ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കവസാക്കി മോഡലായി Z900

ജാപ്പനീസ് സ്പോർട്‌സ് മോട്ടോർസൈക്കിൾ നിർമാതാക്കളായ കവസാക്കി ശ്രേണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മോഡൽ എന്ന നേട്ടം സ്വന്തമാക്കി Z900. കഴിഞ്ഞ വർഷം ഡിസംബറിൽ കമ്പനി നിഞ്ച 300-ന്റെ ഉത്പാദനം നിർത്തിവെച്ചതിന്റെ ഫലമായാണ് Z900-ന്റെ വിൽപ്പനയിൽ പുരോഗതിയുണ്ടായത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കവസാക്കി മോഡലായി Z900

കവസാക്കി 2020 ഫെബ്രുവരിയിൽ മൊത്തം 174 യൂണിറ്റുകൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 309 യൂണിറ്റായിരുന്നു. 43.7 ശതമാനം ഇടിവാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം ബ്രാൻഡുകൾക്കിടയിലെ മൊത്ത വിൽപ്പനയിൽ ജാപ്പനീസ് ബ്രാൻഡിന് മഹീന്ദ്ര, ട്രയംഫ് എന്നീ കമ്പനികളേക്കാൾ മുന്നിലാണ്. നിഞ്ച 300 നിർത്തലാക്കിയതോടെ കവസാക്കിക്ക് വിപണിയൽ ഒരു ആധിപത്യം നഷ്ടമായെന്നു വേണം കരുതാൻ.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കവസാക്കി മോഡലായി Z900

ബി‌എസ്‌-IV മോഡലുകൾ നിർത്തലാക്കുന്നതിന്റെ ഭാഗമായാണ് കവസാക്കി അവരുടെ ജനപ്രിയ മോഡലായ നിഞ്ച 300-ന്റെ ഉത്പാദനം നിർത്തിവെച്ചിരിക്കുന്നത്. പരിഷ്ക്കരിച്ച പതിപ്പ് വരും ദിവസങ്ങളിൽ വിൽപ്പനക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കവസാക്കി മോഡലായി Z900

കവസാക്കിയുടെ Z900 മോഡൽ 2019 ഫെബ്രുവരിയിൽ വിറ്റ 39 യൂണിറ്റിനെ അപേക്ഷിച്ച്അത് ഇത്തവണ 71 യൂണിറ്റായി വർധിച്ചു. 82 ശതമാനത്തോളം വളർച്ചയാണിത് സൂചിപ്പിക്കുന്നത്. Z650-യുടെ 20 യൂണിറ്റുകൾ, നിൻജ 650-യുടെ 18 യൂണിറ്റുകൾ, വൾക്കൺ S-ന്റെ 12 യൂണിറ്റുകൾ, 13 യൂണിറ്റ് ZX-10RR എന്നിങ്ങനെയും കമ്പനി രേഖപ്പെടുത്തി.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കവസാക്കി മോഡലായി Z900

നിഞ്ച 300, ZX-6R, വെർസിസ് 300X, വെർസിസ് 1000, നിഞ്ച H2 എന്നിവ ഓരോ യൂണിറ്റ് വീതവും നിഞ്ച 1000 35 യൂണിറ്റും വിൽപ്പന രേഖപ്പെടുത്തി. നവീകരിച്ച് ഈ വർഷം ആദ്യം വിപണിയിൽ ഇടംപിടിച്ച ബിഎസ്-IV മോഡലിന് ഏർപ്പെടുത്തിയ മികച്ച ഓഫറുകൾ വിൽപ്പനയിൽ നേട്ടം കൊയ്യാൻ സഹായിച്ചു. 7.99 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കവസാക്കി മോഡലായി Z900

ഇപ്പോൾ ലഭ്യമാകുന്ന 2020 കവാസാക്കി Z900-ന് ഏകദേശം 30,000 രൂപയോളം കൂടുതലാണ്. പരിമിതമായ അളവിൽ മാത്രമാണ് ബൈക്ക് വിൽക്കുന്നത്. ഇതിന് H2 പ്രചോദിത പുതിയ എൽഇഡി ഹെഡ്‌ലൈറ്റ്, ട്വീക്ക്ഡ് ടെയിൽ എൻഡ്, മറ്റ് കോസ്മെറ്റിക് നവീകരണങ്ങൾ എന്നിവ ലഭിക്കുന്നു. ത്രീ-ലെവൽ കവാസാക്കി ട്രാക്ഷൻ കൺട്രോൾ, ലോ, ഫുൾ മോഡുകൾ അവതരിപ്പിച്ചതാണ് ഏറ്റവും വലിയ കൂട്ടിച്ചേർക്കൽ.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കവസാക്കി മോഡലായി Z900

സ്പോർട്ട്, റോഡ്, റെയിൻ, റൈഡർ എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകൾ കവസാക്കി Z900 വാഗ്‌ദാനം ചെയ്യുന്നു. ഓരോന്നിനും വ്യത്യസ്‌ത റൈഡിംഗ് സ്വഭാവ സവിശേഷതകളാണുള്ളത്. ഒരു റൈഡറിന് അവരുടെ മുൻഗണന അനുസരിച്ച് മോട്ടോർസൈക്കിൾ സജ്ജമാക്കാൻ ഇത് അനുവദിക്കുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കവസാക്കി മോഡലായി Z900

948 സിസി DOHC, 16 വാൽവ്, ഇൻ‌ലൈൻ നാല് സിലിണ്ടർ എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്. ഇത് 123 bhp കരുത്തും 98.6 Nm torque ഉം ഉതാപാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയർ‌ബോക്‌സുമായി എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു. മുൻവശത്ത് 41 mm അപ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ മോണോ ഷോക്കുമാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കവസാക്കി മോഡലായി Z900

രണ്ടും റീബൗണ്ട് ഡാമ്പിംഗ്, സ്പ്രിംഗ് പ്രീലോഡ് ക്രമീകരിക്കാവുന്നവയാണ്. മുൻവശത്ത് 300 mm ഡിസ്കും പിന്നിൽ 250 mm ഡിസ്കും ബ്രേക്കിംഗ് ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നു. കവാസാക്കി എബി‌എസിനെ സ്റ്റാൻ‌ഡേർഡായി വാഗ്‌ദാനം ചെയ്യുമ്പോൾ കോർണറിംഗ് എബിഎസ് Z900-ൽ കവസാക്കി ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

More from DriveSpark

Article Published On: Thursday, March 26, 2020, 18:23 [IST]
English summary
Kawasaki Z900 Becomes Brand’s Best-Selling Motorcycle In India. Read in Malayalam
കൂടുതല്‍... #കവസാക്കി #kawasaki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X