Just In
- 10 min ago
കുതിപ്പ് തുടർന്ന് നിസാൻ മാഗ്നൈറ്റ്, 50,000 കടന്ന് ബുക്കിംഗ്
- 41 min ago
സെമികണ്ടക്ടറുകളുടെ ആഗോള ക്ഷാമം; മോഡലുകളുടെ തെരഞ്ഞെടുത്ത വകഭേദങ്ങള്‍ ലഭ്യമല്ലെന്ന് മാരുതി
- 57 min ago
ടാറ്റ കാർ സ്വന്തമാക്കാൻ ഒരുങ്ങുകയാണോ? അറിയാം മോഡലുകളുടെ ബുക്കിംഗ് കാലയളവ്
- 1 hr ago
bZ4X ഇലക്ട്രിക് എസ്യുവി കൺസെപ്റ്റുമായി ടൊയോട്ട
Don't Miss
- News
കർഷക പ്രതിഷേധം: ദില്ലി അതിർത്തിയിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കണം: കേന്ദ്രത്തോട് കർഷക സംഘടന
- Movies
ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ഭാഗം; വിവാഹത്തെ കുറിച്ച് ആര്യ, ബിഗ് ബോസിലെ ഇഷ്ടതാരം ആരെന്നും താരം
- Sports
IPL 2021: 'കെകെആറിനെ രക്ഷിക്കാന്‍ അവന് വരും', സൂചന നല്കി ബ്രണ്ടന്‍ മക്കല്ലം
- Finance
കത്തിക്കയറി സ്വര്‍ണവില; ഏപ്രിലില്‍ 2,080 രൂപ കൂടി — നിക്ഷേപകര്‍ക്ക് ആശ്വാസം
- Lifestyle
കൈമുട്ടിലെ കറുപ്പിന് പരിഹാരം കറിവേപ്പില; ഉപയോഗം ഇങ്ങനെ
- Travel
മണാലിയില്‍ കാണുവാന്‍ പത്തിടങ്ങള്‍!! മറക്കാതെ പോകണം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിപണിയില്‍ ലഭ്യമായ 5 മികച്ച പെട്രോള്‍ മാനുവല്‍ മിഡ്-സൈസ് സെഡാനുകള്‍
ഇന്ത്യന്‍ വിപണിയില്‍ കോംപാക്ട് എസ്യുവികള്‍ക്കും, മിഡ് സൈസ് എസ്യുവികള്‍ക്കും ആവശ്യകത വര്‍ധിച്ചു വരുകയാണ്. ഈ ശ്രേണിയില്‍ ഇന്ന് നിരവധി മോഡലുകള്‍ കാണാനും സാധിക്കും.

എന്നാല്‍ ഈ ശ്രേണിക്കള്ക്കൊപ്പം കിടപിടിക്കുന്ന മറ്റൊരു ശ്രേണിയാണ് മിഡ്-സൈസ് സെഡാന് മാര്‍ക്കറ്റ്. നിരവധി മോഡലുകള്‍ ഇന്ന് ആ ശ്രേണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്.

നിങ്ങള്‍ ഒരു പെട്രോള്‍-മാനുവല്‍ മിഡ്-സൈസ് സെഡാനാണ് തിരയുന്നതെങ്കില്‍, ആകെ ഏഴ് മോഡലുകള്‍ ഇപ്പോള്‍ വില്‍പ്പനയ്ക്കെത്തിക്കുന്നുണ്ട്. ഹ്യുണ്ടായി വേര്‍ണ, മാരുതി സുസുക്കി സിയാസ്, ടൊയോട്ട യാരിസ്, സ്കോഡ റാപ്പിഡ്, ഫോക്സ്വാഗണ് വെന്റോ, ഹോണ്ട സിറ്റിയുടെ രണ്ട് തലമുറ മോഡലുകളാണ് ഈ ശ്രേണിയിലെ താരങ്ങള്‍. ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന 5 മികച്ച പെട്രോള്‍ മാനുവല്‍ മിഡ്-സൈസ് സെഡാനുകളെ പരിചയപ്പെടാം.
MOST READ: ടെസ്ല കാറുകളുടെ ബുക്കിംഗ് ജനുവരി മുതലെന്ന് എലോണ്‍ മസ്ക്

ഹോണ്ട സിറ്റി
അഞ്ചാം തലമുറ ഹോണ്ട സിറ്റി വിലയേറിയതാണെന്നതില് സംശയമില്ല, എന്നിരുന്നാലും ഈ ശ്രേണിയിലെ മികച്ചൊരു മോഡലാണ് ജാപ്പനീസ് ബ്രാന്‍ഡില്‍ നിന്നുള്ള സിറ്റി.

