ഹ്യുണ്ടായി വേർണ ഫെയ്‌സ്‌ലിഫ്റ്റ് മാർച്ച് 26-ന് വിപണിയിലേക്ക്

പ്രീമിയം സി-സെഡാൻ വിഭാഗത്തിലേക്ക് അടിമുടി പരിഷ്ക്കരണങ്ങളുമായി ചുവടുവെക്കുകയാണ് ഹ്യുണ്ടായി വേർണ. റഷ്യയിൽ അടുത്തിടെ പുറത്തിറക്കിയ 2020 സോളാരിസിന് സമാനമായ മാറ്റങ്ങളോടെയാകും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ആഭ്യന്തര വിപണിയിലേക്ക് എത്തുക.

ഹ്യണ്ടായി വേർണ ഫെയ്‌സ്‌ലിഫ്റ്റ് മാർച്ച് 26-ന് വിപണിയിലേക്ക്

വാഹനത്തിന്റെ മുൻവശം നിലവിലുള്ള മോഡലിൽ നിന്നും തീർത്തും വ്യത്യസ്തമായിരിക്കും. അതായത് പുറംമോടിയിലെ നവീകരണങ്ങളെ സംബന്ധിച്ചിടത്തോളം, 2020 ഹ്യുണ്ടായി വേർണ സോളാരിസിന്റെ അതേ രൂപകൽപ്പന തന്നെയാകും മുന്നോട്ടു കൊണ്ടുപോവുകയെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ കറുത്ത ഫിനിഷിംഗിൽ പുനർരൂപകൽപ്പന ചെയ്‌ത ഗ്രില്ലിനൊപ്പം ഷാർപ്പ് മുൻവശമാകും വാഹനത്തിൽ ഉണ്ടാവുക.

ഹ്യണ്ടായി വേർണ ഫെയ്‌സ്‌ലിഫ്റ്റ് മാർച്ച് 26-ന് വിപണിയിലേക്ക്

പുതിയ ഫോഗ് ലാമ്പ് ഹൗസിംഗും സെൻട്രൽ എയർ ഡാമും ഉൾക്കൊള്ളുന്ന പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ പുതുതായി രൂപകൽപ്പന ചെയ്‌ത ബമ്പറിനൊപ്പം സ്ഥാനംപിടിക്കും. ഫെയ്‌സ്‌ലിഫ്റ്റ് നവീകരണങ്ങളിൽ സ്റ്റൈലിഷ് എൽഇഡി ഡിആർഎല്ലുകളുള്ള പുതിയ സ്വീപ്പ്-ബാക്ക് ഹെഡ്‌ലാമ്പുകൾ, ഒരു വലിയ വയർമെഷ് ഗ്രിൽ, സ്‌പോർട്ടിയർ ബമ്പർ തുടങ്ങിയവ മുൻവശത്ത് ഉൾപ്പെടും.

ഹ്യണ്ടായി വേർണ ഫെയ്‌സ്‌ലിഫ്റ്റ് മാർച്ച് 26-ന് വിപണിയിലേക്ക്

വാഹനത്തിൽ ഉൾപ്പെടുത്തുന്ന കോസ്മെറ്റിക് പരിഷ്ക്കരണങ്ങൾ ഇതിനോടകം തന്നെ ചൈനീസ് വിപണിയിൽ നൽകിയ മോഡലിന് സമാനമാകില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. അതിനാൽ ഹ്യുണ്ടായി ഇവിടെ ഒരു പരിണാമ സമീപനമാണ് സ്വീകരിക്കുന്നത്. വാഹനത്തിന്റെ വശങ്ങളിൽ പുതിയ അലോയ് വീലുകൾ വാ‌ഗ്‌ദാനം ചെയ്തേക്കും. എങ്കിലും മൊത്തത്തിലുള്ള രൂപഘടന അതേപടി നിലനിർത്താനാണ് സാധ്യത.

