G-ക്ലാസിന് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി മെര്‍സിഡീസ്

ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ അവതിപ്പിക്കാനൊരുങ്ങി ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്. ചില അന്താരാഷ്ട്ര വിപണികളില്‍ G-ക്ലാസ് എസ്‌യുവിയുടെ പുതിയ പ്രാരംഭ പതിപ്പുകളെയാകും ബ്രാന്‍ഡ് ഉടന്‍ അവതരിപ്പിച്ചേക്കും.

G-ക്ലാസിന് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി മെര്‍സിഡീസ്

മെര്‍സിഡീസ് G-350 എന്ന് വിളിക്കുന്ന ഫോര്‍ സിലിണ്ടര്‍ G-വാഗണ്‍ ആദ്യം ചൈനയില്‍ വില്‍പ്പനയ്ക്കെത്തും, തുടര്‍ന്ന് മറ്റ് വിപണികളിലും. ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന G350d, 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ ഉപയോഗിക്കുന്നു.

G-ക്ലാസിന് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി മെര്‍സിഡീസ്

പെട്രോള്‍ പതിപ്പില്‍ ടര്‍ബോചാര്‍ജ്ഡ് 2.0 ലിറ്റര്‍, നാല് സിലിണ്ടര്‍ എഞ്ചിന്‍ ഉപയോഗിക്കുന്നു. വലിയ G-ക്ലാസിന് ഇത് വളരെ ചെറുതാണെന്ന് തോന്നുമെങ്കിലും, ഈ എഞ്ചിന്‍ 299 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കും. 9 G-ട്രോണിക്, 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ഇടംപിടിച്ചേക്കും.

MOST READ: ഇനി അധികം മുടക്കണം, ബിഎസ്-VI FZ മോഡലുകളുടെ വിലയിലും പരിഷ്ക്കരണം നടപ്പിലാക്കി യമഹ

G-ക്ലാസിന് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി മെര്‍സിഡീസ്

നിലവില്‍ വില്‍പ്പനയ്ക്കുള്ള ആറ്, എട്ട് സിലിണ്ടര്‍ മോഡലുകളുടെ 2.5 ടണ്‍ കര്‍ബ് വെയ്റ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറിയ എഞ്ചിന്‍ കുറച്ച് ഭാരം കുറയ്ക്കാന്‍ ഇടയാക്കുമെങ്കിലും, ലാഡര്‍-ഫ്രെയിം ഓഫ്-റോഡര്‍ ഇപ്പോഴും മിക്ക ആഢംബര എസ്‌യുവികളേക്കാളും ഭാരമുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

G-ക്ലാസിന് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി മെര്‍സിഡീസ്

G-വാഗണ്‍ മോഡല്‍ ശ്രേണിയുടെ G350 പെട്രോളിന് വിലയേറിയ മോഡലുകളേക്കാള്‍ അല്‍പം കുറഞ്ഞ സ്റ്റാന്‍ഡേര്‍ഡ് ഉപകരണങ്ങള്‍ ഉണ്ടായിരിക്കാം. G-ക്ലാസ് അല്ലെങ്കില്‍ G-വാഗണ്‍ മെര്‍സിഡീസ് ബെന്‍സ് ശ്രേണിയിലെ മികച്ചൊരു മോഡലാണ്.

MOST READ: സര്‍വീസ് ഇനി വീട്ടുപടിക്കല്‍; പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് ടിവിഎസ്

G-ക്ലാസിന് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി മെര്‍സിഡീസ്

ഈ എസ്‌യുവിയുടെ വിലകുറഞ്ഞ, നാല് സിലിണ്ടര്‍ പതിപ്പ് അവതരിപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് മറ്റ് രാജ്യങ്ങളെപ്പോലെ ഈ എസ്‌യുവിക്ക് വലിയ ഡിമാന്‍ഡുള്ള ചൈന പോലുള്ള വിപണികളില്‍ വലിയ എഞ്ചിനുകളുള്ള വാഹനങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഈടാക്കുന്നത് ഒഴിവാക്കാന്‍ കൂടിയാണ്.

