തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

ഹെറിറ്റേജ് ഓൾ‌ഡ്-സ്കൂൾ മോട്ടോർ‌സൈക്കിളുകൾ എന്ന പേര് കേൾക്കുമ്പോഴേ മനസിൽ ഓടിയെത്തുന്ന ആദ്യ പേരാകും റോയൽ എൻഫീൽഡിന്റേത്. ഇന്ത്യയിൽ ക്രൂയിസർ മോട്ടോർസൈക്കിൾ ശ്രേണിയിലെ രാജാവും നമ്മുടെ എൻഫീൽഡ് തന്നെയാണ്.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

എന്നാൽ അടുത്ത കാലത്തായി റോയൽ എൻഫീൽഡിന്റെ ക്രൂയിസർ മോട്ടോർസൈക്കിളുകളെ വെല്ലുവിളിക്കാൻ പല പുതിയ മോഡലുകളെയും പല ബ്രാൻഡുകളും അടുത്തിടെ രാജ്യത്ത് അവതരിപ്പിച്ചു. എന്നിരുന്നാലും ഇതിലൊന്നും കുലുങ്ങാതിരുന്ന റെട്രോ ക്ലാസിക് ബ്രാൻഡ് മീറ്റിയോർ 350 എന്ന പുതുതലമുറക്കാരനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

2002 മുതൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയിരുന്ന തണ്ടർബേർഡിന്റെ പകരക്കാരനായാണ് മീറ്റിയോർ ഇടംപിടിക്കുന്നത്. പലപല ഫെയ്‌സിലിഫ്റ്റ് പരിഷ്ക്കാരങ്ങളിലൂടെ നാളുകൾ കടന്നുപോയെങ്കിലും പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളാണ് തണ്ടർബേർഡ് ശ്രേണിക്ക് പണിയായത്.

MOST READ: ഒറിഗാമി സ്റ്റൈൽ ഷീറ്റ് മെറ്റൽ ഇവി സ്കൂട്ടറുമായി സ്റ്റിൽ‌റൈഡ്

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

എങ്കിലും കാലത്തിനൊത്ത മാറ്റവും ഈ ക്രൂയിസർ ബൈക്കിന് ആവശ്യമായിരുന്നു. ആധുനിക സാങ്കേതികവിദ്യകളും രൂപകൽപ്പനയും ഉള്ള ഒരു പുതിയ പേരിൽ ഒരു പുതിയ ക്രൂസർ മോട്ടോർസൈക്കിൾ അവതരിപ്പിക്കാൻ റോയൽ എൻഫീൽഡ് ആഗ്രഹിച്ചു. തൽഫലമായി രാജ്യത്തും വിദേശത്തും ഈ സെഗ്മെന്റിലെ മുൻതൂക്കം നിലനിർത്താനുമാണ് ഒരു പുതുതലമുറ മോഡലിലൂടെ തണ്ടർബേർഡിനെ മാറ്റിസ്ഥാപിച്ചതും.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

ഇങ്ങനെയാണ് മീറ്റിയോർ 350-യുടെ പിറവിയും. മോട്ടോർസൈക്കിളുമായി 1,000 കിലോമീറ്ററോളം നീണ്ടുനിന്ന വ്യത്യസ്‌തമായ ഒരു ഫസ്റ്റ് റൈഡ് റിവ്യൂ ആണ് ഇപ്പോൾ നിങ്ങളുമായി പങ്കുവെക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നത്.

MOST READ: കൊവിഡ് കാലത്തും കാർപ്രേമികൾക്ക് ആവേശമേകി മെർസിഡീസ്; ക്ലാസിക് കാർ റാലി ഡിസംബർ 13-ന്

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

ഡിസൈനും സ്റ്റൈലും

റോയൽ എൻഫീൽഡ് മീറ്റിയോർ 350-യുടെ രൂപകൽപ്പന ഒരു സാധാരണ ക്രൂയിസർ ബൈക്കിനെ തന്നെയാണ് ഓർമപ്പെടുത്തുന്നത്. അതിനായി ഒരു സ്‌കൾപ്പഡ് ഫ്യുവൽ ടാങ്ക്, കോണ്ടോർഡ് ബോഡി പാനലുകൾ, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ്, ടേൺ-സിഗ്നൽ ഇൻഡിക്കേറ്ററുകൾ, മോട്ടോർസൈക്കിളിന് ചുറ്റുമുള്ള ക്രോമിന്റെ സൂക്ഷ്മ ഉപയോഗം എന്നിവ റെട്രോ ലുക്കിന് അടിവരയിടുന്നു.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

