ജാവ പെറാക്ക് ബോബറിന്റെ ഡെലിവറി ജൂലൈ 20 മുതൽ ആരംഭിക്കും

ബോബർ ശൈലിയിൽ ഒരുങ്ങിയ പെറാക്കിന്റെ ഡെലിവറി 2020 ജൂലൈ 20 മുതൽ ആരംഭിക്കാൻ ഒരുങ്ങി ജാവ മോട്ടോർസൈക്കിൾസ്. ഫാക്ടറി കസ്റ്റം മോഡലായ ബൈക്കിനെ 2019 നവംബറിലാണ് കമ്പനി ആദ്യമായി അവതരിപ്പിക്കുന്നത്.

ജാവ പെറാക്ക് ബോബറിന്റെ ഡെലിവറി 2020 ജൂലൈ 20 മുതൽ ആരംഭിക്കും

ജാവ പെറാക്ക് കസ്റ്റം ബോബറിന് 1.94 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ബൈക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്കാൾക്ക് 10,000 രൂപ ടോക്കൺ തുക നൽകി പുതിയ ജാവ ബോബറിനെ ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും.

ജാവ പെറാക്ക് ബോബറിന്റെ ഡെലിവറി 2020 ജൂലൈ 20 മുതൽ ആരംഭിക്കും

ഒരു താങ്ങാനാവുന്ന ബോബെറ്റ് മോട്ടോർസൈക്കിൾ തിരയുന്ന താൽപ്പര്യക്കാരെ ലക്ഷ്യമിട്ടാണ് ജാവ പെറാക്കിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ജാവ മോഡലായിരിക്കും ഇത്.

MOST READ: ബിഎസ്-VI പൾസർ RS200 മോഡലിനും വില കൂടി, ഇനി മുടക്കേണ്ടത് 1.49 ലക്ഷം രൂപ

ജാവ പെറാക്ക് ബോബറിന്റെ ഡെലിവറി 2020 ജൂലൈ 20 മുതൽ ആരംഭിക്കും

30 bhp കരുത്തിൽ 31 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 343 സിസി, സിംഗിൾ സിലിണ്ടർ DOHC എഞ്ചിനാണ് പുതിയ പെറാക്ക് ബോബറിൽ ഇടംപിടിച്ചിരിക്കുന്നത്. ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ജാവ പെറാക്ക് ബോബറിന്റെ ഡെലിവറി 2020 ജൂലൈ 20 മുതൽ ആരംഭിക്കും

എന്നാൽ 293 സിസി എഞ്ചിനാണ് ജാവ ക്ലാസിക്കും ജാവ 42 മോഡലിലും കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഇത് 27 bhp 28 Nm torque എന്നിവ സൃഷ്ടിക്കാൻ പര്യാപ്തമാണ്. ഈ രണ്ട് മോഡലുകൾക്കും അടിവരയിടുന്ന അതേ ഡബിൾ ക്രാഡിൽ ചാസിയിലാണ് പെറാക്ക് മോട്ടോർസൈക്കിളും കമ്പനി നിർമിച്ചിരിക്കുന്നത്.

MOST READ: CD 110 ഡ്രീമിന്റെ സവിശേഷതകൾ വെളിപ്പെടുത്തി പുതിയ പരസ്യവുമായി ഹോണ്ട

ജാവ പെറാക്ക് ബോബറിന്റെ ഡെലിവറി 2020 ജൂലൈ 20 മുതൽ ആരംഭിക്കും

18 ഇഞ്ച് ഫ്രണ്ട് വീലിലും 17 ഇഞ്ച് റിയർ വീൽ ഷോഡിലും യഥാക്രമം 100/90, 140/70 സെക്ഷൻ ടയറുകളാണ് ജാവ പെറാക്ക് ബോബറിന് സമ്മാനിച്ചിരിക്കുന്നത്. 179 കിലോഗ്രാം ഭാരം വരുന്ന മോട്ടോർസൈക്കിളിന് 14 ലിറ്റർ ഫ്യുവൽ ടാങ്കാണ് ഒരുക്കിയിരിക്കുന്നത്.

ജാവ പെറാക്ക് ബോബറിന്റെ ഡെലിവറി 2020 ജൂലൈ 20 മുതൽ ആരംഭിക്കും

ബോബറിന്റെ മുൻവശത്ത് 280 mm ഡിസ്കും പിന്നിൽ 240 mm ഡിസ്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യുമ്പോൾ സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബിഎസ് സ്റ്റാൻഡേർഡായി ലഭ്യമാണ്. . പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിലെ മോണോഷോക്കും അടങ്ങുന്നതാണ് സസ്പെൻഷൻ സംവിധാനം.

MOST READ: റാങ്‌ലർ റൂബിക്കൺ 392 കൺസെപ്റ്റ് പരിചയപ്പെടുത്തി ജീപ്പ്, ഹൈലൈറ്റായി 6.4 ലിറ്റർ ഹെമി V8 എഞ്ചിൻ

ജാവ പെറാക്ക് ബോബറിന്റെ ഡെലിവറി 2020 ജൂലൈ 20 മുതൽ ആരംഭിക്കും

സിംഗിൾ സീറ്റ് സജ്ജീകരണം, ടിയർ-ഡ്രോപ്പ് ഫ്യൂവൽ ടാങ്ക്, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, ഫ്ലേഡ് മഡ്‌ഗാർഡുകൾ തുടങ്ങിയവ ബൈക്കിന്റെ മറ്റ് ചില സവിശേഷതകളിൽ ഉൾപ്പെടുന്നു.

ജാവ പെറാക്ക് ബോബറിന്റെ ഡെലിവറി 2020 ജൂലൈ 20 മുതൽ ആരംഭിക്കും

ബ്രാൻഡിന്റെ യൂറോപ്യൻ വിപണികളിലെ അരങ്ങേറ്റത്തെ കുറിച്ചുള്ള പദ്ധതികളും കമ്പനി അടുത്തിടെ പങ്കുവെച്ചിരുന്നു. മഹീന്ദ്രയുടെ അനുബന്ധ സ്ഥാപനമായ ക്ലാസിക് ലെജന്റ്സിന്റെ ഉടമസ്ഥതയിലുള്ളതാണ് ജാവ മോട്ടോർസൈക്കിൾസ്.

More from DriveSpark

Article Published On: Wednesday, July 15, 2020, 19:01 [IST]
English summary
Jawa Perak Bobber Deliveries To Start From July 20. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X