Just In
- 24 min ago മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
- 12 hrs ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 14 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 14 hrs ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
Don't Miss
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Movies 'അടിതെറ്റി സിബിനും, മാപ്പ് പറഞ്ഞു; പുറത്തുവരുന്ന അവസാന രണ്ട് പേരില്‍ ജാസ്മിനുമുണ്ടാകും'
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
- News ചൂട് കുറയില്ല, 10 ജില്ലകളിൽ മുന്നറിയിപ്പ്; നിരാശ വേണ്ട, ആശ്വാസമായി വേനൽ മഴയും..
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
250 സിസി ശ്രേണിയിലേക്ക് ഹസ്ഖ്വർണ ഇരട്ടകൾ; സ്വാർട്ട്പിലൻ, വിറ്റ്പിലൻ മോഡലുകൾ മാർച്ചിൽ വിപണയിൽ എത്തും
സ്വീഡിഷ് മോട്ടോർസൈക്കിൾ നിർമാതാക്കളായ ഹസ്ഖ്വർണ തങ്ങളുടെ 250 സിസി സ്വാർട്ട്പിലൻ, വിറ്റ്പിലൻ മോഡലുകളെ മാർച്ചിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കും. ഒരേ എഞ്ചിനാണ് ഇരു ബൈക്കുകളിലും കമ്പനി വാഗ്ദാനം ചെയ്യുന്നത്.
കെടിഎമ്മിനു കീഴിലുള്ള സ്വീഡിഷ് ബ്രാൻഡാണ് ഹസ്ഖ്വർണ. അതിനാൽ തന്നെ കെടിഎം 250 ഡ്യൂക്കിന്റെ അതേ ചേസിസിലാണ് പുതിയ ഇരട്ടകളുടെ നിർമാണവും കമ്പനി പൂർത്തിയാക്കുന്നത്.പുതിയ കെടിഎം 200 ഡ്യൂക്ക്, കെടിഎം 390 ഡ്യൂക്ക് എന്നിവ പോലെ, കെടിഎം 250 ഡ്യൂക്കും ഒരു പ്രത്യേക സബ് ഫ്രെയിമുമായി വരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ ഗോവയിൽ വെച്ചു നടന്ന ഇന്ത്യ ബൈക്ക് വീക്കിലാണ് സ്വാർട്ട്പിലൻ 250, വിറ്റ്പിലൻ 250 മോഡലുകളെ കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. വിപണിയിൽ എത്തുന്നതോടെ ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യത്തെ ഹസ്ഖികളാകും ഈ 250 ഇരട്ടകൾ.
തുടർന്ന് ഇതേ ഡിസൈൻ ഭാഷയുള്ള കെടിഎം 390 ഡ്യൂക്ക് അധിഷ്ഠിത ഹസ്ഖ്വർണ 401 മോഡലുകളും ഉടൻ തന്നെ രാജ്യത്ത് പുറത്തിറക്കും.
കെടിഎം 250 ഡ്യൂക്കിന്റെ അതേ പവർ കണക്കുകൾ തന്നെയാകും 250 സിസി ഹസ്ഖ്വർണ മോട്ടോർസൈക്കിളുകളിലെ എഞ്ചിനും വാഗ്ദാനം ചെയ്യുക. 248 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ 9,000 rpm-ൽ 30 bhp കരുത്തും 7,500 rpm-ൽ 24 Nm torque ഉം ആണ് നിർമിക്കുന്നത്.
പുതിയ രണ്ട് ഹസ്ഖി ബൈക്കുകളുടെയും മുന്നിൽ 43 mm അപ്സൈഡ് ഡൗൺ ഫോർക്കും പിന്നിൽ മോണോഷോക്കും വാഗ്ദാനം ചെയ്യും. ഇതും 250 ഡ്യൂക്കിന് സമാനമായവയാണ്.
മുൻ വീലിൽ 300 mm ഡിസ്ക് പിടിക്കുന്ന ബൈബ്രെ ഫോർ-പിസ്റ്റൺ കാലിപ്പറും പിൻ ചക്രത്തിൽ 230 mm ഡിസ്കിൽ സിംഗിൾ പിസ്റ്റൺ കാലിപ്പറും ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യും. ഇരട്ട-ചാനൽ എബിഎസ് സ്റ്റാൻഡേർഡ് ആയി ഉൾപ്പെടുത്താനാണ് സാധ്യത.
അന്താരാഷ്ട്ര വിപണിയിൽ വാഗ്ദാനം ചെയ്യുന്ന ഹസ്ഖ്വർണ 401 ഇരട്ടകളുടെ അതേ രൂപകൽപ്പനയിലാണ് സ്വാർട്ട്പിലൻ 250, വിറ്റ്പിലൻ 250 യും ഒരുങ്ങിയിരിക്കുന്നത്. രണ്ട് ബൈക്കുകളും 250 സിസി വിഭാഗത്തിൽ പ്രീമിയം ഓഫറുകളായാകും സ്ഥാപിക്കുക.
അതിനാൽ കെടിഎം 250 ഡ്യൂക്കിനേക്കാൾ വില കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 2.25 ലക്ഷം മുതൽ 2.40 ലക്ഷം രൂപ വരെയായിരിക്കും ഈ മോട്ടോർസൈക്കിളുകളുടെ എക്സ്ഷോറൂം വില. ഒരു നിയോ റെട്രോ രൂപകൽപ്പനയിൽ എത്തുന്ന സ്വാർട്ട്പിലൻ 250, വിറ്റ്പിലൻ 250 മോഡലുകൾ ഇന്ത്യൻ വിപണിയിലെ മറ്റ് ബൈക്കുകളിൽ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും.
ഹസ്ഖ്വർണ സ്വാർട്ട്പിലൻ 250 കൂടുതൽ നേരായ നിലപാടും ടാർമാക്, മിതമായ ഓഫ്-റോഡ് ഡ്യൂട്ടികൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ടയറുകളും ഒരു സാധാരണ സാംപ് ഗാർഡും ഉൾക്കൊള്ളുന്ന ഒരു ചെറിയ അർബൻ സ്ക്രാംബ്ലർ രൂപകൽപ്പനയിലാണ് ലഭ്യമാവുക.
വിറ്റ്പിലൻ 250 ക്ക് ഒരു ആധുനിക കഫെ-റേസർ പോലെയുള്ള ഒരു സ്പോർട്ടിയർ നിലപാടാണുള്ളത്. ആക്രമണാത്മകവും സ്പോർട്ടി നിലപാടും കൈകാര്യം ചെയ്യാനുമായി ഹാൻഡിൽബാർ താഴ്ത്തിയായിരിക്കും സ്ഥാപിക്കുക.
48 ശതമാനം ഓഹരികളുള്ള ഓസ്ട്രിയൻ മോട്ടോർ സൈക്കിൾ ബ്രാൻഡായ കെടിഎമ്മിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹസ്ഖ്വർണ ബ്രാൻഡ്. ഹുസ്വർണ 250 മോഡലുകളും വരാനിരിക്കുന്ന 401 മോഡലുകളും ബജാജിന്റെ പൂനെയിലുള്ള ചകാൻ പ്ലാന്റിൽ പ്രാദേശികമായി നിർമിക്കും.