Just In
- 4 hrs ago
ഭാവിയിലെ എയർ ഓട്ടോ; ഏരിയൽ വെഹിക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് എക്സ്പെംഗ്
- 5 hrs ago
കൊവിഡ്-19 രണ്ടാം തരംഗം; ഫെയ്സ്-ഷീല്‍ഡ് വില്‍പ്പന വര്‍ധിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്
- 5 hrs ago
കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് പൾസർ NS 125?
- 6 hrs ago
2021 GLA അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്
Don't Miss
- Sports
IPL 2021: രാജസ്ഥാന് വിജയവഴിയിലേക്ക് വരാന്‍ രണ്ട് മാറ്റം വേണം, മധ്യനിരയും ഓപ്പണിംഗും മാറണം
- Movies
റംസാന്റെ നിഴലായി നിന്നു, റിതു രണ്ട് നിലപാടുകളുളള വ്യക്തിയെന്ന് സഹമല്‍സരാര്‍ത്ഥികള്‍
- News
മറ്റുള്ളവരെ തടസ്സപ്പെടുത്തുന്നത് തുടരാനാവില്ല, കാർഷിക നേതാക്കളോട് സ്വരം കടുപ്പിച്ച് സുപ്രീം കോടതി
- Finance
ഫെബ്രുവരിയിൽ ഇപിഎഫ്ഒയുടെ പുതിയ ഗുണഭോക്താക്കൾ ആയത് 12.37 ലക്ഷം പേർ
- Lifestyle
കരള്‍ കാക്കും ഭക്ഷണങ്ങള്‍; ശീലമാക്കൂ ഒരു മാസം
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഉത്സവ സീസൺ ആഘോഷമാക്കാൻ ഹോണ്ടയുടെ 'സൂപ്പർ 6' ഓഫർ; വാഗ്‌ദാനം 11,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഇരുചക്ര വാഹന നിർമാണ കമ്പനിയായ ഹോണ്ട മികച്ച വിൽപ്പനയാണ് കൈയ്യെത്തിപ്പിടുക്കുന്നത്. സെപ്റ്റംബറിൽ അഞ്ച് ലക്ഷം യൂണിറ്റുകൾ നിരത്തിലെത്തിച്ചപ്പോൾ വരും മാസത്തിൽ അതിലും കൂടുതൽ വിൽപ്പനയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ നവരാത്രി, ദീപാവലി ഉത്സവകാലം അടുക്കുന്തോറും വിൽപ്പനയിൽ വർധനവുണ്ടാകുമെന്നാണ് ജാപ്പനീസ് ബ്രാൻഡ് പ്രതീക്ഷിക്കുന്നത്. അതിനായി മികച്ച ഓഫറുകളും ആനുകൂല്യങ്ങളും ഹോണ്ട പ്രഖ്യാപിച്ചിരിക്കുകയാണ്.

സൂപ്പർ 6 ഓഫറിൽ 11,000 രൂപ വരെയുള്ള സേവിംഗ്‌സ്, 100 ശതമാനം ഫിനാൻസ്, 7.99 ശതമാനം മുതൽ കുറഞ്ഞ ROI, 50 ശതമാനം ഇഎംഐ ഓഫറുകൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, പ്രത്യേക പേടിഎം ഓഫറുകൾ എന്നിവ ഉപയോഗിച്ച് 50,000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറും ലഭിക്കും.
MOST READ: ഇലക്ട്രിക് വാഹനങ്ങളെ റോഡ് നികുതിയില്‍നിന്ന് ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

ഈ ആനുകൂല്യങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനായി ഇൻഡസ് ഇൻഡ് ബാങ്ക്, മുത്തൂറ്റ് ഫിനാൻസ്, ചോള, ടാറ്റ ക്യാപിറ്റൽ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുമായി ഹോണ്ട സഖ്യത്തിലേർപ്പെട്ടിട്ടുണ്ട്. കൂടാതെ കമ്പനി നിരയിലെ എല്ലാ മോഡലുകളിലും ഈ ഓഫർ വാഗ്ദാനം ചെയ്യുന്നു.

ഹോണ്ട പ്രഖ്യാപിച്ച പുതിയ ഡിസ്കൗണ്ട് ഓഫറുകൾ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ആക്ടിവ ഉൾപ്പെടെ എല്ലാ ഇരുചക്ര വാഹനങ്ങളിലും ലഭ്യമാണ്. നിലവിൽ ആക്ടിവ ശ്രേണിയിൽ ആക്ടിവ 6G, ആക്ടിവ 125 എന്നിവ ഉൾപ്പെടുന്നു.
MOST READ: കാലങ്ങളായി നിരത്തുകളിലെ പടക്കുതിര; ടിവിഎസ് XL 100 കംഫര്‍ട്ട് ബിഎസ് VI റിവ്യൂ

ആക്ടിവ 6G മോഡലിന് 65,000 രൂപ മുതലാണ് വില ആരംഭിക്കുന്നത്. മറുവശത്ത് ആക്ടിവ 125 ന്റെ വില 69,000 രൂപ മുതൽ ആരംഭിക്കുന്നു. മുകളിൽ സൂചിപ്പിച്ച പുതിയ ഓഫറുകൾ ഉപയോഗപ്പെടുത്തി പുതിയ ആക്ടിവ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 11,000 രൂപ വരെ ലാഭിക്കാൻ കഴിയും.

350 സിസി സെഗ്‌മെന്റിൽ ഹൈനസ് CB350, ഹോർനെറ്റ് 2.0 പുറത്തിറക്കിയതും ഉത്സവ സീസണിൽ കൂടുതൽ നേട്ടം കൊയ്യാൻ ഹോണ്ടയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതുകൂടാതെ CD110 ശ്രേണിക്ക് താഴെയായി സ്ഥാപിക്കുന്ന പുതിയ എൻട്രി ലെവൽ മോട്ടോർസൈക്കിളിൽ പ്രവർത്തിക്കുന്നുണ്ടെന്നും ബ്രാൻഡ് വെളിപ്പെടുത്തിയിട്ടുണ്ട്.
MOST READ: ഒപ്റ്റിമ HX സിറ്റി സ്പീഡ് ഇ-സ്‌കൂട്ടറിന് ഓഫറുമായി ഹീറോ ഇലക്ട്രിക്

പുതിയ ഹൈനസ് ക്രൂയിസറിന്റെ ഡെലിവറികളും ഉടൻ ആരംഭിക്കാനിരിക്കെ ഉത്സവ സീസണിൽ മികച്ച വിൽപ്പന തന്നെ ഹോണ്ടയ്ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. 1.85 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ എത്തുന്ന മോഡലിന് DLX, DLX പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളാണുള്ളത്.

പ്രോ പതിപ്പ് ഡ്യുവൽ-ടോൺ പെയിന്റ് ഓപ്ഷനുകൾ, ടു-യൂണിറ്റ് ഹോൺ, ഹോണ്ട സ്മാർട്ട്ഫോൺ വോയ്‌സ് കൺട്രോൾ സിസ്റ്റം എന്നീ പ്രധാന സവിശേഷതകളെല്ലാം വാഗ്‌ദാനം ചെയ്യും. ഹൈനസ് CB 350 സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 5,000 രൂപ ടോക്കൺ തുക നൽകി ഓൺലൈനായോ ഹോണ്ടയുടെ ബിഗ് വിംഗ് ഡീലർഷിപ്പുകളിലോ ബൈക്ക് ബുക്ക് ചെയ്യാം.