ക്രൂയിസർ ശ്രേണിയിൽ പുതുമകളുമായി റോയൽ എൻഫീൽഡ് മീറ്റിയോർ 350; കാണാം റിവ്യൂ വീഡിയോ

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തണ്ടർബേർഡിന്റെ പകരക്കാരനായി റോയൽ എൻഫീൽഡ് മീറ്റിയോർ 350 വിപണിയിൽ എത്തി. ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് മോട്ടോർസൈക്കിൾ ഇടംപിടിക്കുന്നത്.

മീറ്റിയോറിന്റെ ബേസ് വേരിയന്റായ ഫയർബോളിന് 1.75 ലക്ഷം, സ്റ്റെല്ലാർ പതിപ്പിന് 1.81 ലക്ഷം, ടോപ്പ്-എൻഡ് മോഡലായ സൂപ്പർനോവയ്ക്ക് 1.90 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. മറ്റെല്ലാ എൻ‌ഫീൽഡ് മോഡലുകളെയും പോലെ തന്നെ റെട്രോ-പ്രചോദിത രൂപകൽപ്പനയാണ് പുതിയ ക്രൂയിസറിന്റേയും പ്രധാന ആകർഷണം.

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, വിശാലമായ സീറ്റ്, നീളമുള്ള എക്‌സ്‌ഹോസ്റ്റ് എൻഡ് കാൻ എന്നിവയാണ് മീറ്റിയോറിന്റെ പ്രധാന ആകർഷണങ്ങൾ.

അതോടൊപ്പം പുതിയ ഇരട്ട-പോഡ് സെമി ഡിജിറ്റൽ യൂണിറ്റാണ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ. ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ടേൺ-ബൈ-ടേൺ ട്രിപ്പർ നാവിഗേഷനും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ഏറെ കൗതുകമുണർത്തുന്നു.

ഒരു പുതിയ 350 എഞ്ചിനാണ് മീറ്റിയോറിൽ ഇടംപിടിച്ചിരിക്കുന്നത്. ഈ 349 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ യൂണിറ്റ് ഇപ്പോൾ ഒരു OHC ഡിസൈനാണ് ഉപയോഗിക്കുന്നത്. അഞ്ച് സ്‌പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ പുതുതലമുറ എഞ്ചിൻ 20.2 bhp കരുത്തിൽ 27 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ക്രൂയിസർ ശ്രേണിയിൽ പുതുമകളുമായി റോയൽ എൻഫീൽഡ് മീറ്റിയോർ 350; കാണാം റിവ്യൂ വീഡിയോ

പുതിയ റോയൽ എൻഫീൽഡ് മീറ്റിയോറിന്റെ ആദ്യ ടെസ്റ്റ് ഡ്രൈവ് അനുഭവങ്ങള്‍ ഒരു വീഡിയോയിലൂടെ ഞങ്ങള്‍ പങ്കുവെയ്ക്കുകയാണ്. 1,000 കിലോമീറ്ററോളം ഓടിച്ച വ്യത്യസ്‌തമായ റൈഡിൽ ബൈക്കിനെ കുറിച്ചുള്ള ഡിസൈന്‍, സവിശേഷതകള്‍, എഞ്ചിന്‍ പെർഫോമൻസ്, സസ്‌പെന്‍ഷന്‍ സിസ്റ്റങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പങ്കുവെക്കുന്നത്.

More from DriveSpark

Article Published On: Tuesday, November 17, 2020, 21:27 [IST]
English summary
New Royal Enfield Meteor 350 Review Video. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X