ബിഎസ് VI കവസാക്കി Z650 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടന്‍
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബിഎസ് VI കവസാക്കി Z650 തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി. 5.94 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

പഴയ പതിപ്പിനെക്കാള്‍ 25,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സുകോമി ഡിസൈന്‍ എന്ന് കവസാക്കി പേരിട്ടു വിളിക്കുന്ന കൂടുതല്‍ ഷാര്‍പ് ആയ ഡിസൈന്‍ ആണ് പുത്തന്‍ Z650 -ന് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്.

എല്‍ഇഡി ഹെഡ്‌ലാമ്പ്, 4.3 ഇഞ്ച് കളര്‍-ടിഎഫ്ടി സ്‌ക്രീന്‍ എന്നിവ ലഭിക്കും. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് അവരുടെ അടുത്തുള്ള കവസാക്കി ഡീലര്‍ഷിപ്പില്‍ പുതിയ Z650 ബുക്ക് ചെയ്യാനോ കവസാക്കിയുടെ വെബ്സൈറ്റില്‍ ബുക്കിംഗ് അന്വേഷണങ്ങള്‍ നടത്താനോ സാധിക്കും.
MOST READ: പെൺകുട്ടിയുടെ RXZ വൈറൽ വീഡിയോയ്ക്ക് പിന്നാലെ മുട്ടൻ പണിയുമായി MVD

ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള 4.3 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്ടി ഡിസ്പ്ലേയാണ് ബൈക്കിലെ പ്രധാന ആകര്‍ഷണം. കവസാക്കിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഈ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനെ സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിക്കാം.

ബൈക്കിനെപ്പറ്റിയുള്ള സകല വിവരങ്ങളും റൈഡിങ് ഡാറ്റയും ഈ ആപ്പ് നല്‍കും. പെട്രോള്‍ ടാങ്കിന്റെ ഷ്രോഡുകളുടെയും ഡിസൈന്‍ കൂടുതല്‍ ഷാര്‍പ്പ് ആക്കിയിട്ടിട്ടുണ്ട്. പുതുതായി ഡണ്‍ലപ്പ് സ്പോര്‍ട്മാക്‌സ് റോഡ്‌സ്‌പോര്‍ട്ട് 2 ടയറുകള്‍ പുതിയ മോഡലില്‍ ഇടം പിടിച്ചിട്ടുണ്ട്.
MOST READ: ഓഗസ്റ്റില്‍ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി ഹോണ്ട

649 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 68 bhp കരുത്തും 64 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്.

മുന്‍വശത്ത് 41 mm ടെലിസ്‌കോപ്പിക് സസ്പെന്‍ഷനും പിന്‍ഭാഗത്ത് പ്രീലോഡ് അഡ്ജസ്റ്റ്ബിലിറ്റിയുള്ള മോണോഷോക്ക് യൂണിറ്റുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.
MOST READ: ബിഎസ്-VI ജാവ മോഡലുകൾ നിരത്തിലേക്ക്, ഡെലിവറി ആരംഭിച്ചതായി കമ്പനി

സുരക്ഷയ്ക്കായി മുന്‍വശത്ത് 300 mm പെറ്റല്‍ ഡിസ്‌കും പിന്നില്‍ 220 mm യൂണിറ്റും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു, അതോടൊപ്പം ABS സ്റ്റാന്‍ഡേര്‍ഡായി നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.

പരിഷ്‌ക്കരിച്ച എക്‌സ്‌ഹോസ്റ്റ്, എയര്‍ബോക്സ് എന്നിവയും പുത്തന്‍ Z650-ല്‍ ഇടം പിടിച്ചിട്ടുണ്ട്. പരിഷ്‌കാരങ്ങള്‍ Z650 ഭാരം കുറച്ചു എന്നുള്ളതാണ് മറ്റൊരു വസ്തുത.
MOST READ: മാരുതി എസ്-ക്രോസ് പെട്രോൾ പതിപ്പ് വിപണിയിലെത്തി; വില 8.39 ലക്ഷം രൂപ

3 കിലോഗ്രാം കുറഞ്ഞ് 191 കിലോഗ്രാം ആണ് പുത്തന്‍ മോഡലിന്റെ ഭാരം. മെറ്റാലിക് സ്പാര്‍ക് ബ്ലാക്ക് എന്ന ഒരൊറ്റ നിറത്തിലെ Z650 ബിഎസ് VI വിപണിയില്‍ ലഭ്യമാവുകയുള്ളു.
Source: Bikedekho


Click it and Unblock the Notifications