പഴയ മോഡലിനെക്കാള്‍ വലിയ ക്യാബിന്, ഫീച്ചറുകള്‍ എന്നിവയുമായിട്ടാണ് വാഹനം വിപണിയില്‍ എത്തുന്നത്. 1.5 DOHC പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. ഈ എഞ്ചിന് 121 bhp കരുത്തും 145 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്.

മാനുവല്‍ രൂപത്തിലും തികച്ചും ഇന്ധനക്ഷമതയുള്ളൊരു മോഡലാണ് സിറ്റി. 2020 സിറ്റി റോഡ് ടെസ്റ്റില്‍ ഹോണ്ടയുടെ മിഡ്-സൈസ് സെഡാന് നഗരത്തില്‍ 11.5 കിലോമീറ്ററും ഹൈവേയില്‍ 17.7 കിലോമീറ്ററും ഇന്ധനക്ഷമത ലഭിച്ചിരുന്നു. 10.90 ലക്ഷം രൂപ മുതല്‍ 13.15 ലക്ഷം രൂപ വരെയാണ് പുതുതലമുറ സിറ്റിയുടെ എക്സ്ഷോറൂം വില.

ഹ്യുണ്ടായി വേര്‍ണ
കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായില്‍ നിന്നുള്ള ജനപ്രീയ മോഡലാണ് വേര്‍ണ. 9.03 ലക്ഷം രൂപ മുതല്‍ 12.69 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
MOST READ: പരസ്യ ചിത്രീകരണത്തിനിടെ മറകളില്ലാതെ ക്യാമറയിൽ പെട്ട് നിസ്സാൻ മാഗ്നൈറ്റ്

1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ ഹൈലൈറ്റ്. ഈ എഞ്ചിന് 115 bhp കരുത്തും 144 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. നഗര യാത്രകള്‍ക്ക് മികച്ച വാഹനമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 17.78 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.

സ്കോഡ റാപ്പിഡ് 1.0 TSI
7.49 ലക്ഷം രൂപ മുതല്‍ 11.79 ലക്ഷം രൂപ വരെയാണ് സ്കോഡ റാപ്പിഡിന്റെ എക്സ്ഷോറൂം വില. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുമായി എത്തുന്നുവെന്നാതാണ് വാഹനത്തിലെ ഏറ്റവും വലിയ ആകര്‍ഷണം.
MOST READ: നവരാത്രി കാര്‍ കെയര്‍ ക്യാമ്പ് പദ്ധതിയുമായി ഹ്യുണ്ടായി; ഒപ്പം നിരവധി ആനുകൂല്യങ്ങളും

ഈ എഞ്ചിന് 5250 rpm -ല്‍ 108 bhp കരുത്തും 1750-4000 rpm-ല്‍ 175 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. 18.97 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് വാഹനത്തില്‍ കമ്പനി അവകാശപ്പെടുന്നത്.

ഫോക്സ്വാഗണ് വെന്റോ
വിപണിയില്‍ ഇത്തിരി പഴക്കം ചെന്ന മോഡലാണ് വെന്റോ എന്ന് വേണം പറയാന്‍. 8.94 ലക്ഷം രൂപ മുതല്‍ 12.08 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

വിപണിയില്‍ ഏറെനാള്‍ ആയെങ്കിലും വാഹനത്തിന്റെ വേഗതയും പ്രകടനവുമാണ് ഇപ്പോഴും വിപണിയില്‍ സജീവമാക്കുന്നത്. സ്കോഡയെപ്പോലെ ഫോക്സ്വാഗന്റെയും മിഡ് സൈസ് സെഡാനിലെ ഫീച്ചറുകളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ കുറവെന്ന് വേണം പറയാന്‍.

മാരുതി സുസുക്കി സിയാസ്
ഒരു ബജറ്റിലുള്ളവര്ക്ക് മിഡ്-സൈസ് സെഡാനാണ് സിയാസ്. ഡ്രൈവ് ചെയ്യുന്നത് എളുപ്പവും ഇന്ധനക്ഷമതയുമാണ്, മാരുതി സിയാസിനെക്കുറിച്ചുള്ള അവലോകനം.

മൈല്‍ഡ്-ഹൈബ്രിഡ് സംവിധാനവും വാഹനത്തിന്റെ സവിശേഷതയാണ്. ഈ എഞ്ചിന് 105 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. 21.5 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. 8.32 ലക്ഷം രൂപ മുതല്‍ 10.09 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
Source: Autocar India