ഡ്യൂക്ക് 250 മോഡലിന് വമ്പൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കെടിഎം

രാജ്യത്ത് നിലവിൽ വരാനിരിക്കുന്ന കർശനമായ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തങ്ങളുടെ എല്ലാ മോഡലുകളെയും പരിഷ്ക്കരിച്ച് ഇതിനോടകം വിൽപ്പനക്ക് എത്തിച്ചിട്ടുണ്ട് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎം.

ബിഎസ്-IV ഡ്യൂക്ക് 250 മോഡലിന് വമ്പൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കെടിഎം

നവീകരിച്ച് വിപണിയിൽ എത്തിയതിൽ ഏറ്റവും ശ്രദ്ധ നേടിയ ബൈക്കുകളിൽ ഒന്നാണ് ഡ്യൂക്ക് 250. എന്നാൽ മോഡലിന്റെ ബിഎസ്-IV പതിപ്പുകൾ ഇപ്പോഴും പൂർണമായും വിറ്റഴിക്കാൻ കെടിഎമ്മിന് സാധിച്ചിട്ടില്ല. അതിനാൽ ബൈക്കിന്റെ പഴയ മോഡലുകൾക്ക് വൻ ആനുകൂല്യങ്ങളാണ് കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ബിഎസ്-IV ഡ്യൂക്ക് 250 മോഡലിന് വമ്പൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കെടിഎം

ബിഎസ്-IV പതിപ്പിന് 1.97 ലക്ഷം രൂപയാണ് കിഴിവില്ലാതെയുള്ള എക്സ്ഷോറൂം വില. എന്നാൽ ഇപ്പോൾ 40,000 രൂപയുടെ ഡിസ്‌കൗണ്ടാണ് ബിഎസ്-IV ഡ്യൂക്ക് 250-യിൽ കെടിഎം വാഗ്‌ദാനം ചെയ്യുന്നത്. രാജ്യത്തുടനീളമുള്ള തെരഞ്ഞെടുത്ത ഷോറൂമുകളിലൂടെ മാത്രമാണ് ഈ ആനുകൂല്യം കമ്പനി നൽകുന്നത്.

ബിഎസ്-IV ഡ്യൂക്ക് 250 മോഡലിന് വമ്പൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കെടിഎം

പുതിയ ബിഎസ്-VI മോഡലുകൾക്ക് 2.00 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ബൈക്കിന് ലഭിച്ച പരിഷ്ക്കരണങ്ങൾ കണക്കിലെടുക്കുമ്പോൾ ചെറിയ വർധനവ് മാത്രമാണ് കെടിഎം നൽകിയിരിക്കുന്നത്. ഡ്യൂക്ക് 200-നും ഡ്യൂക്ക് 390-ക്കും ഇടയിലുള്ള വിടവ് നികത്തുകയായിരുന്നു ഡ്യൂക്ക് 250-യിലൂടെ കെടിഎം ലക്ഷ്യംവെച്ചത്.

ബിഎസ്-IV ഡ്യൂക്ക് 250 മോഡലിന് വമ്പൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കെടിഎം

സിംഗിൾ സിലിണ്ടർ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളിൽ 248.8 സിസി, 4-വാൽവ്, ലിക്വിഡ്-കൂൾഡ്, ഫ്യുവൽ ഇഞ്ചക്ഷൻ DOHC എഞ്ചിൻ 9,000 rpm-ൽ പരമാവധി 30 bhp കരുത്തും 7,500 rpm-ൽ 24 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. സ്ലിപ്പർ അസിസ്റ്റഡ് ക്ലച്ച് ഉള്ള ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ബിഎസ്-IV ഡ്യൂക്ക് 250 മോഡലിന് വമ്പൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കെടിഎം

കഴിഞ്ഞ വർഷം മാർച്ചിൽ ലഭിച്ച നവീകരണത്തോടെ കെടിഎം ഡ്യൂക്ക് 250-യിൽ ഇരട്ട ചാനൽ എബിഎസ് ഇടംപിടിച്ചു. മുൻവശത്ത് 300 mm ഡിസ്‌കും 4 പിസ്റ്റൺ കോളിപ്പറുകളും പിന്നിൽ 230 mm യൂണിറ്റും ബ്രേക്കിംഗ് ഘടകങ്ങളിൽ ഉൾപ്പെടുന്നു. പൗഡ‍‍ര്‍ കോട്ട‍ഡ് സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിന് ചുറ്റുമാണ് മോട്ടോർ സൈക്കിൾ നിർമ്മിച്ചിരിക്കുന്നത്.

ബിഎസ്-IV ഡ്യൂക്ക് 250 മോഡലിന് വമ്പൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കെടിഎം

ബൈക്കിന്റെ മുൻവശത്ത് 43 mm അപ്സൈഡ് ഡൗണ്‍ ഫോർക്കുകളും പിൻഭാഗത്ത് മോണോ ഷോക്ക് സസ്പെൻഷനുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഡ്യൂക്ക് 390-യിൽ നിന്ന് കടമെടുത്ത രൂപകൽപ്പനയുൾപ്പടെ ചാസി, സ്വിംഗാർം തുടങ്ങി മറ്റ് ഘടകങ്ങളും കടമെടുക്കുന്നു. എന്നാൽ 390 മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്ന എൽഇഡി ഹെഡ്‌ലാമ്പും ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ സജ്ജീകരണവും ഡ്യൂക്ക് 250-യിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ബിഎസ്-IV ഡ്യൂക്ക് 250 മോഡലിന് വമ്പൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കെടിഎം

പകരം ക്ലസ്റ്ററും വ്യത്യസ്‌ത ഹാലോജൻ ഹെഡ്‌ലാമ്പും ഡ്യൂക്ക് 200-ൽ കാണുന്നതുപോലെയുള്ള പരമ്പരാഗത ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമാണ് 250 ഡ്യൂക്കിന് ലഭിക്കുന്നത്. പുതിയ ബിഎസ്-VI മോഡലിൽ പുതിയ കളർ സ്‌കീമുകളാണ് കെടിഎം അവതരിപ്പിക്കുന്നത്.

ബിഎസ്-IV ഡ്യൂക്ക് 250 മോഡലിന് വമ്പൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കെടിഎം

തങ്ങളുടെ മോഡലുകളെയെല്ലാം ബിഎസ്-VI-ലേക്ക് പരിഷ്ക്കരിച്ച് ഈ വർഷം ജനുവരിയിലാണ് വിപണിയിൽ എത്തിക്കുന്നത്. എഞ്ചിന്‍ നവീകരണത്തിനൊപ്പം തന്നെ മോഡലുകളില്‍ ചെറിയ മാറ്റങ്ങളും കമ്പനി ഉള്‍പ്പെടുത്തിയത് ഡ്യൂക്ക് പ്രേമികളെ സന്തോഷിപ്പിച്ചിട്ടുണ്ട്. 3,300 രൂപ മുതല്‍ 10,000 രൂപ വരെയാണ് പുതിയ പതിപ്പുകളുടെ വില വര്‍ധിച്ചിരിക്കുന്നതും.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM offering Rs 40,000 cash discount on BS4 Duke 250. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X