മനസുകൾ കീഴടക്കി മീറ്റിയോർ 350; ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയത് 8,000 ബുക്കിംഗുകൾ

ഏറെക്കാലത്തിനു ശേഷം വിപണിയിലേക്ക് ഒരു പുതിയ മോഡലിനെ അവതരിപ്പിച്ചു. തണ്ടർബേർഡിന്റെ പിൻഗാമിയായി എത്തിയ മീറ്റിയോർ 350 മോട്ടോർസൈക്കിൾ പ്രേമികളുടെ മനസ് കീഴടക്കുകയും ചെയ്‌തു.

മനസുകൾ കീഴടക്കി മീറ്റിയോർ 350; ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയത് 8,000 ബുക്കിംഗുകൾ

ശരിക്കും എൻഫീൽഡിൽ നിന്നുള്ള പുതുതലമുറ മോഡലാണ് മീറ്റിയോർ. പുതിയ എഞ്ചിൻ, ഫീച്ചറുകൾ, മെക്കാനിക്കൽ ഘടകങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചെത്തുന്ന ഇതിന്റെ എക്സ്ഷോറൂം വില 1.75 ലക്ഷം രൂപ മുതൽ 1.90 ലക്ഷം രൂപ വരെയാണ്.

മനസുകൾ കീഴടക്കി മീറ്റിയോർ 350; ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയത് 8,000 ബുക്കിംഗുകൾ

വിപണിയിൽ എത്തി ദിവസങ്ങൾക്കുള്ളിൽ മീറ്റിയോർ 350-ക്ക് 8,000 ബുക്കിംഗുകളിലധികം ലഭിച്ചെന്ന് റോയൽ എനഫീൽഡ് സ്ഥിരീകരിച്ചു. ഉത്സവ സീസൺ ബുക്കിംഗുകളുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് ഡീലർമാരുടെ പ്രതീക്ഷയും.

MOST READ: 2021 CRF250L, CRF250L റാലി മോഡലുകൾ പരിചയപ്പെടുത്തി ഹോണ്ട

മനസുകൾ കീഴടക്കി മീറ്റിയോർ 350; ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയത് 8,000 ബുക്കിംഗുകൾ

നവംബർ ആറിന് വില പ്രഖ്യാപിച്ചതോടെയാണ് ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചത്. പ്രധാന മെട്രോ നഗരങ്ങളിൽ പുതിയ ക്രൂയിസർ മോട്ടോർസൈക്കിളിനായി കുറഞ്ഞത് ഒരു മാസം വരെയാണ് ബുക്കിംഗ് കാത്തിരിപ്പ്. ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നീ മൂന്ന് വേരിയന്റുകളിലാണ് ബൈക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്

മനസുകൾ കീഴടക്കി മീറ്റിയോർ 350; ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയത് 8,000 ബുക്കിംഗുകൾ

ഫയർബോൾ ബേസ്-സ്പെക്ക് വേരിയന്റും സൂപ്പർനോവ ടോപ്പ് എൻഡ് വേരിയന്റുമാണ്. ഇവ രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസത്തിൽ വ്യത്യസ്ത കളർ ഓപ്ഷനുകളും ബാക്ക്‌റെസ്റ്റും ഉൾപ്പെടുന്നു. സൂപ്പർനോവ ഡ്യുവൽ ടോൺ കളർ ഓപ്ഷനും സ്റ്റെല്ലാർ പ്രത്യേക മാറ്റ് ബ്ലാക്ക് കളറുമാണ് പരിചയപ്പെടുത്തുന്നത്.

MOST READ: തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

മനസുകൾ കീഴടക്കി മീറ്റിയോർ 350; ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയത് 8,000 ബുക്കിംഗുകൾ

ഫയർബോൾ യെല്ലോ, ഫയർബോൾ റെഡ്, സ്റ്റെല്ലാർ റെഡ് മെറ്റാലിക്, സ്റ്റെല്ലാർ ബ്ലൂ മെറ്റാലിക്, സൂപ്പർനോവ ബ്രൗൺ, സൂപ്പർനോവ ബ്ലൂ എന്നിവയാണ് മറ്റ് പെയിന്റ് ഓപ്ഷനുകൾ. ഏതൊരു എൻ‌ഫീൽഡ് മോഡലുകളെയും പോലെ റെട്രോ-പ്രചോദിത രൂപകൽപ്പനയാണ് മീറ്റിയോറിന്റെയും പ്രധാന ആകർഷണം.

മനസുകൾ കീഴടക്കി മീറ്റിയോർ 350; ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയത് 8,000 ബുക്കിംഗുകൾ

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ടിയർഡ്രോപ്പ് ഫ്യുവൽ ടാങ്ക്, വിശാലമായ സീറ്റ്, നീളമുള്ള എക്‌സ്‌ഹോസ്റ്റ് എൻഡ് കാൻ എന്നിവയെല്ലാം ക്ലാസിക് ശൈലി മനോഹരമാക്കുന്നു. അതോടൊപ്പം ഫോർവേഡ് സെറ്റ് ഫുട്പെഗുകൾ, ഉയർത്തിയ ഹാൻഡിൽബാറുകൾ, കുറഞ്ഞ സീറ്റ് ഉയരം എന്നിവയുള്ള ബൈക്കിന് വളരെ ശാന്തമായ റൈഡിംഗ് പൊസിഷനാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: എല്‍ഇഡി ഹെഡ്‌ലൈറ്റുകളുള്ള മികച്ച 5 വിലകുറഞ്ഞ ബൈക്കുകള്‍

മനസുകൾ കീഴടക്കി മീറ്റിയോർ 350; ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയത് 8,000 ബുക്കിംഗുകൾ

പഴയ പുഷ്-റോഡ് വാസ്തുവിദ്യയിൽ നിന്ന് പിൻവാങ്ങിയ റോയൽ എൻഫീൽഡ് ഒരു പുതിയ 350 എഞ്ചിനാണ് മീറ്റിയോറിൽ ലഭ്യമാക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ 349 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ യൂണിറ്റ് 21 bhp കരുത്തി. 27 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

മനസുകൾ കീഴടക്കി മീറ്റിയോർ 350; ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയത് 8,000 ബുക്കിംഗുകൾ

പ്ലാറ്റ്ഫോം പൂർണമായും പുതിയതാണ്. ഇത് മോട്ടോർസൈക്കിളിനെ ഭാരം കുറഞ്ഞതും വേഗതയുള്ളതുമാക്കുന്നു. ഗൂഗിൾ മാപ്‌സ്-എയ്ഡഡ് ടേൺ-ബൈ-ടേൺ നാവിഗേഷൻ ഉപയോഗിച്ച് ഇതിന് ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
All-New Royal Enfield Meteor 350 Bookings Cross 8,000 Units. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X