വർണ 401 മോഡലുകളും ഉടൻ തന്നെ രാജ്യത്ത് അവതരിപ്പിക്കും.

More from DriveSpark

Article Published On: Monday, March 9, 2020, 16:55 [IST]
English summary
Husqvarna 250 Deliveries Begin. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X