മോട്ടോർസൈക്കിളിന്റെ ഉയർന്ന സൂപ്പർ‌നോവ വേരിയന്റിലും ഹാലൊജെൻ‌ ഹെഡ്‌ലാമ്പുകളാണ് വാഗ്‌ദാനം ചെയ്യുന്നത്. എൽഇഡി യൂണിറ്റുകൾ ഇല്ലെങ്കിലും ഹൈ-ലോ ബീമുകളിൽ ഈ പഴയ സജ്ജീകരണം മികവ് പുലർത്തുന്നുണ്ട്. ഹെഡ്‌ലൈറ്റിന് ചുറ്റും ഇടംപിടിച്ചിരിക്കുന്ന ഡിആർഎൽ എൽഇഡിയാണ്.

MOST READ: ബെനലി ഇംപെരിയാലെ 400 ആവശ്യക്കാര്‍ ഏറുന്നു; 2020 ഒക്ടോബറില്‍ വില്‍പ്പന 103 ശതമാനം ഉയര്‍ന്നു

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

13.6 ഇഞ്ച് വലിപ്പമുള്ള വലിയ വിൻഡ്‌സ്ക്രീനാണ് മീറ്റിയോർ സൂപ്പർനോവ വേരിയന്റിന്റെ മറ്റൊരു പ്രത്യേകത. ഇതിനെ റോയൽ എൻഫീൽഡ് ‘ടൂറിംഗ് വൈസർ' എന്നാണ് വിളിക്കുന്നത്. വിൻഡ്‌ഷീൽഡിന്റെ ഉയരം ചെറുതായി ക്രമീകരിക്കാൻ കഴിയും എന്നതും ശ്രദ്ധേയമാണ്.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

മറ്റ് ക്രൂസർ മോട്ടോർസൈക്കിളുകളിൽ കാണുന്നതുപോലെ തന്നെ മുൻ വീലുകളോട് ചേർന്നിരിക്കുന്ന ഒരു കൗണ്ടർ ഫ്രണ്ട് ഫെൻഡർ മുൻവശത്തെ ഡിസൈൻ ഘടകങ്ങളിൽ ഉൾപ്പെടുന്നു. ഇനി വശങ്ങളിലേക്ക് നോക്കിയാൽ ആദ്യം കണ്ണിൽപെടുന്നത് ഡ്യുവൽ-ടോൺ ഫിനിഷിൽ പൂർത്തിയാക്കിയ 15 ലിറ്റർ ഫ്യുവൽ ടാങ്കാണ്.

MOST READ: ഹോണ്ട ആക്ടിവയെ പിന്നിലാക്കി വീണ്ടും വിൽപ്പനയിൽ ഒന്നാം സ്ഥാനം നേടി ഹീറോ സ്പ്ലെൻഡർ

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

എഞ്ചിൻ സിലിണ്ടർ ഹെഡിൽ ബ്രഷ് ചെയ്ത അലുമിനിയം ഫിനിഷ്, സൈഡ് കവറുകളിൽ മെറ്റിയർ 350 ബാഡ്ജിംഗ്, ബാക്ക് റെസ്റ്റുള്ള പില്യൺ കോണ്ടൂർഡ് സീറ്റുകളും മീറ്റിയോറിന്റെ മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു. പുതിയ റോയൽ എൻഫീൽഡ് ബാഡ്ജിംഗും ഫ്യുവൽ ടാങ്കിൽ ഉൾപ്പെടുന്നു.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

എന്നിരുന്നാലും ഏറ്റവും മനോഹരമായ മറ്റൊരു വശംകൂടിയുണ്ട്. അത് മോട്ടോർസൈക്കിളിന്റെ രൂപവും ഭാവവും വർധിപ്പിക്കുന്ന ക്രോം എക്‌സ്‌ഹോസ്റ്റാണ്. പുതിയ ഇരുചക്ര വാഹന നിയമങ്ങൾ മൂലം ബൈക്കിൽ സ്റ്റാൻഡേർഡായി സാരി ഗാർഡും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. റൈഡർ സീറ്റിന് പുറകിൽ രണ്ട് ഗ്രാബ് ഹാൻഡിലുകളും മീറ്റിയോർ 350 അവതരിപ്പിക്കുന്നു.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

