ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന ബിഎസ്-VI ബൈക്കുകൾ

ഇന്ത്യയിൽ ഒരു വാഹനം വാങ്ങാൻ പോവുന്ന ഉപഭോക്താക്കളുടെ ഏറ്റവും വലിയ മുൻഗണനയാണ് യാത്രാ സുഖവും ഇന്ധനക്ഷമതയും. എന്നിരുന്നാലും ഭൂരിഭാഗം ആളുകളും മൈലേജ് തന്നെയാണ് ആദ്യം നോക്കുക.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന ബിഎസ്-VI ബൈക്കുകൾ

ബൈക്ക് പ്രേമികൾക്ക് ആശ്വസിക്കാൻ വകയുണ്ട്. കാരണം മികച്ച മൈലേജുകൾ നൽകുന്ന നിരവധി കമ്യൂട്ടർ മോട്ടോർസൈക്കിളുകളാണ് ഇന്ത്യൻ വിപണിയിൽ ഉള്ളത്. നിലവിൽ ഏറ്റവും ഉയർന്ന മൈലേജ് വാഗ്‌ദാനം ചെയ്യുന്ന ബൈക്ക് ബജാജിന്റെ CT110 ആണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന ബിഎസ്-VI ബൈക്കുകൾ

അതിന്റെ ARAI പരീക്ഷിച്ച ഇന്ധനക്ഷമത 104 കിലോമീറ്ററാണ്. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന മോട്ടോർസൈക്കിൾ കൂടിയാണിത് എന്നത് ശ്രദ്ധേയം. 50,000 രൂപ മാത്രമാണ് ഈ മോഡലിന്റെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

MOST READ: മോട്ടോർസൈക്കിൾ ഹെൽമെറ്റുകൾ; കൗതുകമാർന്ന വസ്തുതകളും ചില തെറ്റായ ചിന്താഗതികളും

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന ബിഎസ്-VI ബൈക്കുകൾ

രണ്ടാമത് ടിവിഎസ് സ്റ്റാർ സിറ്റി പ്ലസും മൂന്നാമത് ബജാജ് പ്ലാറ്റിന H-ഗിയറുമാണ് ഏറ്റവും കൂടുതൽ മൈലേജ് നൽകുന്നത്. ഇവയ്ക്ക് യഥാക്രമം 85, 84 കിലോമീറ്റർ ഇന്ധനക്ഷമതയാണുള്ളത്. ഏകദേശം ഒരേ വിലയുമാണുള്ളതെങ്കിലും വിലയിലും മൈലേജിലും ടിവിഎസ് ബൈക്ക് അൽപ്പം മികവ് കാട്ടുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന ബിഎസ്-VI ബൈക്കുകൾ

എന്നിരുന്നാലും പ്ലാറ്റിന H-ഗിയർ അഞ്ച് സ്പീഡ് ഗിയർബോക്‌സ് വാഗ്ദാനം ചെയ്യുന്നതിനോടൊപ്പം ഉയർന്ന വേഗതയും ഹൈവേ പെർഫോമൻസും ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നുണ്ട്.

MOST READ: ബൈക്കിന് മൈലേജാണോ ആവശ്യം: 10 എളുപ്പവഴികള്‍ ഇതാ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന ബിഎസ്-VI ബൈക്കുകൾ

അതിനുശേഷം ഹീറോയുടെ ഏറ്റവും മികച്ച വിൽപ്പനയുള്ള മോട്ടോർസൈക്കിളുകളായ സൂപ്പർ സ്പ്ലെൻഡർ, സ്പ്ലെൻഡർ പ്ലസ് എന്നിവയാണ് ഇടംപിടിക്കുന്നത്. ആദ്യത്തേത് യുവാക്കളെ ലക്ഷ്യംവെച്ചുള്ള കൂടുതൽ സ്റ്റൈലിഷ് മോഡേൺ ബൈക്കാണ്. പ്ലസ് വേരിയന്റ് കൂടുതൽ ലളിതമാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന ബിഎസ്-VI ബൈക്കുകൾ

ഇന്ത്യൻ വിപണിയിൽ ഏറ്റവും താങ്ങാനാവുന്ന ഹോണ്ടയുടെ മോട്ടോർസൈക്കിളാണ് CD110 ഡ്രീം. 110 സിസി എഞ്ചിനിൽ നിന്ന് 74 കിലോമീറ്റർ മൈലേദ് കൈവരിക്കാൻ ഇത് പ്രാപ്തമാണ്.

MOST READ: മനസുകൾ കീഴടക്കി മീറ്റിയോർ 350; ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയത് 8,000 ബുക്കിംഗുകൾ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന ബിഎസ്-VI ബൈക്കുകൾ

110 സിസി കമ്മ്യൂട്ടർ ബൈക്ക് കൂടിയായ ടിവിഎസ് റേഡിയോണാണ് ഇതിന് പിന്നിൽ. ഇന്ത്യയിലെ ഏറ്റവും മൃദുലവും ഏറ്റവും പരിഷ്കൃതവുമായ 125 സിസി എഞ്ചിൻ ഉള്ള ഹോണ്ട ഷൈൻ തൊട്ടുപിന്നിൽ.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന ബിഎസ്-VI ബൈക്കുകൾ

നഗരത്തിലെ ഗതാഗത സാഹചര്യങ്ങളിൽ ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിന് ഹീറോ സ്പ്ലെൻഡർ ഐസ്മാർട്ട് i3S (ഐഡിൾ സ്റ്റോപ്പ്-സ്റ്റാർട്ട്) സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. അതുപോലെ തിരക്കേറിയ ഇന്ത്യൻ നഗരങ്ങളിൽ ഇത് ഒരു മികച്ച കമ്മ്യൂട്ടർ മോട്ടോർസൈക്കിളാണിത്.

MOST READ: 2021 CRF250L, CRF250L റാലി മോഡലുകൾ പരിചയപ്പെടുത്തി ഹോണ്ട

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന ബിഎസ്-VI ബൈക്കുകൾ

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള മോട്ടോർസൈക്കിളുകളുടെ പട്ടിക അവസാനിപ്പിക്കുന്നത് ഹീറോ പാഷൻ പ്രോയാണ്. സ്പ്ലെൻഡർ പ്ലസ് പോലെ തന്നെ പാഷൻ പ്രോ വളരെ ലളിതവും 60 കിലോമീറ്റർ മൈലേജും വാഗ്‌ദാനം ചെയ്യുന്ന മോട്ടോർസൈക്കിളാണ്. എഞ്ചിൻ റിഫൈൻമെന്റാണ് ദീർഘനാളായി വിപണിയിൽ വാഴുന്ന ബൈക്കിന്റെ വിജയരഹസ്യം.

Most Read Articles

Malayalam
English summary
Most Fuel Efficient BS6 Bikes In India Right Now. Read in Malayalam
Story first published: Tuesday, November 17, 2020, 13:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X