ബിഎസ് VI MT-15 വീണ്ടും വില വര്‍ധനവുമായി യമഹ

ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ യമഹ തങ്ങളുടെ ജനപ്രിയ മോഡലായ MT-15-ന്റെ വില വര്‍ധിപ്പിച്ചു. ഇത് രണ്ടാം തവണയാണ് ബ്രാന്‍ഡ് മോഡലിന്റെ വില വര്‍ധിപ്പിക്കുന്നത്.

ബിഎസ് VI MT-15 വീണ്ടും വില വര്‍ധനവുമായി യമഹ

നേരത്തെ ഐസ് ഫ്‌ലൂ വെര്‍മില്യണ്‍ കളര്‍ ഓപ്ഷനു മാത്രമാണ് വില വര്‍ധനവ് ബാധകമായിരുന്നത്. എന്നാല്‍ ഇത്തവണ എല്ലാ കളര്‍ ഓപ്ഷനുകളിലും 1,000 രൂപയുടെ വര്‍ധനവാണ് നിര്‍മ്മാതാക്കള്‍ വരുത്തിയിരിക്കുന്നത്.

ബിഎസ് VI MT-15 വീണ്ടും വില വര്‍ധനവുമായി യമഹ

ഈ വര്‍ഷം ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബിഎസ്-VI മോട്ടോര്‍സൈക്കിള്‍ മെറ്റാലിക് ബ്ലാക്ക്, ഡാര്‍ക്ക് മാറ്റ് ബ്ലൂ, ഐസ് ഫ്‌ലൂ വെര്‍മില്യണ്‍ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

MOST READ: അടിമുടി മാറി പുത്തൻ ഥാർ, ആദ്യ ടീസർ വീഡിയോയുമായി മഹീന്ദ്ര

ബിഎസ് VI MT-15 വീണ്ടും വില വര്‍ധനവുമായി യമഹ

നവീകരിച്ച് 155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 10,000 rpm -ല്‍ 18.5 bhp കരുത്തും 8,500 rpm -ല്‍ 14.1 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

ബിഎസ് VI MT-15 വീണ്ടും വില വര്‍ധനവുമായി യമഹ

ഈ യൂണിറ്റ് എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്കായ യമഹയുടെ തന്നെ R15 V3 പതിപ്പില്‍ വാഗ്ദാനം ചെയ്യുന്നതാണ്. യുവാക്കളെ ലക്ഷ്യമിട്ടാണ് ബൈക്ക് വിപണിയില്‍ എത്തിയിരിക്കുന്നത്.

MOST READ: ലാൻഡ് ക്രൂയിസർ പ്രാഡോ എസ്‌യുവിക്ക് ബ്ലാക്ക് എഡിഷൻ സമ്മാനിച്ച് ടൊയോട്ട

ബിഎസ് VI MT-15 വീണ്ടും വില വര്‍ധനവുമായി യമഹ

അടിമുടി അഗ്രസീവ് ലുക്കാണ് MT15-ന്റെ പ്രധാന സവിശേഷത. യമഹ MT15 വിപണിയില്‍ എത്തിയിട്ട് ഏകദേശം ഒരുവര്‍ഷം പിന്നിട്ടു. ഇക്കാലയളവിനുള്ളില്‍ ബൈക്കിന്റെ 25,000 -ത്തിലധികം യൂണിറ്റുകള്‍ ഏപ്രില്‍ മാസത്തിനുള്ളില്‍ തന്നെ വിറ്റഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ബിഎസ് VI MT-15 വീണ്ടും വില വര്‍ധനവുമായി യമഹ

എല്‍ഇഡി ഹെഡ്‌ലാമ്പ്, ടെയില്‍ ലാമ്പ്, സിംഗിള്‍-ചാനല്‍ എബിഎസ്, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍, സിംഗിള്‍-പീസ് സീറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് ബൈക്കിലെ പ്രധാന സവിശേഷതകള്‍.

MOST READ: സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ അരങ്ങേറ്റത്തിന് തീയതി വെളിപ്പെടുത്തി ട്രയംഫ്

ബിഎസ് VI MT-15 വീണ്ടും വില വര്‍ധനവുമായി യമഹ

മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. ആക്രമണാത്മക രൂപകല്‍പ്പനയുള്ള MT-15 വളരെ സ്പോര്‍ട്ടിയും മസ്‌കുലര്‍ രൂപവുമാണ് പ്രധാനം ചെയ്യുന്നത്.

ബിഎസ് VI MT-15 വീണ്ടും വില വര്‍ധനവുമായി യമഹ

ഇന്ത്യന്‍ വിപണിയില്‍ ബജാജ് പള്‍സര്‍ NS200, ടിവിഎസ് അപ്പാച്ചെ RTR200 4V, സുസുക്കി ജിക്‌സെര്‍ 155, കെടിഎം ഡ്യൂക്ക് 125 എന്നിവയാണ് യമഹ MT-15 ന്റെ പ്രധാന എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha MT 15 BS6 Prices Hiked For Second Time. Read in Malayalam.
Story first published: Wednesday, August 5, 2020, 15:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X