ദീർഘദൂര യാത്രകകൾക്കുള്ള ലഗേജുകൾ സ്ഥാപിക്കുന്നതിന് ഈ ഗ്രാബ് ഹാൻഡിലുകൾ ഏറെ സഹായകരമാകും എന്നതിൽ സംശയമൊന്നും വേണ്ട. പിന്നിൽ ലോവർ-സെറ്റ് ടേൺ-സിഗ്നൽ ഇൻഡിക്കേറ്റും വൃത്താകൃതിയിലുള്ള ടെയിൽ ലാമ്പും ക്രൂസർ മോട്ടോർസൈക്കിൾ രൂപത്തിലേക്ക് ഇഴുകിചേർന്നിരിക്കുന്നു.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

ഫീച്ചറുകൾ

നേരത്തെ സൂചിപ്പിച്ചതുപോലെ മീറ്റിയോർ 350 റോയൽ എൻഫീൽഡിന്റെ പുതുതലമുറ മോഡലാണ്. അതിനാൽ തന്നെ അടിമുടി പരിഷ്ക്കാരങ്ങളും ബൈക്കിലുണ്ട്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സ്വിച്ച് ഗിയറും എല്ലാം പുതിയതാണ്. അതോടൊപ്പം ഹാൻഡിൽബാറിന്റെ ഇരുവശത്തും രണ്ട് റൗണ്ട് ആകൃതിയിലുള്ള ഡയലുകൾ ഇടംപിടിച്ചിരിക്കുന്നു.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

വലതുവശത്തുള്ള ഡയൽ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ സ്വിച്ച് ഉപയോഗിച്ച് എഞ്ചിൻ പ്രവർത്തനത്തിനായി ഉപയോഗിക്കുന്നു. ഇന്റഗ്രേറ്റഡ് പാസ് സ്വിച്ച് ഉപയോഗിച്ച് ഇടതുവശത്തുള്ള ഡയൽ ഹെഡ്‌ലാമ്പ് പ്രവർത്തനത്തിനായി ഉപയോഗിക്കുന്നു. ഹാൻഡിൽബാറിന്റെ വലതുവശത്തുള്ള സ്വിച്ച് ഉപയോഗിച്ച് ടോഗിൾ ചെയ്യാൻ കഴിയുന്ന ഒരു ഹസാർഡ് ലൈറ്റ് പ്രവർത്തനവും മോട്ടോർസൈക്കിളിൽ ഉണ്ട്.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

മോട്ടോർസൈക്കിളിന്റെ ഇടതുവശത്ത് സ്മാർട്ട്‌ഫോൺ ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി സ്ലോട്ടും എൻഫീൽഡ് നൽകിയിരിക്കുന്നത് സ്വാഗതാർഹമാണ്. സ്വിച്ച് ഗിയർ പ്രവർത്തനങ്ങൾ എളുപ്പമാണെങ്കിലും പ്ലാസ്റ്റിക്കിന്റെ ഗുണനിലവാരം കൂടുതൽ മികച്ചതാക്കാമായിരുന്നുവെന്ന് തോന്നുന്നു.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

ഇനി ഏറ്റവും വലിയ മാറ്റമാണ് വിശദീകരിക്കാൻ പോവുന്നത്. അത് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റേതാണ്. ഇത് ഒരു ഇരട്ട-പോഡ് ക്ലസ്റ്ററായി തുടരുന്നു. എന്നിരുന്നാലും യുണീക് ഡിസ്പ്ലേയിൽ ഇപ്പോൾ ബ്രാൻഡിന്റെ ടിപ്പർ നാവിഗേഷൻ പ്രവർത്തനം കമ്പനി ഉൾച്ചേർത്തിട്ടുണ്ട്.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

മെയിൻ ക്ലസ്റ്ററിൽ അനലോഗ് സ്പീഡോമീറ്റർ ഒരു ചെറിയ ഡിജിറ്റൽ ഡിസ്‌പ്ലേയിൽ ഉൾക്കൊള്ളുന്നു. അത് ഗിയർ ഇൻഡിക്കേറ്റർ, ODO, മൂന്ന് ട്രിപ്പ് റീഡിംഗുകൾ, ക്ലോക്ക്, ഫ്യുവൽ ഇൻഡിക്കേറ്റർ, സർവീസ് റിമൈൻഡർ, ഒരു ഇക്കോ ഇൻഡിക്കേറ്റർ എന്നിവയെല്ലാം പ്രദർശിപ്പിക്കുന്നു.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

