എട്രാന്‍സ് നിയോ ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ വെളിപ്പെടുത്തി പ്യുവര്‍ ഇവി

അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറിനെ വെളിപ്പെടുത്തി ഐഐടി ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡായ പ്യുവര്‍ ഇവി. എട്രാന്‍സ് നിയോ എന്ന പേരില്‍ പുറത്തിറക്കുന്ന മോഡല്‍ 2020 ഡിസംബര്‍ ഒന്നിന് ഇന്ത്യയില്‍ വിപണിയിലെത്തും.

എട്രാന്‍സ് നിയോ ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ വെളിപ്പെടുത്തി പ്യുവര്‍ ഇവി

ഉയര്‍ന്ന പിക്കപ്പും ദൈര്‍ഘ്യമേറിയ ശ്രേണിയും ഈ മോഡലില്‍ കമ്പനി അവകാശപ്പെടുന്നു. പ്യുവര്‍ ഇവിയുടെ എട്രാന്‍സ് നിയോയ്ക്ക് 5 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും.

എട്രാന്‍സ് നിയോ ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ വെളിപ്പെടുത്തി പ്യുവര്‍ ഇവി

കൂടാതെ 2,500 വാട്ട് പേറ്റന്റഡ് ബാറ്ററിയും സ്‌കൂട്ടറിന് ലഭിക്കും. ഇത് 120 കിലോമീറ്റര്‍ ഇക്കോ മോഡില്‍ ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്ററാണ് സ്‌കൂട്ടറില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. 75,999 രൂപയാണ് ഈ മോഡലിന്റെ എക്സ്ഷോറൂം വില.

MOST READ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന ബിഎസ്-VI ബൈക്കുകൾ

എട്രാന്‍സ് നിയോ ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ വെളിപ്പെടുത്തി പ്യുവര്‍ ഇവി

പ്യുവര്‍ ഇവിക്ക് നിലവില്‍ ഇന്ത്യയില്‍ 20 സംസ്ഥാനങ്ങളിലായി 100 ഡീലര്‍മാരുണ്ട്. കൂടാതെ സമീപ ഭാവിയില്‍ കൂടുതല്‍ കയറ്റുമതി വിപണികളുമായി ചേര്‍ന്ന് നേപ്പാളില്‍ ഉത്പ്പന്നങ്ങള്‍ പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നു.

എട്രാന്‍സ് നിയോ ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ വെളിപ്പെടുത്തി പ്യുവര്‍ ഇവി

പവര്‍ട്രെയിന്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി പുതിയ മോഡലിന് മികച്ച എയറോഡൈനാമിക് സവിശേഷതകളുണ്ടെന്ന് പ്യുവര്‍ ഇവിയുടെ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രോഹിത് വഡേര പറഞ്ഞു.

MOST READ: ടാറ്റ കാറുകളില്‍ ആളുകള്‍ക്ക് പ്രിയം പെട്രോള്‍ മോഡലുകളോട്; കാരണം ഇതാ

എട്രാന്‍സ് നിയോ ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ വെളിപ്പെടുത്തി പ്യുവര്‍ ഇവി

വാഹനത്തിന് വേഗതയേറിയ പിക്കപ്പും ദൈര്‍ഘ്യമേറിയ ശ്രേണിയും ഉണ്ടെന്നും പ്രധാനമായും ഈ മോഡലിനെ ആകര്‍ഷിക്കുന്ന ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് ഇത് പുറത്തിറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എട്രാന്‍സ് നിയോ ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ വെളിപ്പെടുത്തി പ്യുവര്‍ ഇവി

ആദ്യ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം ഈ മോഡലിന്റെ 10,000 യൂണിറ്റ് വില്‍പ്പനയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും പുതിയ മോഡല്‍ ആദ്യം ഹൈദരാബാദില്‍ ലഭ്യമാകുമെന്നും 2020 ഡിസംബര്‍ പകുതി മുതല്‍ ബ്രാന്‍ഡിന്റെ മറ്റ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് പാന്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്നും വഡേര വ്യക്തമാക്കി.

MOST READ: മോട്ടോർസൈക്കിൾ ഹെൽമെറ്റുകൾ; കൗതുകമാർന്ന വസ്തുതകളും ചില തെറ്റായ ചിന്താഗതികളും

എട്രാന്‍സ് നിയോ ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ വെളിപ്പെടുത്തി പ്യുവര്‍ ഇവി

ഇന്ത്യന്‍ വിപണിയിക്കൊപ്പം അന്താരാഷ്ട വിപണിയിലേക്കും ചുവടുവെയ്ക്കാനൊരുങ്ങുകയാണ് ബ്രാന്‍ഡ്. അധികം വൈകാതെ നേപ്പാളില്‍ പ്രീമിയം മോഡലായ ഇപ്ലൂട്ടോ 7G അവതരിപ്പിക്കുമെന്നും ബ്രാന്‍ഡ് പ്രഖ്യാപിച്ചു.

എട്രാന്‍സ് നിയോ ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ വെളിപ്പെടുത്തി പ്യുവര്‍ ഇവി

വ്യക്തിഗത മൊബിലിറ്റിക്ക്, പ്രധാനമായും ഇരുചക്രവാഹന ഗതാഗതമുള്ള അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള വലിയ തന്ത്രത്തിന്റെ ഭാഗമായാണ് പ്യുവര്‍ ഇവി നേപ്പാളിലേക്ക് വ്യാപിപ്പിക്കുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ടൈഗണ്‍; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

എട്രാന്‍സ് നിയോ ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ വെളിപ്പെടുത്തി പ്യുവര്‍ ഇവി

പ്യുവര്‍ ഇവിയുടെ യാത്രയിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നാണ് നേപ്പാളിലേക്കുള്ള കമ്പനിയുടെ ചുവടുവെയ്പ്പ്. ഭാവിയില്‍ സമാരംഭിക്കുന്ന എല്ലാ പുതിയ ശ്രേണി ഉത്പ്പന്നങ്ങളും യഥാസമയം നേപ്പാള്‍ വിപണിയില്‍ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Pure EV Revealed Etrance Neo High-Speed Electric Scooter. Read in Malayalam.
Story first published: Tuesday, November 17, 2020, 16:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X