Just In
- 33 min ago
വായു മലിനീകരണം കുറയ്ക്കുക ലക്ഷ്യം; ഇരുചക്രവാഹനങ്ങള്‍ക്ക് ഗ്രീന്‍ വെഹിക്കിള്‍ റേറ്റിംഗ്
- 56 min ago
മുൻഗാമിയേക്കാൾ പ്രീമിയമാകും, പുത്തൻ മാരുതി സെലേറിയോ ഉടൻ നിരത്തിലേക്ക്
- 20 hrs ago
അഡ്വഞ്ചര്‍ പരിവേഷത്തില്‍ മഹീന്ദ്ര മോജോ; കാണാം വീഡിയോ
- 23 hrs ago
ഹോണ്ട കാറുൾക്കും വില കൂടി, വർധനവ് 7,000 മുതൽ 12,000 രൂപ വരെ
Don't Miss
- Movies
സൗന്ദര്യ ചികിത്സയ്ക്ക് പോയി പണി വാങ്ങി നടി റെയ്സ; ഡോക്ടറുടെ പിഴവാണ് കാരണമെന്ന് പറഞ്ഞ് നടി തന്നെ രംഗത്ത്
- Lifestyle
കോവിഡ് രണ്ടാംതരംഗം; കുട്ടികളിലെ ഈ ലക്ഷണങ്ങള്‍ കരുതിയിരിക്കൂ
- News
തൃശൂർ പൂരം ആരാധകനാണ്, ഇത്തവണ പൂരപ്പറമ്പിൻ്റെ നാലയത്ത് പോവുകയില്ലെന്ന് അശോകൻ ചെരുവിൽ
- Finance
കോവിഡ് പേടിയില്‍ വിപണി വിറയ്ക്കുന്നു; സെന്‍സെക്സ് 1,000 പോയിന്റിലേറെ നഷ്ടത്തില്‍
- Sports
IPL 2021: 50ലധികം ടി20 ഇന്നിങ്സ്, ഒരു തവണ പോലും ഡെക്കായില്ല, മൂന്ന് ഇന്ത്യന്‍ താരങ്ങളിതാ
- Travel
മണാലിയില്‍ കാണുവാന്‍ പത്തിടങ്ങള്‍!! മറക്കാതെ പോകണം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫസ്റ്റ് റെസ്പോണ്ടര്‍ വാഹനമായി നാല് എക്സ്ട്രീം 200R വാഹനങ്ങള്‍ കൈമാറി ഹീറോ
ഹിമാചല്‍ പ്രദേശിലെ ഷിംല ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് ഫസ്റ്റ് റെസ്പോണ്ടര്‍ വാഹനങ്ങള്‍ (FRV) കൈമാറി ഹീറോ. നാല് എക്സ്ട്രീം 200R ഫസ്റ്റ് റെസ്പോണ്ടര്‍ ബൈക്കുകളാണ് ഹീറോ കൈമാറിയത്.

ഇത് ബ്രാന്‍ഡിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ ഉത്തരവാദിത്തത്തിന്റെ (CSR) ഭാഗമാണ്, കൂടാതെ ഗ്രാമീണ മേഖലകളിലെ ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് രോഗികളെ എത്തിക്കുന്നതിന് ഉപയോഗിക്കുന്ന അധിക പ്രവര്‍ത്തനക്ഷമതയോടെയാണ് ബൈക്കുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഹിമാചല്‍ പ്രദേശ് സര്‍ക്കാരില്‍ നിന്ന് കൊവിഡ്-19 മെറ്റീരിയല്‍ സപ്ലൈസ് ഡെപ്യൂട്ടി ഡയറക്ടര്‍ രമേശ് ചന്ദിന്റെ സാന്നിധ്യത്തില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി അമിതാഭ് അവസ്തി നാല് വാഹനങ്ങളും സ്വീകരിച്ചു.
MOST READ: ഇസൂസു D-മാക്സ്, S-ക്യാബ് ബിഎസ് VI മോഡലുകൾ പുറത്തിറക്കി; വില 7.84 ലക്ഷം രൂപ

