ആഗോള അരങ്ങേറ്റത്തിന് തയാറായി 'ദി സൂപ്പർ സ്‌കാൽപെൽ' 890 ഡ്യൂക്ക് R
ദി സൂപ്പർ സ്‌കാൽപെൽ എന്ന വിശേഷണവുമായി പുത്തൻ കെടിഎം എജിയുടെ 890 ഡ്യൂക്ക് R വിപണിയിലേക്ക് എത്തുന്നു. കഴിഞ്ഞ വർഷം ഇറ്റലിയിൽ നടന്ന EICMA മോട്ടോർ ഷോയിലാണ് മോഡൽ ആദ്യമായി ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. 790 ഡ്യൂക്കിന് കൂടുതൽ ശക്തമായ ബദലാണിത്.

ഓസ്ട്രിയൻ ഇരുചക്ര വാഹന ബ്രാൻഡിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുതിയ 890 ഡ്യൂക്ക് R-ന്റെ മീഡിയ അവതരണ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. 790 മോഡലിൽ നിന്നും താരതമ്യപ്പെടുത്തുമ്പോൾ അതിൻറെ മെച്ചപ്പെടുത്തലുകളാണ് വീഡിയോയിലൂടെ കെടിഎം വിശദീകരിക്കുന്നത്.

രണ്ട് സൂപ്പർ ബൈക്കുകളും തമ്മിലുള്ള പ്രാഥമിക വ്യത്യാസം എഞ്ചിൻ തന്നെയാണ്. വർധിച്ച സ്ഥാനചലനം ഏറ്റവും പുതിയ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി സ്പോർട്ടി സ്ട്രീറ്റ് പതിപ്പിനെ താരതമ്യേന കൂടുതൽ ശാന്തമായ വിഭാഗത്തിലേക്ക് കമ്പനി പരിഷ്ക്കരിക്കുന്നു.

890 സിസി ലിക്വിഡ്-കൂൾഡ് പാരലൽ-ട്വിൻ എഞ്ചിൻ 790 ഡ്യൂക്കിന്റെ യൂണിറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. പക്ഷേ വർധിച്ച ബോറും സ്ട്രോക്കുമാണ് 890 ഡ്യൂക്ക് R-ന് ലഭിക്കുന്നത്. സ്ഥിരതയുള്ള പവർ ഡെലിവറിക്ക് 20 ശതമാനം കൂടുതൽ റൊട്ടേഷൻ മാസുള്ള പുതിയ ക്രാങ്ക്ഷാഫ്റ്റും മികച്ച ശ്വസനത്തിനായി ഉയർന്ന ലിഫ്റ്റുള്ള കൂടുതൽ ആക്രമണാത്മക ക്യാംഷാഫ്റ്റും എഞ്ചിന് ലഭിക്കുന്നു.

ഉയർന്ന കംപ്രഷൻ അനുപാതം, പുതുക്കിയ പിസ്റ്റണുകൾ, മെച്ചപ്പെട്ട ഫ്യുവൽ ഇഞ്ചക്ഷൻ, ഒരു വലിയ റേഡിയേറ്റർ ഉപരിതല വിസ്‌തീർണം എന്നിവ എഞ്ചിനിലെ മറ്റ് ശ്രദ്ധേയമായ മെച്ചപ്പെടുത്തലുകളാണ്.

ഈ മാറ്റങ്ങൾ പവർ, ടോർഖ് കണക്കുകളിൽ ശ്രദ്ധേയമായ പുരോഗതിക്ക് കാരണമായിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. പുതിയ കെടിഎം 890 ഡ്യൂക്ക് R 119 bhp കരുത്തും 99 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് മിഡിൽവെയ്റ്റ് വിഭാഗത്തിലെ ഏറ്റവും ശക്തമായ ഉൽപ്പന്നങ്ങളിലൊന്നാകുന്നു.

ആറ് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ മുമ്പത്തേതിനേക്കാൾ വേഗത്തിൽ ഷിഫ്റ്റ് ചെയ്യാൻ കഴിയും. ഓപ്ഷണലായി ഒരു ക്വിക്ക് ഷിഫ്റ്ററും കെടിഎം വാഗ്‌ദാനം ചെയ്യുന്നു. സ്റ്റൈലിംഗിനെ സംബന്ധിച്ചിടത്തോളം കെടിഎം 89-യിൽ ട്രേഡ്‌മാർക്കായ ‘R' സ്റ്റൈലിംഗ് സൂചകങ്ങളും കളർ തീമുകളും ഇടംപിടിച്ചിരിക്കുന്നു.

താഴ്ന്ന ഹാൻഡിൽബാർ, റിയർ സെറ്റ് ഫുട്പെഗുകൾ എന്നിവയ്ക്ക് മോട്ടോർ സൈക്കിൾ കൂടുതൽ ആക്രമണാത്മക സവാരി നിലപാടാണ് നൽകുന്നത്. ക്രമീകരിക്കാവുന്ന WP അപെക്‌സ് 43mm ഇൻവേർട്ടഡ് ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കും ക്രമീകരിക്കാവുന്ന WP റിയർ മോണോഷോക്കും ഉപയോഗിച്ച് കരുത്തുറ്റ ട്രെല്ലിസ് ഫ്രെയിമിലാണ് വാഹനത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

790 ഡ്യൂക്കുമായി താരതമ്യപ്പെടുത്തുമ്പോൾ, കെടിഎമ്മിന്റെ 890 ഡ്യൂക്ക് R-ന് ബ്രെംബോയിൽ നിന്ന് അലുമിനിയം കോളിപ്പറുകളുള്ള 320 mm ഇരട്ട ഫ്രണ്ട് ഡിസ്കുകൾ ലഭിക്കുന്നു. മുൻവശത്തെ മുഴുവൻ ബ്രേക്കിംഗ് സിസ്റ്റത്തിനും 790 സിസ്റ്റത്തേക്കാൾ 1.2 കിലോ ഭാരം കുറവാണ്.

ഈ അളവിലുള്ള സസ്പെൻഷനുകൾ മോട്ടോർസൈക്കിളിന്റെ റൈഡിംഗ്, ഹാൻഡിലിംഗ് സവിശേഷതകൾ എന്നിവയിൽ പ്രകടമായ സ്വാധീനം ചെലുത്തിയിരിക്കുന്നു. 790 ഡ്യൂക്കിന് ലഭിച്ച മികച്ച വിജയം കെടിഎം 890 ഡ്യൂക്ക് R ഉം വിപണിയിൽ പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications