വള്‍ക്കന്‍ S -ന് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് കവസാക്കി
വള്‍ക്കന്‍ S ബിഎസ് VI പതിപ്പിനെ പോയ മാസമാണ് കവസാക്കി വിപണിയില്‍ അവതരിപ്പിക്കുന്നത്. 5.79 ലക്ഷം രൂപയാണ് നവീകരിച്ച പുതിയ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

മെറ്റാലിക് ഫ്‌ലാറ്റ് റോ ഗ്രേസ്റ്റോണ്‍ എന്ന പുതിയ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനിലാണ് പുതിയ ബിഎസ് VI ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഫ്യൂവല്‍-ടാങ്കിലും അലോയ് വീലുകളിലും ചുവന്ന ആക്‌സന്റുകള്‍ നല്‍കി സ്‌പോര്‍ട്ടിയാക്കിയിരിക്കുന്നത് കാണാന്‍ സാധിക്കും.

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ മോഡലിന് ഇപ്പോള്‍ പുതിയൊരു കളര്‍ ഓപ്ഷന്‍കൂടി സമ്മാനിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ബ്ലാക്ക്, ബ്ലു കോമ്പിനേഷനാണ് പുതിയ കളര്‍ ഓപ്ഷന് സമ്മാനിച്ചിരിക്കുന്നത്. ഈ കളര്‍ ഓപ്ഷന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമോ എന്നത് സംബന്ധിച്ച് സൂചനകള്‍ ഒന്നും ഇല്ല.
MOST READ: മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ ശരാശരി വാഹനമോടിക്കുന്നവരെക്കാള്‍ സന്തുഷ്ടരാണെന്ന് പഠനം

പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ചു എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും പ്രകടമല്ല. വിലയിലും മാറ്റമുണ്ടാകില്ലെന്നാണ് സൂചന. 649 സിസി എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ലിക്വിഡ്-കൂള്‍ഡ് പാരലല്‍ ട്വിന്‍-സിലിണ്ടര്‍ എഞ്ചിന്‍ 60 bhp കരുത്തും 62.4 Nm tprque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

ആറ് സ്പീഡ് ആണ് ഗിയര്‍ബോക്‌സ്. Z650, നിഞ്ച 650 എന്നിവയില്‍ നിന്ന് വ്യത്യസ്തമായി, പുതിയ കളര്‍ സ്‌കീമിന് പുറമെ രൂപകല്‍പ്പനയിലും സവിശേഷതകളിലും വള്‍ക്കന്‍ S മാറ്റമില്ല.
MOST READ: ടിയാഗൊയുടെ മൂന്ന് ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ മോട്ടോർസ്

ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു പുതിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ബൈക്കിനും ലഭിക്കും. ഹൈ-ടെന്‍സൈല്‍ സ്റ്റീല്‍ ഡയമണ്ട് ഫ്രെയമില്‍ ഒരുങ്ങിയ കവസാക്കി വള്‍ക്കന്‍ S -ന്റെ ഭാരം 235 കിലോഗ്രാമാണ്.

താഴ്ന്നിറങ്ങിയ ആകാരത്തിലാണ് കവസാക്കി വള്‍ക്കന്‍ S -ന്റെ വരവ്. ഉയരത്തിന് അനുസരിച്ച് വള്‍ക്കന്‍ S -ന്റെ ഹാന്‍ഡിലും, ഫൂട്ട്‌പെഗുകളും സീറ്റും ക്രമീകരിക്കാന്‍ റൈഡര്‍മാര്‍ക്ക് സാധിക്കും. എര്‍ഗോ ഫിറ്റെന്നാണ് ഈ ഫീച്ചറിന് കവസാക്കി നല്‍കിയിരിക്കുന്ന പേര്.
MOST READ: ടൊയോട്ട RAV4 എസ്‌യുവി 2021 പകുതിയോടെ ഇന്ത്യയിൽ എത്തിയേക്കും

റെട്രോ രൂപത്തിലുള്ള ഓവല്‍ ആകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഇരുവശത്തും വൃത്താകൃതിയിലുള്ള ഫെന്‍ഡറുകള്‍, പിന്നില്‍ ലോവര്‍-സെറ്റ് ടേണ്‍ സിഗ്നലുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് മോട്ടോര്‍സൈക്കിളിന്റെ ക്രൂയിസര്‍ രൂപം കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.

അലോയ് വീലുകളും എഞ്ചിന് താഴെയായി ഒരു എക്സ്ഹോസ്റ്റും നല്‍കിയിട്ടുണ്ട്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ പ്രീ-ലോഡ് ക്രമീകരണത്തോടുകൂടിയ ഒരു ഓഫ്-സെറ്റ് തരം മോണോ-ഷോക്ക് സജ്ജീകരണവുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്.
MOST READ: ടിവിഎസ് സുസുക്കി സമുറായി; അന്നും ഇന്നും ഒരു നോ പ്രോബ്ലം ബൈക്ക്

സുരക്ഷയ്ക്കായി മുന്നില്‍ 300 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 250 mm ഡിസ്‌ക് ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.


Click it and Unblock the Notifications








