ആക്ടിവ 6G -യുടെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഹോണ്ട

ജനുവരി 15 -ന് പുതിയ ആക്ടിവ 6G വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട വ്യക്തമാക്കിയിരുന്നു. എന്നാല്‍ വാഹനത്തിന്റെ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിരുന്നില്ല.

ആക്ടിവ 6G -യുടെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഹോണ്ട

110 സിസി ബിഎസ് VI എഞ്ചിന്‍ കരുത്തിലാകും വാഹനം എത്തുക എന്ന സൂചന നല്‍കിയിരുന്നെങ്കിലും, എഞ്ചിന്‍ കരുത്ത് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിപണിയില്‍ എത്തുന്നതിന് മുന്നോടിയായി ഈ വിവരങ്ങള്‍ എല്ലാം പുറത്തുവന്നിരിക്കുന്നത്.

ആക്ടിവ 6G -യുടെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഹോണ്ട

പുറത്തുവന്നിരിക്കുന്ന വിവരത്തില്‍ പുതിയ സ്‌കൂട്ടറിന്റെ പേര് ആക്ടിവ എന്ന് നിലനിര്‍ത്തിയിരിക്കുന്നതും, അതിനൊപ്പം 6G എന്ന് ചേര്‍ത്തിരിക്കുന്നതും കാണാം. ബിഎസ് VI എഞ്ചിന്‍ എന്നും എഴുതിയിട്ടുണ്ട്. ബിഎസ് IV നിന്ന് VI -ലേക്ക് എഞ്ചിന്‍ നവീകരിച്ചപ്പോള്‍ കരുത്ത് കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ആക്ടിവ 6G -യുടെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഹോണ്ട

പുതിയ ബിഎസ് VI എഞ്ചിന്‍ 8,000 rpm -ല്‍ 7.6 bhp കരുത്ത് ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പഴയ ബിഎസ് IV എഞ്ചിന്‍ 7,500 rpm-ല്‍ 8 bhp കരുത്ത് ഉത്പാദിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആക്ടിവ 6G -യുടെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഹോണ്ട

എന്നാല്‍ കരുത്ത് കുറവാണെങ്കിലും ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ളതുകൊണ്ട് മികച്ച് ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ആക്ടിവ 6G -യുടെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഹോണ്ട

നിലവില്‍ വിപണിയില്‍ ഉള്ള 5G മോഡലില്‍ നിന്നും വളരെ വ്യത്യസ്തമായ ഫീച്ചറുകളും സവിശേഷതകളും പുതിയ സ്‌കൂട്ടറില്‍ ലഭ്യമാകുമെന്നും പുറത്തുവന്ന വിവരങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. ഇന്ത്യന്‍ വിപണിയില്‍ സ്‌കൂട്ടര്‍ നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന ഉള്ളൊരു മോഡലാണ് ആക്ടിവ.

ആക്ടിവ 6G -യുടെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഹോണ്ട

റിപ്പോര്‍ട്ട് അനുസരിച്ച് 2.5 ലക്ഷം യൂണിറ്റുകളാണ് പ്രതിമാസം നിരത്തിലെത്തുന്നത്. ഹോണ്ട നിരയില്‍ നിന്നുള്ള മൂന്നാമത്തെ ബിഎസ് VI മോഡലാണ് ആക്ടിവ 6G. നേരത്തെ ആക്ടിവ 125 ബിസ് VI പതിപ്പിനെയും, SP 125 ബിഎസ് VI പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു.

Most Read: ബിഎസ് IV ആക്ടിവയുടെ ഉത്പാദനം അവസാനിപ്പിച്ച് ഹോണ്ട

ആക്ടിവ 6G -യുടെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഹോണ്ട

ആക്ടിവ 5G -യില്‍ നിന്നും വ്യത്യസ്തമായി എല്‍ഇഡി ഹെഡ്‌ലാമ്പ്, പുതിയ ഡിസൈനിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവ ആക്ടിവ 6G -യുടെ സവിശേഷതകളായിരിക്കും. വശങ്ങളില്‍ പുതിയ ഗ്രാഫിക്സും ഇടം പിടിച്ചേക്കും.

Most Read: അടിമുടി മാറ്റത്തോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ആക്ടിവ 6G -യുടെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഹോണ്ട

പുതിയ ഡിസൈനിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പും വഹനത്തില്‍ നിര്‍മ്മാതാക്കള്‍ നല്‍കിയേക്കും. നേരത്തെ പുറത്തുവന്ന ചിത്രങ്ങളില്‍ മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്ക് നല്‍കിയിരിക്കുന്നത് കാണാം. പുതിയ ഡിസൈനിലുള്ള 12 ഇഞ്ച് അലോയി വീലുകളും ഡിസ്‌ക് ബ്രേക്കും പരീക്ഷണയോട്ടത്തിലെ ചിത്രങ്ങളില്‍ ദൃശ്യമായിരുന്നു.

Most Read: നമസ്‌തേ ഇന്ത്യ, ഗ്രേറ്റ് വാൾ‌ മോട്ടോർസ് ഇന്ത്യ ഔദ്യോഗിക ടീസർ പുറത്ത്

ആക്ടിവ 6G -യുടെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഹോണ്ട

സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റിയോടുകൂടി പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ആറാം തലമുറ ആക്ടിവയുടെ സവിശേഷതയായിരിക്കും. അനലോഗ് സ്പീഡോമീറ്ററിനൊപ്പം നിലകൊള്ളുന്ന വലിയ എല്‍സിഡി ഡിജിറ്റല്‍ ഡിസ്‌പ്ലേ ഇന്ധന നില, ട്രിപ്പ് മീറ്റര്‍ മുതലായ വിവരങ്ങളും പങ്കുവെയ്ക്കും.

ആക്ടിവ 6G -യുടെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഹോണ്ട

സുരക്ഷ മാനദണ്ഡങ്ങളില്‍ നിര്‍ദേശിക്കുന്ന സംവിധാനങ്ങള്‍ക്കൊപ്പം മലിനീകരണം കുറയ്ക്കുന്നതിനുള്ള ബിഎസ് VI നിലവാരത്തിലുള്ളതും ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ളതുമായ എന്‍ജിനുമായാണ് ആക്ടിവ 6G എത്തുന്നത്.

ആക്ടിവ 6G -യുടെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഹോണ്ട

പുതിയ എന്‍ജിനൊപ്പം കൂടുതല്‍ സുരക്ഷയും ഒരുക്കിയെത്തുന്ന 6G -ക്ക് വിലയും കൂടും. നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും 5,000 രൂപ മുതല്‍ 7,000 രൂപ വരെ വര്‍ധനവ് പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്.

Source: Indianautosblog

More from DriveSpark

Article Published On: Saturday, January 4, 2020, 10:51 [IST]
English summary
New Honda Activa 6G BS6 specs leaked Ahead Launch. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X