ഹൈ-ബീം, ടേൺ-സിഗ്നൽ, എബി‌എസ് തകരാറുകൾ, എഞ്ചിൻ ചെക്ക് ലൈറ്റ്, കുറഞ്ഞ ഇന്ധനം, കുറഞ്ഞ ബാറ്ററി സൂചകങ്ങൾ എന്നിങ്ങനെയുള്ള എല്ലാ ടെൽ-ടെൽ ലൈറ്റുകളും പ്രധാന ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലുണ്ട്.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റെ സെക്കണ്ടറി-പോഡിൽ ഒരു ചെറിയ ടിഎഫ്ടി കളർ ഡിസ്പ്ലേയാണ് പരിചയപ്പെടുത്തുന്നത്. ഇത് ബ്രാൻഡിന്റെ ടിപ്പർ നാവിഗേഷൻ ഫംഗ്ഷന്റെ ഒരു യൂണിറ്റാണ്. ഗൂഗിളുമായി ചേർന്നാണ് ഈ സവിശേഷത റോയൽ‌ എൻ‌ഫീൽ‌ഡ് അവതരിപ്പിച്ചിരിക്കുന്നത്.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

ഒരു സ്മാർട്ട്‌ഫോൺ കണക്ട് ചെയ്യുന്നതിലൂടെ ടിപ്പർ നാവിഗേഷൻ സജീവമാക്കാം. ഇത് ആൻഡ്രോയിഡ് അല്ലെങ്കിൽ iOS-നായി റോയൽ എൻഫീൽഡ് നൽകിയ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നത്.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

സ്മാർട്ട്‌ഫോണിൽ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തതിന് ശേഷം, നാവിഗേറ്റ് സവിശേഷതയിൽ ക്ലിക്കുചെയ്‌ത് സ്‌മാർട്ട്‌ഫോൺ ജോടിയാക്കാൻ ഓൺ-സ്‌ക്രീൻ നിർദ്ദേശങ്ങൾ പാലിച്ചാൽ മതിയാകും.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

എഞ്ചിനും പെർഫോമൻസും

പുതിയ എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ, 349 സിസി (SOHC) സിംഗിൾ ഓവർ-ഹെഡ് ക്യാംഷാഫ്റ്റ് എഞ്ചിനാണ് റോയൽ എൻഫീൽഡ് മീറ്റിയോറിന്റെ കരുത്ത്. ഇത് 6100 rpm-ൽ പരമാവധി 20.2 bhp പവറും 4000 rpm-ൽ 27 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എഞ്ചിൻ. അഞ്ച് സ്പീഡ് കോൺസ്റ്റന്റ് മെഷാണ് ഗിയർബോക്‌സ്.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

പെർഫോമൻസിനെ സംബന്ധിച്ചിടത്തോളം UCE എഞ്ചിനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ എഞ്ചിൻ വളരെ സ്‌മൂത്താണ്. പഴയത് SOHC യൂണിറ്റിലൂടെ മാറ്റിസ്ഥാപിച്ചതിലൂടെ പ്രധാനമായും രണ്ടാണ് ഗുണങ്ങൾ. UCE എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കുറഞ്ഞ (NVH) ശബ്ദം, വൈബ്രേഷൻ കാഠിന്യം എന്നിവയ്ക്ക് കാരണമാകുന്നു.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

കൃത്യമായ വാൽവ് ചലനത്തിലൂടെ പഴയ UCE യൂണിറ്റിനേക്കാൾ എഞ്ചിന്റെ മൊത്തത്തിലുള്ള കാര്യക്ഷമതയും പ്രകടനവും വർധിക്കുന്നു. കൂടാതെ പുതിയ യൂണിറ്റിൽ ഇപ്പോൾ കൗണ്ടർ ബാലൻസറുകളും ഉണ്ട്. ഇത് എഞ്ചിനിൽ നിന്നുള്ള വൈബ്രേഷനുകൾ കുറയ്ക്കുന്നതിന് കൂടുതൽ സഹായിച്ചു. എന്നിരുന്നാലും പഴയ എഞ്ചിനുമായി നോക്കിയാൽ 1 Nm torque ന്റെ കുറവ് ഉണ്ടെങ്കിലും 0.4 അധിക bhp ആണ് മീറ്റിയോർ വാഗ്‌ദാനം ചെയ്യുന്നത്.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

ചാസി, റൈഡർ എർണോണോമിക്സ്

350 സിസി വിഭാഗത്തിൽ ഡബിൾ ക്രാഡിൾ ഫ്രെയിം അവതരിപ്പിക്കുന്ന ബ്രാൻഡിന്റെ ആദ്യത്തെ മോട്ടോർസൈക്കിളാണിത്. ക്രൂയിസറിലെ പുതിയ ചാസി സിംഗിൾ-ക്രാഡിൽ ഫ്രെയിമിനെ മാറ്റിസ്ഥാപിക്കുന്നു. ഇത് മികച്ച ഹാൻഡിലിംഗും പ്രതിദാനം ചെയ്യുന്നു.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

