ബജാജ് ഡൊമിനാർ 250 എത്തി, വില 1.60 ലക്ഷം രൂപ

ക്വാർട്ടർ ലിറ്റർ ശ്രേണിയിലേക്ക് പുതിയ ഡൊമിനാർ 250 പുറത്തിറക്കി ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കളായ ബജാജ് ഓട്ടോ. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഡൊമിനാറിന്റെ കുഞ്ഞൻ പതിപ്പിനെ കമ്പനി പുറത്തിറക്കുന്നത്.

ബജാജ് ഡൊമിനാർ 250 എത്തി, വില 1.60 ലക്ഷം രൂപ

1.60 ലക്ഷം രൂപയാണ് പുതിയ ബജാജ് ഡൊമിനാർ 250 യുടെ എക്സ്ഷോറൂം വില. മോട്ടോർസൈക്കിളിനായുള്ള ഔദ്യാഗിക ബുക്കിംഗും കമ്പനി ആരംഭിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള എല്ലാ കമ്പനി ഡീലർഷിപ്പുകളിലും ബൈക്ക് ലഭ്യമാവുകയും ഡെലിവറികൾ ഉടൻ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

ബജാജ് ഡൊമിനാർ 250 എത്തി, വില 1.60 ലക്ഷം രൂപ

വലിയ 400 സിസി മോഡലായ ഡൊമിനാറിന്റെ അതേ ഡിസൈൻ ഘടകങ്ങൾ തന്നെയാണ് കുഞ്ഞൻ 250 പതിപ്പും മുന്നോട്ട് കൊണ്ടുപോകുന്നത്. കോൺട്രാസ്റ്റിംഗ് ഫിനിഷുകൾ, പൂർണ്ണ എൽഇഡി ഹെഡ്‌ലാമ്പുകൾ, AHO ലൈറ്റുകൾ, ഡ്യുവൽ-ടോൺ പാനലുകളുള്ള സമാന ബോഡി ഗ്രാഫിക്‌സ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ബജാജ് ഡൊമിനാർ 250 എത്തി, വില 1.60 ലക്ഷം രൂപ

248 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് പുതിയ ബജാജ് ഡൊമിനാർ 250 ന് കരുത്തേകുന്നത്. ഇത് 25 bhp കരുത്തും 23.5 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. എഞ്ചിൻ ഏറ്റവും പുതിയ ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് എത്തുന്നത്. മാത്രമല്ല കെടിഎം 250 ഡ്യൂക്കിൽ നിന്ന് കടമെടുത്ത യൂണിറ്റാണ് മോട്ടോർസൈക്കിളിൽ വാഗ്‌ദാനം ചെയ്യുന്നതും.

ബജാജ് ഡൊമിനാർ 250 എത്തി, വില 1.60 ലക്ഷം രൂപ

കെടിഎം ഡ്യൂക്ക് 250, ഹസ്‌‌ഖ്‌വർണ വിറ്റ്‌പിലൻ 250, സ്വാർട്ട്‌പിലൻ 250 എന്നിവയ്ക്ക് ശേഷം ബജാജ് ഓട്ടോയിൽ നിന്നുള്ള നാലാമത്തെ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിൾ കൂടിയാണിത്. ബജാജിന്റെ പ്രീമിയം ബ്രാൻഡായ ഡൊമിനാറിനെ കൂടുതൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡൊമിനാർ 250-യെ ഇന്ത്യൻ നിർമാതാക്കൾ വിപണിയിലേക്ക് എത്തിക്കുന്നത്.

ബജാജ് ഡൊമിനാർ 250 എത്തി, വില 1.60 ലക്ഷം രൂപ

ബജാജ് D250 നിരവധി സവിശേഷതകളും ഉപകരണങ്ങളും ഉൾക്കൊള്ളുന്നു. അവയിൽ പലതും ഡൊമിനാർ 400 ൽ നിന്ന് കടമെടുത്തവയാണെന്നത് ശ്രദ്ധേയമാണ്. ഇതിൽ 37 mm അപ്സൈഡ് ഡൗൺ ഫോർക്കുകളും ഇരട്ട-ബാരൽ എക്‌സ്‌ഹോസ്റ്റും ഉൾപ്പെടുന്നു. അതിന്റെ വലിയ ഡിസ്‌പ്ലേസ്‌മെന്റ് സഹോദരന്റെ മികച്ച ഹാൻഡിലിംഗും ഡ്രൈവിംഗ് മികവും തന്നെയാണ് പുതിയ ബൈക്കി ലും ബജാജ് വാഗ്‌ദാനം ചെയ്യുന്നത്.

ബജാജ് ഡൊമിനാർ 250 എത്തി, വില 1.60 ലക്ഷം രൂപ

ഇവ കൂടാതെ, ഡൊമിനാർ 250 സീറ്റിനടിയിൽ വച്ച നൂതന ബംഗി സ്ട്രാപ്പുകൾ, ഗിയർ സ്ഥാനം, യാത്രാ വിവരങ്ങൾ, സമയം എന്നിവ പോലുള്ള അധിക വിവരങ്ങൾ നൽകുന്ന പുനർരൂപകൽപ്പന ചെയ്‌ത ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 250യുടെ പ്രത്യേകതയാണ്. കൂടാതെ‘ബഹിരാകാശ പേടകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ടാങ്ക് പാഡ് ഡെക്കലുകളും' മോട്ടോർസൈക്കിളിൽ ബജാജ് ഉൾപ്പെടുത്തിയിരിക്കുന്നു.

ബജാജ് ഡൊമിനാർ 250 എത്തി, വില 1.60 ലക്ഷം രൂപ

മുൻവശത്ത് 37 mm അപ്സൈഡ് ഡൗൺ ഫോർക്കുകൾ സസ്പെൻഷൻ കൈകാര്യം ചെയ്യുമ്പോൾ പിന്നിൽ ഒരു മോണോ-ഷോക്ക് സജ്ജീകരണം ലഭിക്കുന്നു. മുൻവശത്ത് 300 mm ഡിസ്കിലൂടെയും പിന്നിൽ 230 mm ഡിസ്കിലൂടെയും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബിഎസും പിന്തുണയ്ക്കുന്നുണ്ട്.

ബജാജ് ഡൊമിനാർ 250 എത്തി, വില 1.60 ലക്ഷം രൂപ

സ്ലിപ്പർ ക്ലച്ചിനൊപ്പം ഡൊമിനാർ 250 ഉം ബജാജ് വാഗ്ദാനം ചെയ്യുന്നു. രണ്ട് കളർ ഓപ്ഷനുകളിൽ പുതിയ ബജാജ് ഡൊമിനാർ 250 വാഗ്ദാനം ചെയ്യുന്നു. ഇതിൽ കാന്യോൺ റെഡ്, വൈൻ ബ്ലാക്ക് എന്നിവ ഉൾപ്പെടുന്നു. പുതിയ ബജാജ് ഡൊമിനാർ 250 ഇന്ത്യൻ വിപണിയിൽ സുസുക്കി ജിക്സെർ 250, കെടിഎം ഡ്യൂക്ക് 250, യമഹ എഫ്സെഡ് 25 എന്നിവയ്ക്ക് എതിരാളിയാകുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Dominar 250 Launched In India At Rs 1.60 Lakh. Read in Malayalam
Story first published: Wednesday, March 11, 2020, 17:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X