ഹ്യണ്ടായി വേർണ ഫെയ്‌സ്‌ലിഫ്റ്റ് മാർച്ച് 26-ന് വിപണിയിലേക്ക്

പുതുക്കിയ എൽഇഡി ടെയിൽ ലാമ്പുകൾ, പുതിയ ബമ്പർ, മറ്റ് സൂക്ഷ‌്മമായ മാറ്റങ്ങൾ എന്നിവ 2020 ഹ്യുണ്ടായി വേർണയുടെ ആകർഷണീയത വർധിപ്പിക്കുമെന്നതിൽ സംശയമൊന്നുമില്ല.

ഹ്യണ്ടായി വേർണ ഫെയ്‌സ്‌ലിഫ്റ്റ് മാർച്ച് 26-ന് വിപണിയിലേക്ക്

നിലവിലുള്ള വേർണ പ്രീമിയം സെഡാന്റെ ആയുസ് കൂട്ടുന്നതിനുമായി ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ പരിഹരിക്കുന്നതിനുമായി ഇന്റീരിയറിൽ പുതിയ സവിശേഷതകളും നവീകരണങ്ങളും ഹ്യുണ്ടായി ഉൾപ്പെടുത്തും. പുതുക്കിയ ഡാഷ്‌ബോർഡും പുതിയ സീറ്റ് അപ്ഹോൾസ്റ്ററിയോടൊപ്പം ഉയർന്ന നിലവാരമുള്ള മറ്റ് ഘടകങ്ങളും വാഗ്‌ദാനം ചെയ്യും.

ഹ്യണ്ടായി വേർണ ഫെയ്‌സ്‌ലിഫ്റ്റ് മാർച്ച് 26-ന് വിപണിയിലേക്ക്

ഓട്ടോ എഞ്ചിൻ സ്റ്റാർട്ട്, ആപ്പിൾ കാർപ്ലേയുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ബ്ലൂ ലിങ്ക് എന്നിവ ശ്രദ്ധേയമായ ചില ഫീച്ചറുകളാണ്. ഇവയെല്ലാം മറ്റ് സി-സെഗ്മെന്റ് സെഡാൻ എതിരാളികളായ മാരുതി സുസുക്കി സിയാസ്, ഹോണ്ട സിറ്റി, സ്കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, ടൊയോട്ട യാരിസ് തുടങ്ങിയ മോഡുകളേക്കാൾ മുൻതൂക്കം നൽകാൻ വേർണയെ സഹായിച്ചേക്കാം.

ഹ്യണ്ടായി വേർണ ഫെയ്‌സ്‌ലിഫ്റ്റ് മാർച്ച് 26-ന് വിപണിയിലേക്ക്

ബിഎസ്-VI ഹ്യുണ്ടായി വേർണ ഫെയ്‌സ്‌ലിഫ്റ്റിൽ 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ലഭ്യമാകും. ഇത് കിയ സെൽറ്റോസിൽ നിന്ന് കടമെടുക്കും.

ഹ്യണ്ടായി വേർണ ഫെയ്‌സ്‌ലിഫ്റ്റ് മാർച്ച് 26-ന് വിപണിയിലേക്ക്

പെട്രോൾ മോഡൽ പരമാവധി 115 bhp കരുത്തും 114 Nm torque ഉം ഉത്പാദിക്കുമ്പോൾ ഡീസൽ പതിപ്പ് 115 bhp യിൽ 250 Nm torque ഉം സൃഷ്‌ടിക്കും. ഗിയർ‌ബോക്‌സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവ ഉൾപ്പെടും.

ഹ്യണ്ടായി വേർണ ഫെയ്‌സ്‌ലിഫ്റ്റ് മാർച്ച് 26-ന് വിപണിയിലേക്ക്

2020 ഹ്യുണ്ടായി വേർണയുടെ വിലകൾ നിലവിലെ മോഡലിനേക്കാൾ കൂടുതലായിരിക്കുമെന്ന് ഉറപ്പാണ്. ഇപ്പോൾ വിപണിയിലുള്ള ബിഎസ്-IV സെഡാന് 8.18 ലക്ഷം മുതൽ 14.08 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Verna will likely be launched in India on 26th March. Read in Malayalam
Story first published: Saturday, March 7, 2020, 15:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X