ഹീറോ ഗ്ലാമറിന് പിന്നാലെ ബിഎസ്-VI ഹോണ്ട ഷൈനും വിപണിയിൽ

ഹോണ്ട തങ്ങളുടെ ജനപ്രിയ കമ്മ്യൂട്ടർ മോട്ടോർസൈക്കിളായ CB ഷൈനിന്റെ ബിഎസ്-VI കംപ്ലയിന്റ് പതിപ്പ് വിപണിയിൽ പുറത്തിറക്കി. CB ടാഗ് ഇല്ലാതെ ഷൈൻ എന്ന പേരിലാകും പരിഷ്ക്കരിച്ച മോഡൽ ഇനി അറിയപ്പെടുക.

ഹീറോ ഗ്ലാമറിന് പിന്നാലെ ബിഎസ്-VI ഹോണ്ട ഷൈനും വിപണിയിൽ

67,857 രൂപയാണ് പുതിയ ബിഎസ്-VI ഷൈനിന്റെ എക്സ്ഷോറൂം വില. ഇത് ബിഎസ്-IV മോഡലിനേക്കാൾ 7,867 രൂപയുടെ വർധനവാണ് സൂചിപ്പിക്കുന്നത്. നിരവധി പ്രധാന മാറ്റങ്ങളും പരിഷ്ക്കരങ്ങളുമായാണ് ബൈക്ക് വിപണിയിൽ എത്തുന്നത്.

ഹീറോ ഗ്ലാമറിന് പിന്നാലെ ബിഎസ്-VI ഹോണ്ട ഷൈനും വിപണിയിൽ

ജാപ്പനീസ് ഇരുചക്ര ബ്രാൻഡ് ഹോണ്ട ഷൈനിനെ ഇന്ത്യയുടെ പ്രിയപ്പെട്ട 125 സിസി മോട്ടോർസൈക്കിളുകളായാൻണ് പരാമർശിക്കുന്നത്. ഇത് പ്രതിമാസ വിൽപ്പന കണക്കുകളിൽ നിന്ന് വ്യക്തമാകുന്ന ഒരു വസ്തുതയാണ്. എട്ട് ദശലക്ഷത്തിലധികം ഉപഭോക്താക്കളാണ് കമ്മ്യൂട്ടർ ബൈക്കിന് ഉള്ളത്. മെച്ചപ്പെട്ട ബിഎസ്-VI മോഡലിന് ഇതിലും മികച്ച വിൽപ്പന ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഹീറോ ഗ്ലാമറിന് പിന്നാലെ ബിഎസ്-VI ഹോണ്ട ഷൈനും വിപണിയിൽ

ഹോണ്ട ഷൈൻ 125 ഇപ്പോൾ സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി വിപണിയിൽ എത്തുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഹീറോ ഗ്ലാമർ 125 ഉം അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കുന്നത്.

ഹീറോ ഗ്ലാമറിന് പിന്നാലെ ബിഎസ്-VI ഹോണ്ട ഷൈനും വിപണിയിൽ

എന്നാൽ ബിഎസ്-VI ഹോണ്ട ഷൈൻ ഒരു ഡിസി ഹെഡ്‌ലാമ്പ്, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് സ്വിച്ച് , പുതിയ ഡെക്കലുകൾ, പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഡിസൈൻ എന്നിവ നവീകരിച്ച മോഡലിൽ വാഗ്ദാനം ചെയ്യുന്നു.

ഹീറോ ഗ്ലാമറിന് പിന്നാലെ ബിഎസ്-VI ഹോണ്ട ഷൈനും വിപണിയിൽ

രണ്ട് വകഭേദങ്ങളിൽ തന്നെയാകും മോട്ടോർസൈക്കിൾ വിപണിയിൽ എത്തുക. ഒന്ന് ഡ്രം ബ്രേക്കുകൾ മാത്രം വാഗ്‌ദാനം ചെയ്യുമ്പോൾ മറ്റൊന്ന് ഫ്രണ്ട് ഡിസ്ക് ബ്രേക്കിൽ ലഭ്യമാകും. നിവലിലെ ബി‌എസ്-IV പതിപ്പിനേക്കാൾ 14 ശതമാനം കൂടുതൽ ഇന്ധനക്ഷമതയുള്ളതാണ് പുതിയ ഷൈൻ എന്ന് ഹോണ്ട അവകാശപ്പെടുന്നു.

ഹീറോ ഗ്ലാമറിന് പിന്നാലെ ബിഎസ്-VI ഹോണ്ട ഷൈനും വിപണിയിൽ

ബൈക്കിന്റെ എക്‌സ്‌ഹോസ്റ്റ് കാനിസ്റ്റർ ചെറുതാക്കുകയും ക്രോം ഹീറ്റ് ഷീൽഡ് പുനർ രൂപകൽപ്പന ചെയ്യുകയും ചെയ്തു എന്നതാണ് ശ്രദ്ധേയം.

ഹീറോ ഗ്ലാമറിന് പിന്നാലെ ബിഎസ്-VI ഹോണ്ട ഷൈനും വിപണിയിൽ

ഹോണ്ട എൻഹാൻസ്ഡ് സ്മാർട്ട് പവർ (ESP) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന 125 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് ബിഎസ്-VI ഹോണ്ട ഷൈൻ 125 ന് കരുത്തേകുന്നത്.

ഹീറോ ഗ്ലാമറിന് പിന്നാലെ ബിഎസ്-VI ഹോണ്ട ഷൈനും വിപണിയിൽ

കമ്മ്യൂട്ടർ ബൈക്കിന്റെ പ്രകടന കണക്കുകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇവ എസ്പി 125 ന്റെ എഞ്ചിന് സമാനമായ 10.88 bhp പവറും 10.9 Nm torque ഉം ഉത്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസിജി സ്റ്റാർട്ടർ ഉപയോഗിക്കുന്നതിലൂടെ നിശബ്ദമായ തുടക്കവും ഷൈൻ വാഗ്ദാനം ചെയ്യുന്നു.

ഹീറോ ഗ്ലാമറിന് പിന്നാലെ ബിഎസ്-VI ഹോണ്ട ഷൈനും വിപണിയിൽ

മുൻവശത്തെ പരമ്പരാഗത ദൂരദർശിനി ഫോർക്കുകളും പിന്നിൽ ട്വിൻ സ്പ്രിംഗുമാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. ബ്ലാക്ക്, ജെനി ഗ്രേ മെറ്റാലിക്, റെബൽ റെഡ് മെറ്റാലിക്, അത്‌ലറ്റിക് ബ്ലൂ മെറ്റാലിക് എന്നീ നാല് കളർ ഓപ്ഷനുകളിൽ ബിഎസ്-VI ഹോണ്ട ഷൈൻ 125 വിൽപ്പനക്കെത്തും. ഫെബ്രുവരി അവസാനത്തോടെ പുതിയ ബൈക്ക് ഡീലർഷിപ്പുകളിൽ എത്തും.

Most Read Articles

Malayalam
English summary
Honda Shine BS6 Launched. Read in Malayalam
Story first published: Thursday, February 20, 2020, 18:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X