വിപണിയിലേക്ക് ഉടന്‍; പരീക്ഷണയോട്ടം നടത്തി ഹസ്ഖ്‌വര്‍ണ സ്വാര്‍ട്ട്പിലന്‍ 200
കഴിഞ്ഞ വര്‍ഷം ഗോവയില്‍ നടന്ന ഇന്ത്യ ബൈക്ക് വീക്കിലാണ് സ്വീഡിഷ് മോട്ടോര്‍സൈക്കിള്‍ കമ്പനിയായ ഹസ്ഖ്‌വര്‍ണ സ്വാര്‍ട്ട്പിലന്‍ 250, വിറ്റ്പിലന്‍ 250 എന്നീ രണ്ട് മോഡലുകള്‍ അവതരിപ്പിക്കുന്നത്.

ബ്രാന്‍ഡില്‍ നിന്നുള്ള മൂന്നാമത്തെ മോഡലാണ് സ്വാര്‍ട്ട്പിലന്‍ 200. നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്ന ബൈക്കിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ ചിത്രങ്ങളും പുറത്തുവന്നിരിക്കുന്നത്. പൂനെ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

സ്‌ക്രാംബ്ലര്‍ നിരയിലേക്ക് എത്തുന്ന സ്വാര്‍ട്ട്പിലെന്‍ 200 അതിന്റെ 250 മോഡലുകളിലെന്നപോലെ പല ഘടകങ്ങളും കെടിഎം ഡ്യൂക്ക് 200 നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ പതിപ്പുമായി പങ്കിടുന്നു. ഡ്യൂക്കിന്റെ അതേ 200 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യുവല്‍ ഇഞ്ചക്റ്റഡ് ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാകും മോട്ടോര്‍സൈക്കിളില്‍ ഇടംപിടിക്കുക.

ഈ എഞ്ചിന്‍ 25 bhp കരുത്തും 19 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് ഈ DOHC എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. സസ്‌പെന്‍ഷന്‍, ബ്രേക്കുകള്‍ എന്നിവ പോലുള്ള മറ്റ് മെക്കാനിക്കല്‍ ഘടകങ്ങളും സമാനമായി തുടർന്നേക്കുമെന്നാണ് സൂചന.

ഓള്‍-എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം, ഡ്യുവല്‍-ചാനല്‍ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) എന്നിങ്ങനെ നിരവധി ഫീച്ചറുകളും സ്വാര്‍ട്ട്പിലന്‍ 200 പട്ടികയില്‍ ഇടംപിടിക്കും.
MOST READ: മനോഹരമായി പുനരുധരിച്ച മെർസിഡീസ് ബെൻസ് W123; വീഡിയോ

വരാനിരിക്കുന്ന മോഡല്‍ എതിരാളികളെക്കാള്‍ വില കുറവില്‍ ഇന്ത്യയില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മുഖ്യഎതിരാളിയായ ബജാജ് ഡൊമിനാര്‍ 250-യ്ക്ക് നിലവില്‍ 1.60 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

എന്നാല്‍ 200 സിസി സ്വാര്‍ട്ട്പിലന്‍ 1.50 ലക്ഷം രൂപ (എക്‌സ് ഷോറൂം) പ്രൈസ് ടാഗില്‍ വിപണിയില്‍ എത്തിയേക്കും. കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ തന്നെ കമ്പനി വെളിപ്പെടുത്തുമെന്നും റി്‌പ്പോര്‍ട്ടില്‍ പറയുന്നു.
MOST READ: 6,999 രൂപ പ്രതിമാസ EMI -ൽ കെടിഎം 390 അഡ്വഞ്ചർ സ്വന്തമാക്കാം

സ്വാര്‍ട്ട്പിലന്‍ 200 അതിന്റെ ഫ്രെയിം 250 സിസി ഹസ്ഖികളുമായി പങ്കിടുന്നു. 125, 200 ഡ്യൂക്കുകളിലെ വെല്‍ഡെഡ് യൂണിറ്റില്‍ നിന്ന് വ്യത്യസ്തമായി സ്വാര്‍ട്ട്പൈലന്‍ 200 ഒരു ബോള്‍ട്ട്-ഓണ്‍ സബ്ഫ്രെയിമാണ് ഉപയോഗിക്കുന്നത്.

ഹസ്ഖ്‌വര്‍ണയുടെ എന്‍ട്രി ലെവല്‍ മോഡലായാകും പുതിയ സ്വാര്‍ട്ട്പിലന്‍ 200. കെടിഎം ഡീലര്‍ഷിപ്പിലൂടെയാകും ഹസ്ഖ്‌വര്‍ണ ബൈക്കുകള്‍ വില്‍പ്പനക്കെത്തുക.
Source: 91 Wheels


Click it and Unblock the Notifications








