ഇസൂസു D-മാക്സ്, S-ക്യാബ് ബിഎസ് VI മോഡലുകൾ പുറത്തിറക്കി; വില 7.84 ലക്ഷം രൂപ

ഇസൂസു മോട്ടോർസ് ഇന്ത്യ തങ്ങളുടെ D-മാക്സ്, S-ക്യാബ് വാണിജ്യ വാഹനങ്ങളുടെ ബിഎസ് VI കംപ്ലയിന്റ് പതിപ്പുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി.

ഇസൂസു D-മാക്സ്, S-ക്യാബ് ബിഎസ് VI മോഡലുകൾ പുറത്തിറക്കി; വില 7.84 ലക്ഷം രൂപ

പുതിയ ഇസൂസു D-മാക്സ്, S-ക്യാബ് ബിഎസ് VI വാണിജ്യ വാഹനങ്ങൾക്ക് യഥാക്രമം 7.84 ലക്ഷം രൂപയും, 9.82 ലക്ഷം രൂപയുമാണ് ആമുഖ എക്സ്-ഷോറൂം വില.

ഇസൂസു D-മാക്സ്, S-ക്യാബ് ബിഎസ് VI മോഡലുകൾ പുറത്തിറക്കി; വില 7.84 ലക്ഷം രൂപ

ഇസൂസു D-മാക്സ്, S-ക്യാബ് വാഹനങ്ങൾക്കുള്ള ബുക്കിംഗ് ഇപ്പോൾ കമ്പനി തുറന്നിരിക്കുകയാണ്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഓൺലൈനിലോ രാജ്യത്തുടനീളമുള്ള ഏതെങ്കിലും ബ്രാൻഡിന്റെ ഡീലർഷിപ്പുകളിലോ വാഹനങ്ങൾ ബുക്ക് ചെയ്യാം. ഇവയ്ക്കായുള്ള ഡെലിവറികൾ ഉടൻ ആരംഭിക്കുമെന്ന് പറയപ്പെടുന്നു.

MOST READ: 2020 മോഡൽ വെൽഫയറിന് 2020 എന്ന ഫാൻസി നമ്പർ സ്വന്തമാക്കി മോഹൻലാൽ

ഇസൂസു D-മാക്സ്, S-ക്യാബ് ബിഎസ് VI മോഡലുകൾ പുറത്തിറക്കി; വില 7.84 ലക്ഷം രൂപ

ഇന്ത്യൻ വിപണിയിൽ D-മാക്സ് ക്യാബ് ചേസിസ്, D-മാക്സ്, D-മാക്സ് സൂപ്പർ സ്ട്രോംഗ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഇസൂസു D-മാക്സ് ബിഎസ് VI മോഡൽ വാഗ്ദാനം ചെയ്യുന്നത്. ടോപ്പ് സ്‌പെക്ക് ‘സൂപ്പർ സ്ട്രോംഗ്' വേരിയന്റിന് 8.38 ലക്ഷം രൂപ എക്സ്-ഷോറൂം വില വരുന്നു.

ഇസൂസു D-മാക്സ്, S-ക്യാബ് ബിഎസ് VI മോഡലുകൾ പുറത്തിറക്കി; വില 7.84 ലക്ഷം രൂപ

ഈ റേഞ്ച്-ടോപ്പിംഗ് മോഡൽ ഏറ്റവും ഉയർന്ന പേലോഡ് ശേഷി 1710 കിലോഗ്രാം (1.7 ടൺ) വാഗ്ദാനം ചെയ്യുന്നു, മിഡ്-സ്പെക്ക് ട്രിമിന് 1240 കിലോഗ്രാം പേലോഡ് വഹിക്കാൻ കഴിയും.

MOST READ: കൗതുക കാഴ്ച്ച; റോഡിൽ ഡ്രൈവറില്ലാതെ ഓടുന്ന പ്രീമിയർ പദ്മിനി -വൈറൽ വീഡിയോ

ഇസൂസു D-മാക്സ്, S-ക്യാബ് ബിഎസ് VI മോഡലുകൾ പുറത്തിറക്കി; വില 7.84 ലക്ഷം രൂപ
D-MAX Price Ex-Showroom (Mumbai)
Super Strong 1710 kg ₹8,38,929
1240 kg ₹8,28,911
Cab Chassis ₹7,84,239
S-Cab Standard ₹9,82,150
S-Cab Hi-Ride ₹10,07,139

അതുപോലെ, ഇസൂസു S-ക്യാബ് ബിഎസ് VI മോഡലും സ്റ്റാൻഡേർഡ്, ഹൈ-റൈഡ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്.

