കെടിഎം 250 അഡ്വഞ്ചറിനായി ബുക്കിംഗ് ആരംഭിച്ച് ഡീലര്‍ഷിപ്പുകള്‍; അരങ്ങേറ്റം ഉടന്‍

അഡ്വഞ്ചര്‍ ശ്രേണിയിലേക്ക് പുതിയ മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഓസ്ട്രിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കെടിഎം. 250 സിസി ശ്രേണിയിലേക്കാണ് പുതിയ മോഡല്‍ എത്തുക.

കെടിഎം 250 അഡ്വഞ്ചറിനായി ബുക്കിംഗ് ആരംഭിച്ച് ഡീലര്‍ഷിപ്പുകള്‍; അരങ്ങേറ്റം ഉടന്‍

പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്. ഉത്സവ സീസണ്‍ അടുത്തതോടെ മോഡലിനെ വിപണിയില്‍ എത്തിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

കെടിഎം 250 അഡ്വഞ്ചറിനായി ബുക്കിംഗ് ആരംഭിച്ച് ഡീലര്‍ഷിപ്പുകള്‍; അരങ്ങേറ്റം ഉടന്‍

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ മോഡലിനായുള്ള ബുക്കിംഗ് ചില ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു. 1,000 രൂപ മുതല്‍ 5,000 രൂപ വരെയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. ബുക്കിംഗ് പിന്‍വലിക്കുകയാണെങ്കില്‍ ഈ തുക തിരികെ നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: അമേസിന്റെ സ്പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കി ഹോണ്ട; പ്രാരംഭ വില 7 ലക്ഷം രൂപ

കെടിഎം 250 അഡ്വഞ്ചറിനായി ബുക്കിംഗ് ആരംഭിച്ച് ഡീലര്‍ഷിപ്പുകള്‍; അരങ്ങേറ്റം ഉടന്‍

കെടിഎം 250 അഡ്വഞ്ചര്‍ ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ മോഡലായിരിക്കും. മാത്രമല്ല കെടിഎം 390 അഡ്വഞ്ചറിനോട് ഏറെക്കുറെ സാമ്യമുള്ളതായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെടിഎം 250 അഡ്വഞ്ചര്‍ ബ്രാന്‍ഡില്‍ നിന്ന് എത്തുന്ന താങ്ങാനാവുന്ന ഓപ്ഷനായിരിക്കും.

കെടിഎം 250 അഡ്വഞ്ചറിനായി ബുക്കിംഗ് ആരംഭിച്ച് ഡീലര്‍ഷിപ്പുകള്‍; അരങ്ങേറ്റം ഉടന്‍

ഡ്യൂക്ക് 250 മോഡലിന്റെ അതേ വില ശ്രേണിയിലാകും ബൈക്ക് വിപണിയില്‍ എത്തുക. അതുപോലെ തന്നെ ഈ മോട്ടോര്‍സൈക്കിളിന്റെ എഞ്ചിന്‍ 250 ഡ്യൂക്കിനെ ശക്തിപ്പെടുത്തുന്ന അതേ യൂണിറ്റായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ഫസ്റ്റ് റെസ്പോണ്ടര്‍ വാഹനമായി നാല് എക്സ്ട്രീം 200R വാഹനങ്ങള്‍ കൈമാറി ഹീറോ

കെടിഎം 250 അഡ്വഞ്ചറിനായി ബുക്കിംഗ് ആരംഭിച്ച് ഡീലര്‍ഷിപ്പുകള്‍; അരങ്ങേറ്റം ഉടന്‍

248.8 സിസി, ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ യൂണിറ്റിന് പരമാവധി 30 bhp കരുത്തില്‍ 24 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതായിരിക്കും. 390 അഡ്വഞ്ചര്‍ പോലെ 250 ADV പതിപ്പിനും ആറ് സ്പീഡ് സീക്വന്‍ഷല്‍ ഗിയര്‍ബോക്സ്, സ്ലിപ്പര്‍ ക്ലച്ച്, ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍ എന്നിവ ഉണ്ടായിരിക്കും.

കെടിഎം 250 അഡ്വഞ്ചറിനായി ബുക്കിംഗ് ആരംഭിച്ച് ഡീലര്‍ഷിപ്പുകള്‍; അരങ്ങേറ്റം ഉടന്‍

കെടിഎം 390 മോട്ടോര്‍സൈക്കിളുകള്‍ പോലെ ഡ്യുവല്‍-ചാനല്‍ എബിഎസിനൊപ്പം ഒരു പൂര്‍ണ ഡിജിറ്റല്‍ ടിഎഫ്ടി ഡിസ്പ്ലേയും എല്‍ഇഡി ഹെഡ്‌ലാമ്പും ബൈക്കില്‍ ഇടംപിടിക്കും.

MOST READ: 2020 മോഡൽ വെൽഫയറിന് 2020 എന്ന ഫാൻസി നമ്പർ സ്വന്തമാക്കി മോഹൻലാൽ

കെടിഎം 250 അഡ്വഞ്ചറിനായി ബുക്കിംഗ് ആരംഭിച്ച് ഡീലര്‍ഷിപ്പുകള്‍; അരങ്ങേറ്റം ഉടന്‍

390 അഡ്വഞ്ചറിന് സമാനമായിരിക്കും അതിന്റെ ബോഡിയും ഡിസൈനും എന്ന് നേരത്തെ പുറത്തുവന്ന പരീക്ഷണ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഒരേ വീലുകള്‍, സസ്‌പെന്‍ഷന്‍ ഘടകങ്ങള്‍, മറ്റ് മെക്കാനിക്കല്‍ ഭാഗങ്ങള്‍ എന്നിവയും 250 അഡ്വഞ്ചര്‍ മുന്നോട്ടുകൊണ്ടുപോയേക്കും.

More from DriveSpark

Article Published On: Wednesday, October 14, 2020, 15:43 [IST]
English summary
KTM 250 Adventure Bookings Begin At Dealerships. Read in Malayalam.
കൂടുതല്‍... #കെടിഎം #ktm
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X