2021 CRF250L, CRF250L റാലി മോഡലുകൾ പരിചയപ്പെടുത്തി ഹോണ്ട

ക്വാർട്ടർ ലിറ്റർ, ഡ്യുവൽ പർപ്പസ് CRF250L, CRF250L റാലി മോട്ടോർസൈക്കിളുകളുടെ 2021 ആവർത്തനം പുറത്തിറക്കി ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട.

2021 CRF250L, CRF250L റാലി മോഡലുകൾ പരിചയപ്പെടുത്തി ഹോണ്ട

മെക്കാനിക്കൽ, വിഷ്വൽ അപ്‌ഗ്രേഡുകളാണ് പുതിയ പതിപ്പിൽ ഹോണ്ട പരിചയപ്പെടുത്തുന്നത്. സ്റ്റൈലിംഗിന്റെ കാര്യത്തിൽ 2021 മോഡലുകൾക്ക് ഒരു CRF450R കോംപറ്റീഷൻ മോട്ടോക്രോസ് മെഷീൻ പ്രചോദിത രൂപകൽപ്പനയും പുതിയ എൽഇഡി ഹെഡ്‌ലൈറ്റും എൽഇഡി ബ്ലിങ്കറുകളും ലഭിക്കുന്നുണ്ട്.

2021 CRF250L, CRF250L റാലി മോഡലുകൾ പരിചയപ്പെടുത്തി ഹോണ്ട

കാറ്റിൽ നിന്ന് സംരക്ഷണം നൽകുന്ന ഒരു വലിയ വിൻഡ്‌സ്ക്രീൻ, കൗൾ എന്നിവയിൽ നിന്ന് റാലി മോഡലിന് കൂടുതൽ പ്രയോജനം ലഭിക്കുന്നു. രണ്ട് മോഡലുകളും എക്‌സ്ട്രീം റെഡ് പെയിന്റ് ഓപ്ഷനിലും തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: ബെനലി ഇംപെരിയാലെ 400 ആവശ്യക്കാര്‍ ഏറുന്നു; 2020 ഒക്ടോബറില്‍ വില്‍പ്പന 103 ശതമാനം ഉയര്‍ന്നു

2021 CRF250L, CRF250L റാലി മോഡലുകൾ പരിചയപ്പെടുത്തി ഹോണ്ട

2021 ഹോണ്ട CRF250L, CRF250L റാലി എന്നിവ 249 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, DOHC എഞ്ചിനാണ് വാഗ്‌ദാനം ചെയ്യുന്നത്. ആറ് സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ യൂണിറ്റ് 9,000 rpm-ൽ 24 bhp കരുത്തും 6,500 rpm-ൽ 23 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

2021 CRF250L, CRF250L റാലി മോഡലുകൾ പരിചയപ്പെടുത്തി ഹോണ്ട

ഇൻ‌ടേക്ക്‌ വശത്തെ ക്യാം‌ഷാഫ്റ്റ് മാറ്റിക്കൊണ്ട് ഇൻ‌ടേക്ക് വാൽവ് ടൈമിങ്ങിൽ കമ്പനി മാറ്റങ്ങൾ വരുത്തി. പുതിയ മോഡലുകൾക്ക് പുതിയതായി രൂപകൽപ്പന ചെയ്ത എയർ ക്ലീനർ, എക്‌സ്‌ഹോസ്റ്റ് പൈപ്പ്, മഫ്ലർ എന്നിവയും ഹോണ്ട സമ്മാനിക്കുന്നുണ്ട്.

MOST READ: ഹോണ്ട ആക്ടിവയെ പിന്നിലാക്കി വീണ്ടും വിൽപ്പനയിൽ ഒന്നാം സ്ഥാനം നേടി ഹീറോ സ്പ്ലെൻഡർ

2021 CRF250L, CRF250L റാലി മോഡലുകൾ പരിചയപ്പെടുത്തി ഹോണ്ട

മാത്രമല്ല ആറ് സ്പീഡ് ഗിയർബോക്‌സിന് ഇപ്പോൾ ഒരു പുതിയ അസിസ്റ്റ് സ്ലിപ്പർ ക്ലച്ചിൽ നിന്ന് പ്രയോജനവും ലഭിക്കുന്നുണ്ട്. എഞ്ചിൻ പുതുതായി രൂപകൽപ്പന ചെയ്ത ഫ്രെയിമിൽ ഇരിക്കുന്നു, അതിന്റെ സ്ഥാനം 20 മില്ലീമീറ്റർ കൂടുതലാണ്.

2021 CRF250L, CRF250L റാലി മോഡലുകൾ പരിചയപ്പെടുത്തി ഹോണ്ട

ക്രാങ്കകേസിന്റെ ആകൃതി മാറ്റുന്നതും എഞ്ചിന്റെ അടിയിൽ ഡ്രെയിൻ ബോൾട്ട് സ്ഥാനം ക്രമീകരിക്കുന്നതും ഗ്രൗണ്ട് ക്ലിയറൻസ് കൂടുതൽ മെച്ചപ്പെടുത്താൻ ഹോണ്ടയെ സഹായിച്ചു. ഇത് മുമ്പത്തേതിനേക്കാൾ 30 മില്ലീമീറ്റർ കൂടുതലാണ്.

MOST READ: ഗ്ലാമറിന്റെ 751 യൂണിറ്റുകള്‍ കര്‍ണാടക പൊലീസിന് കൈമാറി ഹീറോ

2021 CRF250L, CRF250L റാലി മോഡലുകൾ പരിചയപ്പെടുത്തി ഹോണ്ട

സസ്പെൻഷൻ സജ്ജീകരണത്തിലും മാറ്റങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം CRF250L ന് മുന്നിലും പിന്നിലും യഥാക്രമം 10 മില്ലിമീറ്ററും 20 മില്ലീമീറ്ററും ട്രാവൽ വർധിക്കുന്നു. ഷോക്ക് ആഗിരണം ചെയ്യാനുള്ള ജോലികൾ ചെയ്യുന്നതിന് രണ്ട് മോഡലുകളും ഇൻവേർട്ടഡ് ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും ഒരു റിയർ മോണോ ഷോക്കുമാണ് ഉപയോഗിക്കുന്നു.

2021 CRF250L, CRF250L റാലി മോഡലുകൾ പരിചയപ്പെടുത്തി ഹോണ്ട

ബ്രേക്കിംഗ് സജ്ജീകരണത്തിൽ രണ്ട് വീലുകളിലും ഹൈഡ്രോളിക് ഡിസ്കുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളിൽ സ്വിച്ചുചെയ്യാവുന്ന ഇരട്ട-ചാനൽ എബിഎസും ഹോണ്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
Honda Revealed The 2021 CRF250L And CRF250L Rally Models. Read in Malayalam
Story first published: Monday, November 16, 2020, 14:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X