മുൻവശത്ത് 130 mm ട്രാവലുള്ള 41 mm ടെലിസ്‌കോപ്പിക് യൂണിറ്റും പിൻവശത്ത് പ്രീലോഡിനായി 6-ഘട്ട ക്രമീകരണശേഷിയുള്ള ഇരട്ട-ഷോക്ക് സജ്ജീകരണവുമാണ് മീറ്റിയോറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മോട്ടോർസൈക്കിളിന്റെ റേക്ക് ആംഗിൾ സ്ട്രൈറ്റ്-ലൈൻ സ്റ്റൈബിലിറ്റിക്ക് സഹായകരമാണ്.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

മുൻവശത്ത് രണ്ട് പിസ്റ്റൺ ഫ്ലോട്ടിംഗ് കാലിപ്പർ ഉപയോഗിച്ച് 300 mm ഡിസ്ക് ബ്രേക്കും പിൻവശത്ത് സിംഗിൾ പിസ്റ്റൺ ഫ്ലോട്ടിംഗ് കാലിപ്പർ ഉപയോഗിച്ച് 260 mm ഡിസ്ക് ബ്രേക്കും മോട്ടോർസൈക്കിളിലെ ബ്രേക്കിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നു. സ്റ്റാൻഡേർഡായി ഇരട്ട-ചാനൽ എബിഎസ് ഉപയോഗിച്ചാണ് വാഹനം വിപണിയിൽ എത്തുന്നത്.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

മുൻവശത്ത് 100/90 സെക്ഷൻ ടയറുള്ള 19 ഇഞ്ച് അലോയ് വീലുകളും പിന്നിൽ 140/70 സെക്ഷൻ ടയറുള്ള 17 ഇഞ്ച് അലോയ് വീലുകളുമാണ് മീറ്റിയോർ 350-ക്ക് സമ്മാനിച്ചിരിക്കുന്നത്. രണ്ട് ടയറുകളും ട്യൂബ്‌ലെസ്സ് ആണ്. ഇത് ദീർഘദൂര യാത്രകളിൽ തടസരഹിതമായ അനുഭവം നൽകുന്നു.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

ക്രൂസർ മോട്ടോർസൈക്കിളിന്റെ റൈഡർ എർഗണോമിക്സും പുതിയ ഫ്രെയിം മെച്ചപ്പെടുത്തി. 765 mm ഉയരമുള്ള റൈഡർ സീറ്റ് ഉയരമാണ് മീറ്റിയോറിൽ ഉണ്ട്. ഇത് ബ്രാൻഡിൽ നിന്നുള്ള ഔദ്യോഗിക ആക്സസറി സീറ്റ് ഉപയോഗിച്ച് 20 mm കുറയ്ക്കാനും സാധിക്കും.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

റൈഡിംഗും ഹാൻഡിലിംഗും

റോയൽ എൻഫീൽഡ് മീറ്റിയോർ 350 ഓടിക്കുന്നത് ആനന്ദകരമാണ്. മികച്ച കുഷ്യണിംഗുള്ള സീറ്റ് ഇടവേള എടുക്കാതെ വളരെ ദൂരം സഞ്ചരിക്കാൻ നിങ്ങളെ സഹായിക്കും. എഞ്ചിനിൽ നിന്നുള്ള പവർ ഡെലിവറിയും മനോഹരമാണ്. ഫോർവേഡ്-സെറ്റ് ഫുട്പെഗുകളും വൈഡ് ഹാൻഡിൽബാറും ശാന്തമായ സവാരിക്ക് ആക്കം കൂട്ടുന്നു.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

മോട്ടോർസൈക്കിളിലെ ഗിയറിംഗ് മാന്യമായ മിഡ് റേഞ്ച് പവർ വാഗ്ദാനം ചെയ്യുന്നു.താഴ്ന്ന rpm-ൽ ടോർഖ് കിക്കിംഗ് നൽകുന്നു. അതിനാൽ ഡൗൺ ഷിഫ്റ്റിംഗിന്റെ ആവശ്യമില്ല. ഗിയർബോ‌ക്സും മികച്ച അനുഭവമാണ് നൽകുന്നത്. മുമ്പ് സൂചിപ്പിച്ചതുപോലെ പുതിയ ഫ്രെയിം മോട്ടോർസൈക്കിളിന്റെ ഹാൻഡിലിംഗിനെ ഗണ്യമായി മെച്ചപ്പെടുത്തി.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

