Just In
- 1 hr ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 1 hr ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 1 hr ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 2 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- News
കൊവിഡ് വ്യാപനം രൂക്ഷം, ഗവർണർമാരുമായി കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി
- Movies
ഫിറോസും ഭാര്യ സജ്നയും ഇപ്പോള്‍ കളിക്കുന്ന കളി വെറും ചീപ്പ് ഷോയാണ്;രമ്യ പണിക്കര്‍ക്ക് പിന്തുണയുമായി ഒമര്‍ ലുലു
- Sports
IPL 2021: വെടിക്കെട്ടിന് അപ്പുറത്തുള്ള തകര്‍ത്തടിക്കല്‍, 4 മത്സരങ്ങളില്‍ പിറന്നത് 67 സിക്സറുകള്‍
- Finance
തിരിച്ചുവരവിന്റെ പാതയിൽ സമ്പദ്വ്യവസ്ഥ; രാജ്യത്തെ 59 ശതമാനം കമ്പനികളും ശമ്പള വർധനവിന് ഒരുങ്ങുന്നു
- Lifestyle
കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ, അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒരു മാസത്തിനുള്ളിൽ 1200 യൂണിറ്റ് ഇ-സൈക്കിളുകൾ വിറ്റഴിച്ച് ഇ-മോടോറാഡ്
പൂനെ ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പ് ഇ-മോടോറാഡ് (EM) തങ്ങളുടെ പ്രധാന ഉൽപ്പന്നമായ EMX ഇ-സൈക്കിളിന്റെ ആദ്യ ബാച്ച് സമാരംഭിച്ച് 45 ദിവസത്തിനുള്ളിൽ 'വമ്പിച്ച പ്രീ-ബുക്കിംഗിലൂടെ' പൂർണമായും വിറ്റതായി പ്രഖ്യാപിച്ചു.

1,200 യൂണിറ്റ് ഇ-സൈക്കിളുകൾ ഇന്നുവരെ വിറ്റഴിഞ്ഞതായി കമ്പനി അറിയിച്ചു. രണ്ടാമത്തെ ബാച്ച് ഇ-സൈക്കിളുകളുടെ ഉൽപാദനത്തിനായി കമ്പനി ഒരുങ്ങുകയാണെന്ന് ഇ-മോടോറാഡ് പറയുന്നു.

അടുത്തിടെ പുറത്തുവിട്ട ഒരു പത്രക്കുറിപ്പിൽ, സ്റ്റാർട്ടപ്പ് രാജ്യത്തുടനീളമുള്ള 100 ഡീലർമാരുമായി സഖ്യമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നതെന്നും വരാനിരിക്കുന്ന വർഷത്തിന്റെ ആദ്യ പാദത്തിൽ ടയർ 1, 2 നഗരങ്ങൾ, പ്രധാന പട്ടണങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

കമ്പനിയുടെ രണ്ടാമത്തെ ഉൽപ്പന്നമായ ടി-റെക്സ് അടുത്ത വർഷം ജനുവരിയിൽ വിപണിയിലെത്തുമെന്ന് അറിയിച്ചു.

വരാനിരിക്കുന്ന 2021 സാമ്പത്തിക വർഷത്തേക്കുള്ള തങ്ങളുടെ വാർഷിക ലക്ഷ്യം 12,000 യൂണിറ്റ് ഇ-സൈക്കിളുകൾ വിൽക്കുകയും ആളുകളെ ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് മാറ്റുകയുമാണ് എന്ന് അധികൃതർ വ്യക്തമാക്കി.

രാജ്യത്ത് ഭൂരിഭാഗം സ്പെയർ പാർട്‌സുകളും ഉത്പാദിപ്പിക്കുകയും ചെയ്യുന്നതിനാൽ, ഇന്ത്യ ആത്മനിഭർ ആക്കാനുള്ള പ്രധാനമന്ത്രിയുടെ ദൗത്യത്തെ പിന്തുണയ്ക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു എന്ന് ഇ-മോടോറാഡ് സിഇഒ കുനാൽ ഗുപ്ത പറഞ്ഞു.

യാത്രാ വ്യവസായത്തിന്റെ വളർച്ച ഉയർത്തുന്നതിനായി ഇന്ത്യയിലുടനീളമുള്ള ടൂർ, ട്രാവൽ ഏജൻസികളുമായി കൈകോർക്കാൻ അല്ലെങ്കിൽ ബൈക്ക് പ്രേമികൾക്കായി ഗൈഡഡ് ഇ-സൈക്കിൾ ടൂറുകൾ നടത്താൻ പദ്ധതിയിടുന്നതായി സ്റ്റാർട്ടപ്പ് അറിയിച്ചു.

ഇന്ത്യയിൽ ലിഥിയം അയൺ ബാറ്ററികൾ നിർമ്മിക്കാൻ ടാറ്റ കെമിക്കൽസ് ഉയർന്ന ശേഷി നൽകുന്നതിലൂടെ ഇത് ഇവി ബ്രാൻഡുകളെ ഉയർത്തുക മാത്രമല്ല, ‘മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തിന് കരുത്തേകുകയും ചെയ്യും, എന്ന് ഗുപ്ത കൂട്ടിച്ചേർക്കുന്നു.

ഇ-ബൈക്കിന്റെ ലൊക്കേഷൻ ട്രാക്കുചെയ്യാൻ ഉപയോക്താവിനെ പ്രാപ്‌തമാക്കുന്ന ഒരു സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ സമാരംഭിക്കാൻ EM പദ്ധതിയിടുന്നു. അതിനുപുറമെ, ഉപയോക്താവിന് സൈക്കിളിന്റെ മൊത്തത്തിലുള്ള പ്രകടനത്തിന്റെ ട്രാക്ക് സൂക്ഷിക്കാനും കഴിയും.