മാരുതി സെലേറിയോ പുത്തന്‍ പതിപ്പ് ഈ വര്‍ഷം; പരീക്ഷണയോട്ടം ആരംഭിച്ചു
ജനപ്രിയ ഹാച്ച്ബാക്കുകളില്‍ ഒന്നായ സെലേറിയോയുടെ പുതുതലമുറ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. 2014-ലാണ് മോഡലിനെ ബ്രാന്‍ഡ് വിപണിയില്‍ എത്തിക്കുന്നത്.

വാഹനം വിപണിയില്‍ എത്തുമെന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ തന്നെ നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ പരീക്ഷണയോട്ടം ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍.

Motoroctane ആണ് പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പൂര്‍ണമായും മൂടിക്കെട്ടിയായിരുന്നു വാഹനത്തിന്റെ നിരത്തുകളിലെ പരീക്ഷണയോട്ടം. 2014 -ല്‍ ആദ്യമായി വിപണിയിലെത്തിയ മോഡലിന് ഒരു പുതിയ അപ്ഡേറ്റിനായി ഉചിതമായ സമയമാണിത്.
MOST READ: ബിഎസ്-VI R15 V3.0 മോഡലിന്റെ വില വീണ്ടും വർധിപ്പിച്ച് യമഹ

കൊറോണ വൈറസിനെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം കൂടുതല്‍ ആളുകളും ചെറു കാറുകള്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നു. അത്തരമൊരു സമയത്ത് ഒരു പുതിയ കാര്‍ വിപണിയില്‍ എത്തുന്നത് വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ മാരുതിയെ സഹായിക്കും.

YNC എന്ന് കോഡ്‌നാമം നല്‍കിയിട്ടുള്ള പുത്തന്‍ സെലേറിയോ ഭാരം കുറഞ്ഞ അഞ്ചാം തലമുറ ഹാര്‍ടെക്റ്റ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. മാരുതി സുസുക്കി മോഡലുകളായ എര്‍ട്ടിഗ, XL6, വാഗണ്‍ ആര്‍ എന്നിവയെല്ലാം ഈ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് എത്തുന്നത്.
MOST READ: സാത്തി ഇലക്ട്രിക് മോപ്പെഡ് അവതരിപ്പിച്ച് ടെക്കോ; വില 57,697 രൂപ

എല്‍ഇഡി ഡിആര്‍എല്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, സ്‌റ്റൈലിഷ് അലോയ്കള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, റിയര്‍ വൈപ്പര്‍, മസ്‌കുലര്‍ ബമ്പറുകള്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള ഒആര്‍വിഎം തുടങ്ങിയ സവിശേഷതകളോടെയാകും സെലേറിയോ വിപണിയില്‍ എത്തുക.

അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഡാഷ്ബോര്‍ഡ് മൗണ്ട് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുടെ പിന്തുണയും ലഭിക്കും. ഫാബ്രിക് സീറ്റുകള്‍, കപ്പ് ഹോള്‍ഡറുകള്‍, ഓട്ടോമാറ്റിക് എസി, സ്റ്റിയറിംഗ് മൗണ്ട്ഡ് കണ്‍ട്രോളുകള്‍ തുടങ്ങിയ സവിശേഷതകളും വാഹനത്തില്‍ പ്രതീക്ഷിക്കാം.

സ്റ്റാന്‍ഡേര്‍ഡായി ഫ്രണ്ട് എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് ക്യാമറ അസിസ്റ്റ്, സ്പീഡ് സെന്‍സര്‍, സീറ്റ് ബെല്‍റ്റുകള്‍, എബിഎസ്, ഇബിഡി മുതലായ സുരക്ഷാ സംവിധാനങ്ങളും വാഹനത്തില്‍ ഇടംപിടിക്കും.

K10B 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാകും പുതിയ സെലേറിയോയ്ക്ക് കരുത്ത് പകരുക. ഈ ബിഎസ് VI എഞ്ചിന്‍ 67 bhp കരുത്തില്‍ 90 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സ്റ്റാന്‍ഡേര്‍ഡ് അഞ്ച് സ്പീഡ് മാനുവല്‍, ഓപ്ഷണല്‍ അഞ്ച് സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് എന്നിവയുമായാണ് എഞ്ചിന്‍ ജോടിയാക്കുക.

വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല. നിലവിലെ പതിപ്പിന് 4.46 ലക്ഷം രൂപ മുതല്‍ 5.73 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോരൂം വില. വിപണിയില്‍ ടാറ്റ ടിയാഗൊ, റെനോ ക്വിഡ് തുടങ്ങിയ മോഡലുകളുടെ വിപണിയാണ് ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications