അഡ്വഞ്ചർ 390-യുടെ തകർപ്പൻ പ്രകടനം കാണാം, പുത്തൻ പരസ്യ വീഡിയോയുമായി കെടിഎം

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ അടുത്തിടെ ജനപ്രിയമായ വിഭാഗമാണ് അഡ്വഞ്ചർ മോട്ടോർസൈക്കിളുകളുടേത്. അതിൽ ഒരു നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യൻ വിപണിയിൽ എത്തിയ മോഡലാണ് കെടിഎമ്മിന്റെ അഡ്വഞ്ചർ 390.

അഡ്വഞ്ചർ 390-യുടെ തകർപ്പൻ പ്രകടനം കാണാം, പുത്തൻ പരസ്യ വീഡിയോയുമായി കെടിഎം

വിൽപ്പനക്കെത്തിയതോടെ മികച്ച വിജയമാണ് ഓസ്ട്രിയൻ ബ്രാൻഡിന്റെ പുത്തൻ അഡ്വഞ്ചർ ബൈക്ക് സ്വന്തമാക്കുന്നതും. 2.99 ലക്ഷം രൂപയാണ് 390 മോഡലിന്റെ വിലയെങ്കിലും അതിനൊത്ത മൂല്യം വാഹനം നൽകുന്നു എന്നതാണ് എല്ലാവരെയും ആകർഷിക്കുന്നത്. കൂടാതെ ഒരു പതിറ്റാണ്ട് മുമ്പ് കെടിഎം ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ മികച്ച സ്വീകാര്യതയാണ് ലഭിച്ചതും.

അഡ്വഞ്ചർ 390-യുടെ തകർപ്പൻ പ്രകടനം കാണാം, പുത്തൻ പരസ്യ വീഡിയോയുമായി കെടിഎം

നിങ്ങൾ നൽകുന്ന വിലയ്ക്കുള്ള ഏറ്റവും മികച്ച തെരഞ്ഞടുപ്പുകളിൽ ഒന്നാണ് കെടിഎം 390 അഡ്വഞ്ചർ. ഇതിന് ഒരു ‘അഡ്വഞ്ചർ' ടാഗ് ഉണ്ടെങ്കിലും, മോട്ടോർസൈക്കിൾ അടിസ്ഥാനപരമായി ഒരു ഡ്യുവൽ-സ്പോർട് ബൈക്കാണ്. അതായത് ഓൺ-റോഡ്, ഓഫ്-റോഡ് പ്രകടനത്തിന് ഒരുപോലെ മികച്ചത്.

ഇപ്പോൾ കെടിഎം 390 അഡ്വഞ്ചറിന്റെ ഏറ്റവും പുതിയ ടെലിവിഷൻ പരസ്യ വീഡിയോ കമ്പനി അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ വഴി പുറത്തുവിട്ടു. ഇതിൽ ബൈക്കിന്റെ കഴിവുകളും സവിശേഷത പ്രദർശിപ്പിക്കുന്നു.

അഡ്വഞ്ചർ 390-യുടെ തകർപ്പൻ പ്രകടനം കാണാം, പുത്തൻ പരസ്യ വീഡിയോയുമായി കെടിഎം

വിശാലവും വളവുള്ളതുമായ തുറന്ന റോഡുകളിലും ഓഫ്-റോഡ് ഭൂപ്രദേശങ്ങളിലും മോട്ടോർസൈക്കിളിന്റെ ചലനാത്മകത വീഡിയോ എടുത്തുകാണിക്കുന്നു. വീഡിയോയിൽ കാണാൻ സാധിക്കുന്ന ആഗോള മോഡൽ ഇന്ത്യയിൽ ലഭിക്കുന്നതിൽ നിന്ന് വളരെ വ്യത്യസ്‌തമാണെന്നത് ശ്രദ്ധേയമാണ്.

അഡ്വഞ്ചർ 390-യുടെ തകർപ്പൻ പ്രകടനം കാണാം, പുത്തൻ പരസ്യ വീഡിയോയുമായി കെടിഎം

ഇന്ത്യൻ പതിപ്പ് കെടിഎം 390 അഡ്വഞ്ചർ പൂനെയിലെ ചകാനിലുള്ള ബജാജ് ഓട്ടോയുടെ പ്ലാന്റിലാണ് ഒത്തുകൂടുന്നത്. മുൻവശത്ത് WP അപ്സൈഡ് ഡൗൺ ഫോർക്കുകൾ ഇടംപിടിക്കുമ്പോൾ അന്താരാഷ്ട്ര മോഡലിന് ക്രമീകരിക്കാവുന്ന യൂണിറ്റുകൾ ലഭ്യമാകും. ആഗോള മോഡലിന് കോണ്ടിനെന്റൽ TKC 70 ടയറുകൾ ലഭിക്കുമ്പോൾ ഇന്ത്യൻ പതിപ്പിന് മെറ്റ്‌സലർ ടൂറൻസ് ടയറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

അഡ്വഞ്ചർ 390-യുടെ തകർപ്പൻ പ്രകടനം കാണാം, പുത്തൻ പരസ്യ വീഡിയോയുമായി കെടിഎം

പെര്‍ഫോമന്‍സ് വിഭാഗത്തില്‍ കെടിഎം ബൈക്കുകള്‍ ഇന്ന് ജനപ്രിയ ഓഫറുകളാണ്. പ്രത്യേകിച്ച 390 ശ്രേണിയിലെ ഡ്യൂക്ക്, ആർ‌സി എന്നിവ. 373.2 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്. ഇത് 9,000 rpm-ൽ 43 bhp പവറും 7,000 rpm-ൽ 37 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

അഡ്വഞ്ചർ 390-യുടെ തകർപ്പൻ പ്രകടനം കാണാം, പുത്തൻ പരസ്യ വീഡിയോയുമായി കെടിഎം

സ്ലിപ്പർ ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു. കൂടാതെ ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററും ബൈക്കിന്റെ പ്രധാന സവിശേഷതയാണ്. അതോടൊപ്പം ഫുൾ-എൽഇഡി ലൈറ്റിംഗ്, ബ്ലൂടൂത്തിനൊപ്പം ടിഎഫ്ടി ഇൻസ്ട്രുമെന്റ് കൺസോൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, കെടിഎം മൈറൈഡ് ആപ്പ് കണക്റ്റിവിറ്റി (ഓപ്ഷണൽ), റൈഡ്-ബൈ-വയർ, ത്രീ-ആക്സിസ് IMU (ഇന്റർ‌ഷ്യൽ മെഷർമെന്റ് യൂണിറ്റ്) എന്നിവയും ഉൾപ്പെടുന്നു.

അഡ്വഞ്ചർ 390-യുടെ തകർപ്പൻ പ്രകടനം കാണാം, പുത്തൻ പരസ്യ വീഡിയോയുമായി കെടിഎം

കോർണർ സെൻ‌സിറ്റീവ് ട്രാക്ഷൻ കൺ‌ട്രോൾ, ‘ഓഫ്-റോഡ്' മോഡ്, ക്രമീകരിക്കാവുന്ന വിൻഡ്‌സ്ക്രീൻ എന്നിവയും കെടിഎം 390 അഡ്വഞ്ചറിൽ ലഭ്യമാകും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അഡ്വഞ്ചർ മോഡൽ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും കൂടുതൽ സവിശേഷതകൾ വാഗ്‌ദാനം ചെയ്യുന്നു.

അഡ്വഞ്ചർ 390-യുടെ തകർപ്പൻ പ്രകടനം കാണാം, പുത്തൻ പരസ്യ വീഡിയോയുമായി കെടിഎം

വൈറ്റ്, ഓറഞ്ച് എന്നീ രണ്ട് കളർ സ്കീമുകളിൽ മാത്രമാണ് കെടിഎം 390 അഡ്വഞ്ചർ വിപണിയിൽ എത്തുന്നുള്ളൂ. മോട്ടോർസൈക്കിളിന് 177 കിലോഗ്രാം ഭാരവും 14.3 ലിറ്റർ ഫ്യുവൽ-ടാങ്ക് ശേഷിയുമാണുള്ളത്. ബി‌എം‌ഡബ്ല്യു G 310 GS, റോയൽ‌ എൻ‌ഫീൽ‌ഡ് ഹിമാലയൻ‌ എന്നിവയാണ് ഓസ്ട്രിയൻ മോഡലിന്റെ ഇന്ത്യൻ വിപണിയിലെ പ്രധാന എതിരാളികൾ.

More from DriveSpark

Article Published On: Thursday, March 26, 2020, 11:59 [IST]
English summary
KTM 390 Adventure new TVC video out. Read in Malayalam
കൂടുതല്‍... #കെടിഎം #ktm
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X