വിദേശത്തു നിന്ന് ഒരു ഇന്റര്‍സെപ്റ്റര്‍ MCH സ്‌ക്രാംബ്ലര്‍, അറിയാം കൂടുതൽ
വളരെ വേഗം തന്നെ ആഗോള പ്രശസ്തി സ്വന്തമാക്കിയ മോഡലാണ് റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650. ഇന്ത്യയിലേക്കാളും അന്താരാഷ്ട്ര വിപണിയിലാണ് മോട്ടോർസൈക്കിളിന് ആരാധക വൃന്ദം കൂടുതലുള്ളത്.

യൂറോപ്പിലെ അത്തരമൊരു രാജ്യം ലാത്വിയയാണ്. അവിടെ റോയൽ എൻഫീൽഡ് ഡീലർ നിലവിൽ ഇന്റർസെപ്റ്ററിന്റെ കസ്റ്റംമൈസേഷൻ പതിപ്പിനെ അല്പം പ്രീമിയം വിലയിൽ വിൽപ്പനക്ക് എത്തിക്കുന്നുണ്ട്. അതിനെ കുറിച്ച് നമുക്ക് കൂടുതൽ അറിയാം.

റോയൽ എൻഫീൽഡ് ഡീലർഷിപ്പിനായി മോട്ടോ ക്ലാസിക് ഹൗസ് നിർമ്മിച്ച ‘റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ MCH സ്‌ക്രാംബ്ലർ' യഥാർത്ഥ റോയൽ എൻഫീൽഡ് ആക്‌സസറികൾ കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്.
MOST READ: കെടിഎമ്മിന് മുമ്പ് ഇന്ത്യയില്‍ ട്വിന്‍ സിലിണ്ടര്‍ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

എന്നിരുന്നാലും ബൈക്കിൽ നിന്ന് 12 കിലോ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു സർഡ് സ്‌ക്രാംബ്ലർ എക്‌സ്‌ഹോസ്റ്റ്, ഒരു എഞ്ചിൻ ഇസിയു ബൂസ്റ്റർ, ഒരു മോട്ടോക്രോസ് ബൈക്ക് ഹാൻഡിൽബാർ എന്നിവയുൾപ്പെടെ ധാരാളം അനന്തര വിപണന ഉപകരണങ്ങളും ഇതിന് ലഭിക്കുന്നു.

സ്റ്റാൻഡേർഡ് ഇന്റർസെപ്റ്ററിനെ 202 കിലോഗ്രാം ഭാരത്തിലാണ് റോയൽ എൻഫീൽഡ് ഒരുക്കിയിരിക്കുന്നത്. കൂടാതെ 174 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ബൈക്കിനുണ്ട്. അതോടൊപ്പം 110 മില്ലീമീറ്റർ ട്രാവൽ ഉള്ള 41 മില്ലീമീറ്റർ ഫ്രണ്ട് ഫോർക്കുകൾ സസ്‌പെൻഷൻ സജ്ജീകരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പിന്നിൽ ഇരട്ട കോയിൽ ഓവർ ഷോക്കുകളുമായി 88 മില്ലീമീറ്റർ ട്രാവലും ലഭിക്കുന്നു.
MOST READ: പരിഷ്ക്കരണം വിലയിൽ, യമഹ MT-15 മോഡലിന് ഇനി 500 രൂപ അധികം മുടക്കേണം

648 സിസി പാരലൽ-ട്വിൻ 4 സ്ട്രോക്ക്, സിംഗിൾ ഓവർഹെഡ് ക്യാംഷാഫ്റ്റ് എയർ ഓയിൽ കൂൾഡ് എഞ്ചിൻ തന്നെയാണ് ലിമിറ്റഡ് എഡിഷൻ MCH സ്‌ക്രാംബ്ലറിലും വാഗ്‌ദാനം ചെയ്തിരിക്കുന്നത്. ഇത് 7,100 rpm-ൽ 47 bhp പവറും 4,000 rpm-ൽ 52 Nm torque ഉം ആണ് ഇത്പാദിപ്പിക്കുന്നത്.

മുന്നിൽ 110 / 80-18 ടയറും പിന്നിൽ 140 / 80-18 ടയറുമാണ് കസ്റ്റമൈസ്ഡ് സ്ര്കാറംബ്ളറിൽ ഉപയോഗിച്ചിരിക്കുന്നത്. ഇവ രണ്ടും മിഷേലിൻ അനാക്കി ഡ്യുവൽ പർപ്പസ് മോഡലാണ് എന്നതും ആകർഷകമാണ്.
MOST READ: ഉപഭോക്താക്കൾക്ക് ഓൺലൈൻ സേവനങ്ങൾക്കായി മൈ എംജി ആപ്പ് അവതരിപ്പിച്ച് എംജി മോട്ടോർ

ഇന്റർസെപ്റ്ററിന്റെ സ്റ്റാൻഡേർഡ് പതിപ്പിൽ റോയൽ എൻഫീൽഡിന്റെ ടയർ വലുപ്പം മുൻവശത്ത് 100 / 90-18, പിന്നിൽ 130 / 70-18 ഉം ആണ്. മുൻവശത്ത് 320 mm ഫ്ലോട്ടിംഗ് ഡിസ്കും പിന്നിൽ 240 mm യൂണിറ്റും ബോഷ് ഡ്യുവൽ ചാനൽ എബിഎസും ബ്രേക്കിംഗ് ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നു.

ലിമിറ്റഡ് എഡിഷൻ റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ MCH സ്‌ക്രാംബ്ലറിന്റെ വില 9380.00 ഡോളറാണ്. ഇത് ഇന്ത്യൻ രൂപയിൽ കണക്കു കൂട്ടുമ്പോൾ ഏകദേശം 7.70 ലക്ഷം രൂപയായി മാറുന്നു. ഇന്ത്യൻ വിപണിയിൽ 2,64,918 രൂപയ്ക്കാണ് ഇന്റർസെപ്റ്റർ 650 വാഗ്ദാനം ചെയ്യുന്നത്. ഇത് തെരഞ്ഞെടുത്ത പെയിന്റ് സ്കീമിനെ ആശ്രയിച്ച് 2,85,950 രൂപ വരെ ഉയരുന്നു.


Click it and Unblock the Notifications