ഗ്രാമങ്ങളിലും, ഉള്‍പ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും കഴിയുന്ന രോഗികള്‍ക്ക് പ്രഥമിക ചികിത്സ നല്‍കുന്നതിനും അവരെ ആശുപത്രികളില്‍ എത്തിക്കുന്നതിനും ഫസ്റ്റ് റെസ്പോണ്ടര്‍ വാഹനങ്ങള്‍ ഉപകരിക്കുമെന്ന് ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസര്‍ വിജയ് സേഥി പറഞ്ഞു.

ആംബുലന്‍സിന് സമാനമായി രോഗികളെ കിടത്തി കൊണ്ടുവരാനുള്ള സൗകര്യമുള്ള ബൈക്കുകളാണ് ഫസ്റ്റ് റെസ്പോണ്ടര്‍ വാഹനങ്ങളായിരിക്കുന്നത്. നേരത്തെയും ഇത്തരത്തില്‍ കുറച്ച് മോഡലുകള്‍ ഗുരുഗ്രാമിലെ ആശുപത്രിക്കള്ക്കായും ഹീറോ കൈമാറിയിരുന്നു.
MOST READ: വിപണിയില്‍ ലഭ്യമായ 5 മികച്ച പെട്രോള്‍ മാനുവല്‍ മിഡ്-സൈസ് സെഡാനുകള്‍

ഹീറോയുടെ എക്സ്ട്രീം 200R ബൈക്കാണ് ഫസ്റ്റ് റെസ്പോണ്ടര്‍ വെഹിക്കിള്‍ ആയിരിക്കുന്നത്. ഒരു ഫുള്‍ സ്ട്രെച്ചര്‍, മടക്കിവെക്കാന്‍ കഴിയുന്ന ടോപ്പ്, പ്രാഥമിക ചികിത്സയ്ക്കുള്ള മരുന്നുകള്‍, ഓക്സിജന്‍ സിലിണ്ടര്‍, ഫയര്‍ എസ്റ്റിഗ്യൂഷര്‍, എല്‍ഇഡി ഫ്ലാഷ് ലൈറ്റ്, ബീക്കണ്‍ ലൈറ്റ്, വയര്‍ലെസ് പബ്ലിക്ക് അനൗണ്‍സ്മെന്റ് സിസ്റ്റം എന്നിവയാണ് ഈ ബൈക്കിലുള്ളത്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഹീറോ മോട്ടോകോര്‍പ്പ് 60 ബൈക്ക് ആംബുലന്‍സുകള്‍ നേരത്തെ കേന്ദ്ര സര്‍ക്കാരിന് കൈമാറിയിരുന്നു. ഹീറോയുടെ 150 സിസി കരുത്തുള്ള വാഹനമായിരുന്നു ബൈക്ക് ആംബുലന്‍സിനായി ഉപയോഗിച്ചിരുന്നത്.
MOST READ: 2020 മോഡൽ വെൽഫയറിന് 2020 എന്ന ഫാൻസി നമ്പർ സ്വന്തമാക്കി മോഹൻലാൽ

പ്രാഥമിക ചികിത്സ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയാണ് ഹീറോ ബൈക്ക് ആംബുലന്‍സുകളും എത്തിച്ചിരുന്നത്. ഹീറോയുടെ ബൈക്ക് നിരയിലെ തന്നെ കരുത്തുറ്റ മോഡലാണ് ഫസ്റ്റ് റെസ്പോണ്ടര്‍ വാഹനമായി മാറിയ എക്സ്ട്രീം 200R.

199.6 സിസി എഞ്ചിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. ഈ എഞ്ചിന് 18.4 bhp കരുത്തും 17.1 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കും സിംഗിള്‍ ചാനല്‍ എബിസും ഹീറോ നല്‍കിയിട്ടുണ്ട്.