ഷാർപ്പ് വളവുകളും സ്പീഡി കോർണറിംഗും മീറ്റിയോറിൽ സുഗമമായി കൈകാര്യം ചെയ്യാം. എന്നിരുന്നാലും പിന്നിലെ സസ്പെൻഷൻ അത്ര മികച്ചതായി പിൻസീറ്റ് യാത്രക്കാർക്ക് തോന്നിയേക്കില്ല. എന്നിരുന്നാലും പിൻ സസ്പെൻഷൻ പ്രീലോഡ് ക്രമീകരിച്ചുകൊണ്ട് ഇത് പരിഹരിക്കാനാകും.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

ബ്രേക്കിംഗും അതിശയിപ്പിക്കുന്നതാണ്. മീറ്റിയോർ 350-യുടെ മികച്ച ഹാൻഡിലിംഗ് സവിശേഷതകളെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം അതിന്റെ വലിയ സെക്ഷൻ റിയർ ടയറാണ്. പുതിയ ഹാർഡ്‌വെയർ സജ്ജീകരണം ദീർഘദൂര യാത്രയെ പിന്തുണയ്ക്കുക മാത്രമല്ല തിരക്കേറിയ സിറ്റി ഗതാഗതത്തിലൂടെ ഓടിക്കുന്നതും സുഗമമാക്കുന്നതാണ്.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

എതിരാളികൾ

ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന ഏറ്റവും താങ്ങാവുന്ന എൻട്രി ലെവൽ ക്രൂയിസർ മോട്ടോർസൈക്കിളാണ് റോയൽ എൻഫീൽഡ് മീറ്റിയോർ 350. അടുത്തിടെ പുറത്തിറക്കിയ ഹോണ്ട ഹൈനസ് CB350, ബെനലി ഇംപെരിയാലെ 400, ജാവ 300 എന്നിവയാണ് എൻഫീൽഡുമായി മാറ്റുരയ്ക്കുന്ന മറ്റ് മോഡലുകൾ.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

പുതിയ ഡിസൈനും ഫീച്ചറുകളും പെർഫോമൻസുമുള്ള ബ്രാൻഡിന്റെ 350 സിസി സെഗ്‌മെന്റിന്റെ റെവലൂഷണറി മോട്ടോർസൈക്കിൾ കൂടിയാണ് മീറ്റിയോർ 350. പുതിയ രൂപകൽപ്പന ഘടകങ്ങളും ഹാർഡ്‌വെയറുകളും ഒരു അടിപൊളി ടൂറിംഗ് ക്രൂയിസറിലേക്ക് എത്തിയെന്നു വേണം പറയാൻ. മാത്രമല്ല, തിരക്കേറിയ നഗര ഗതാഗതത്തിലും ഇത് കൈകാര്യം ചെയ്യാൻ‌ എളുപ്പമാണ്.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് റോയൽ എൻഫീൽഡ് മീറ്റിയോർ 350 വാഗ്ദാനം ചെയ്യുന്നത്. 1.75 ലക്ഷം മുതൽ 1.90 ലക്ഷം രൂപ വരെയാണ് മോട്ടോർസൈക്കിളിന്റെ എക്സ്ഷോറൂം വില.

 തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

നിങ്ങളുടെ മീറ്റിയോർ 350 മോട്ടോർസൈക്കിൾ വ്യക്തിഗതമാക്കുന്നതിന് റോയൽ എൻഫീൽഡ് ഒരു മെയ്ക്ക്-ഇറ്റ്-യുവർസ് കസ്റ്റമൈസേഷൻ ഓപ്ഷനും വാഗ്ദാനം ചെയ്യുന്നുണ്ട്. കമ്പനി പറയുന്നതനുസരിച്ച് ഉപഭോക്താക്കൾക്ക് അവരുടെ ക്രൂയിസർ വ്യക്തിഗതമാക്കുന്നതിന് 500,000 വ്യത്യസ്ത കോൺഫിഗറേഷനുകളാണ് അവതരിപ്പിക്കുന്നതെന്നാണ്.

Most Read Articles

Malayalam
English summary
Royal Enfield Meteor 350 Review Ride Impressions Performance. Read in Malayalam
Story first published: Monday, November 16, 2020, 13:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X