ഇസൂസു D-മാക്സ്, S-ക്യാബ് ബിഎസ് VI മോഡലുകൾ പുറത്തിറക്കി; വില 7.84 ലക്ഷം രൂപ

ഇസൂസു S-ക്യാബ് സ്റ്റാൻഡേർഡ് ബിഎസ് VI മോഡലിന് 9.82 ലക്ഷം രൂപയും റേഞ്ച് ടോപ്പിംഗ് ‘ഹൈ-റൈഡ്' ട്രിമിന് 10.07 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

MOST READ: പുതിയ ചട്ടങ്ങൾ പാരയായി; റോൾസ് റോയ്‌സ് ഇലുമിനേറ്റഡ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി ബാഡ്‌ജുകൾക്ക് നിരോധനം

ഇസൂസു D-മാക്സ്, S-ക്യാബ് ബിഎസ് VI മോഡലുകൾ പുറത്തിറക്കി; വില 7.84 ലക്ഷം രൂപ

ഇരു മോഡലുകളും രൂപകൽപ്പനയിൽ സൂക്ഷ്മമായ അപ്‌ഡേറ്റുകൾ ഉൾക്കൊള്ളുന്നു, ഒപ്പം അകത്തും പുറത്തും അധിക സവിശേഷതകളും ഉപകരണങ്ങളും ഒരുക്കിയിരിക്കുന്നു.

ഇസൂസു D-മാക്സ്, S-ക്യാബ് ബിഎസ് VI മോഡലുകൾ പുറത്തിറക്കി; വില 7.84 ലക്ഷം രൂപ

ടിൽറ്റ് അഡ്ജസ്റ്റ്മെൻറിനൊപ്പമുള്ള പവർ സ്റ്റിയറിംഗ്, MID സ്ക്രീനുള്ള പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫാബ്രിക് സീറ്റ് അപ്ഹോൾസ്റ്ററിയും റൂഫ് ലൈനിംഗും, സെൻട്രൽ ലോക്കിംഗ്, സീറ്റ് ബെൽറ്റ് ഹൈറ്റ് അഡ്ജസ്റ്റർ എന്നിവ രണ്ട് വാഹനങ്ങളിലും വാഗ്ദാനം ചെയ്യുന്നു.

MOST READ: നിരത്തിലേക്കിറങ്ങാൻ ഒരുങ്ങി അഡ്വഞ്ചർ 250; അറിയാം കൂടുതൽ വിശേഷങ്ങൾ

ഇസൂസു D-മാക്സ്, S-ക്യാബ് ബിഎസ് VI മോഡലുകൾ പുറത്തിറക്കി; വില 7.84 ലക്ഷം രൂപ

പുതിയ ബിഎസ് VI ഇസൂസു മോഡലുകളിലും നിരവധി സുരക്ഷാ സവിശേഷതകൾ ഉണ്ട്. വലിയ ബൂസ്റ്ററുകളുള്ള ഹൈഡ്രോളിക് ബ്രേക്കുകൾ, ബ്രേക്ക് ഓവർറൈഡ് സിസ്റ്റം, റിയർ പാർക്കിംഗ് അസിസ്റ്റ് സിസ്റ്റം, ഡോർ സൈഡ് ഇൻട്രൂഷൻ ബീമുകൾ, ഡേ/നൈറ്റ് IRVM, സ്റ്റീൽ സ്കിഡ്പ്ലേറ്റുകൾ, വാർണിംഗ് ലൈറ്റുകളും ബസറുകളും ഇവയിൽ നിർമ്മാതാക്കൾ ക്രമീകരിച്ചിരിക്കുന്നു.

ഇസൂസു D-മാക്സ്, S-ക്യാബ് ബിഎസ് VI മോഡലുകൾ പുറത്തിറക്കി; വില 7.84 ലക്ഷം രൂപ

ഇസൂസു D-മാക്സ്, S-ക്യാബ് ബിഎസ് VI വാണിജ്യ വാഹനങ്ങൾ ഒരേ 2.5 ലിറ്റർ നാല് സിലിണ്ടർ കോമൺ റെയിൽ ഇന്റർകൂൾഡ് ഡീസൽ എഞ്ചിനാണ് പ്രവർത്തിക്കുന്നത്. 3800 rpm -ൽ 78 bhp കരുത്തും 1500 rpm -ൽ 176 Nm torque ഉം യൂണിറ്റ് ഉത്പാദിപ്പിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
Isuzu Launched BS6 Complaint D-Max And S-Cab Models In India At Rs 7.84 Lakhs. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X