G-ക്ലാസിന് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി മെര്‍സിഡീസ്

മെര്‍സിഡീസ് ബെന്‍സ് AMG G 63 സ്‌പെക്കില്‍ ആദ്യമായി ഇന്ത്യയില്‍ ഏറ്റവും പുതിയ G-ക്ലാസ് പുറത്തിറക്കി. പിന്നീട് G 350d ഡീസല്‍ അവതരിപ്പിച്ചു. G63 -ന് 2.28 കോടി രൂപയും ഡീസലില്‍ പ്രവര്‍ത്തിക്കുന്ന G 350d മോഡലിന് 1.5 കോടി രൂപയുമാണ് എക്‌സ്‌ഷോറൂം വില.

MOST READ: മധുര സ്‌മരണകൾ ഉണർത്തുന്ന തൊണ്ണൂറുകളിലെ റോഡ് കിങുകൾ

G-ക്ലാസിന് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി മെര്‍സിഡീസ്

പെട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന G350 ഇന്ത്യന്‍ നിരയ്ക്ക് ഒരു മികച്ച കൂട്ടിച്ചേര്‍ക്കലായിരിക്കുമെങ്കിലും, മെര്‍സിഡീസ് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല.

G-ക്ലാസിന് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി മെര്‍സിഡീസ്

1979 മുതല്‍ വിപണിയിലുള്ള G-വാഗണ്‍, ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ബെന്‍സ് വാഹനങ്ങളിലൊന്നാണ്. ഈ പതിപ്പുകളെ ഇലക്ട്രിക് ശ്രേണിയിലേക്കും ബ്രാന്‍ഡ് പരിഗണിക്കുന്നുണ്ട്.

MOST READ: മാരുതി സെലേറിയോ പുത്തന്‍ പതിപ്പ് ഈ വര്‍ഷം; പരീക്ഷണയോട്ടം ആരംഭിച്ചു

G-ക്ലാസിന് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി മെര്‍സിഡീസ്

മെഴ്സിഡീസിന്റെ EQ ഇലക്ട്രിക്ക് സബ് ബ്രാന്‍ഡില്‍ (EQA, EQC പോലുള്ളവ) ഇതിനകം പ്രഖ്യാപിച്ച മറ്റ് മോഡലുകളില്‍ ഉപയോഗിക്കുന്ന സമീപനത്താല്‍ പുതിയ കാര്‍ EQG എന്ന പേരില്‍ വില്‍പ്പനക്കെത്തിയേക്കും. തല്‍ഫലമായി ബെസ്പോക്ക് ബോഡി സ്‌റ്റൈലിംഗ് ഫീച്ചര്‍ ചെയ്യാനും കമ്പനിക്ക് കഴിഞ്ഞേക്കും.

G-ക്ലാസിന് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി മെര്‍സിഡീസ്

EQS പോലെ, G-ക്ലാസ് ഇലക്ട്രിക്ക് ഫോര്‍ വീല്‍ ഡ്രൈവ് ഉപയോഗിച്ച് അവതരിപ്പിക്കുകയും രണ്ട് ഇലക്ട്രിക്ക് മോട്ടോറുകളില്‍ നിന്ന് അതിന്റെ കരുത്ത് ഉത്പാദിപ്പിക്കും. മോട്ടോറുകളില്‍ ഒന്ന് കാറിന്റെ മുന്‍വശത്തും മറ്റൊന്ന് പിന്‍ഭാഗത്തുമായി സ്ഥാപിക്കും. അതേസമയം ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും ലഭ്യമല്ല.

Source: Autocarindia

Most Read Articles

Malayalam
English summary
Mercedes Benz G-Class To Get Four Cylinder Petrol Engine. Read in Malayalam.
Story first published: Wednesday, August 5, 2020, 11:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X