ഓഗസ്റ്റില്‍ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി ഹോണ്ട
2020 ഓഗസ്റ്റ് മാസത്തിലും തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് നിര്‍മ്മാതാക്കളായ ഹോണ്ട. വില്‍പ്പന തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രാന്‍ഡ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

2020 ജൂലൈ മാസത്തിലെ വില്‍പ്പന കണക്കുകളും വരും മാസങ്ങളില്‍ വില്‍പ്പന ഉയര്‍ത്തുമെന്ന സൂചനയാണ് നല്‍കുന്നത്. പ്രതിമാസ വില്‍പ്പനയില്‍ 285 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 5,383 യൂണിറ്റുകളാണ് ബ്രാന്‍ഡ് നിരത്തിലെത്തിച്ചത്.

ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, ലോയല്‍റ്റി ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിങ്ങനെയാണ് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക. ഹോണ്ട സിവിക് പെട്രോള്‍ പതിപ്പില്‍ ഒരു ലക്ഷം രൂപയും, ഡീസല്‍ പതിപ്പില്‍ 1.5 ലക്ഷം രൂപയുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
MOST READ: EK3 ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ച് ഹോർവിൻ

പുതിയ സിറ്റിയിലും (അഞ്ചാം തലമുറ മോഡല്‍) കമ്പനി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 6,000 രൂപയുടെ ലോയല്‍റ്റി ബോണസും വാഹനത്തില്‍ ലഭ്യമാണ്. WR-V ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് 6,000 രൂപയുടെ ലോയല്‍റ്റി ബോണസും 4,000 രൂപ കോര്‍പ്പറേറ്റ് ആനുകൂല്യവും ലഭിക്കും.

15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 6,000 രൂപ ലോയല്‍റ്റി ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് 4,000 രൂപ, അഞ്ച് വര്‍ഷത്തെ വാറന്റി എന്നിവയാണ് ഹോണ്ട അമേസിലെ ഡിസ്‌കൗണ്ടുകളില്‍ ഉള്‍പ്പെടുന്നത്.
MOST READ: ബിഎസ് VI MT-15 വീണ്ടും വില വര്‍ധനവുമായി യമഹ

നാലാം തലമുറ സിറ്റിക്കും ഇത്തവണ ഓഫറുകള്‍ ലഭ്യമാണ്. 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് 8,000 രൂപ, ലോയല്‍റ്റി ബോണസ് 6,000 രൂപ എന്നിവ വാഗ്ദാനം ചെയ്യുന്നു.

അതേസമയം പഴയ സിറ്റിയുടെ രണ്ട് വകഭേദങ്ങളെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ നിന്നു പിന്‍വലിച്ചിട്ടുണ്ട്. SV, V, VX, ZX എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് നാലാം തലമുറ സിറ്റി വിപണിയില്‍ എത്തിയിരുന്നത്. 9.91 ലക്ഷം രൂപ മുതല്‍ 14.31 ലക്ഷം രൂപ വരെയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.
MOST READ: G-ക്ലാസിന് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി മെര്‍സിഡീസ്

ഇരുതലമുറകളും തമ്മിലുള്ള വില വ്യത്യാസം പരിശോധിക്കുമ്പോള്‍ പഴയ പതിപ്പിന്റെ VX, ZX വകഭേദങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഈ വകഭേദങ്ങള്‍ പിന്‍വലിക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് പ്രാരംഭ വകഭേദങ്ങളായ SV, V മോഡലുകള്‍ തെരഞ്ഞെടുക്കാം. 9.91 ലക്ഷം രൂപ മുതല്‍ 10.66 ലക്ഷം രൂപ വരെയാണ് ഈ വകഭേദങ്ങളുടെ എക്സ്ഷോറൂം വില.


Click it and Unblock the Notifications








